മാന്ത്രികലോകം 1 [Cyril] 2321

ശെരിക്കും എന്റെയും ആ ജീവിയുടെയും അവസ്ഥ ഒന്ന് തന്നെയാണ്. ഞങ്ങളുടെ ശരീരം മുഴുവനും മുറിവുകള്‍ ആയിരുന്നു.

ആ ജീവിയുടെ രക്തം എന്റെ മേല്‍ വാർന്നൊഴുകി. അതിന്റെ രക്തം എന്റെ മുറിവിൽ പുരണ്ടു….!!

ഞാൻ പെട്ടന്ന് കണ്ണും മിഴിച്ചു പല്ലും കടിച്ചുപിടിച്ച് നിവര്‍ന്നു നിന്നു കൊണ്ട്‌ വിറച്ചു.

കാരണം എന്റെ ഹൃദയത്തില്‍ വാള്‍ തറച്ചത് പോലത്തെ വേദന എനിക്ക് അനുഭവപ്പെട്ടു.

അലറി കരയാന്‍ എന്റെ വായ് താനേ തുറന്നെങ്കിലും എന്റെ വായില്‍ നിന്നും ശബ്ദം മാത്രം പുറത്ത്‌ വന്നില്ല.

കാട്ടുതീയിൽ പെട്ടുപോയ മൃഗത്തിന്റെ ശരീരം പോലെ എന്റെ ശരീരത്തിന്റെ അകവും പുറവും വെന്തുരുകി. എന്നെ ജീവനോടെ കത്തിച്ചത് പോലെ എനിക്ക് അനുഭവപ്പെട്ടു.

ചൂടുള്ള ആഹാരത്തിൽ നിന്നും എന്നപോലെ എന്റെ ദേഹത്തെ പുഴുങ്ങി കൊണ്ട്‌ ആവി പുറത്ത്‌ വന്നു.

ബലം ഇല്ലാത്ത ചെടിയുടെ തണ്ട് പോലെ എന്റെ കാലുകൾ കുഴഞ്ഞ് ഞാൻ തറയില്‍ വീണു. അഗ്നിപര്‍വ്വത ദ്രവത്തിൽ മുങ്ങി താഴ്ന്നത് പോലെ വേദനയും നീറ്റലും കാരണം ഞാൻ പിടഞ്ഞു.

ഞാൻ മരിക്കുകയാണ് എന്ന് തോന്നി. എന്റെ അകവും പുറവും ഉരുകി ഒലിക്കുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.

ഈ ജീവിയുടെ രക്തം എന്നെ എന്താണ് ചെയ്തത്?

അപ്പോഴാണ് ആ ജീവിയുടെ വായിൽ നിന്നും വേദനയുടെ കരച്ചില്‍ പുറത്ത്‌ വന്നത്. എന്നെ പോലെ ആ ജീവിയും കുറേനേരം പിടഞ്ഞു. എന്നിട്ട് ഞങ്ങള്‍ രണ്ട് പേരും ഒരേ സമയത്ത് നിശ്ചലരായി….

ആ പക്ഷി മരിച്ചോ? അതോ ഞാൻ മരിച്ചോ?

ഇല്ല, ഞങ്ങളുടെ ഹൃദയം ഒരേ താളത്തിന് ചലിക്കുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു.

ശില്‍പ്പി ഇതെല്ലാം കണ്ട് ആദ്യം സ്തംഭിച്ചു നിന്നു. എന്നിട്ട് എന്തോ മനസിലായത് പോലെ അയാളെന്നെ അദ്ഭുതത്തോടെ നോക്കി.

അതിന്റെ കാരണം എനിക്ക് മനസ്സിലായില്ല.

“ഈ അസാധാരണ പക്ഷി അതിന്റെ വിശ്വസ്തനായി, അതിന്റെ മിത്രമായി നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. ആയതിനാൽ അതിനെ നി എപ്പോഴും സംരക്ഷിക്കണം.

തല്‍ക്കാലം ഈ പക്ഷിയുടെ കാര്യം ഒരു രഹസ്യമായി നിന്റെ മനസ്സില്‍ നി സൂക്ഷിക്കണം — പിന്നെ ഈ മാന്ത്രിക വാള്‍ — ഇത് നിന്റെ സ്വന്തമായി മാറി കഴിഞ്ഞു… ഇതിനെ ഇനി നിനക്ക് മാത്രമേ ഏന്താൻ കഴിയു. പക്ഷേ ഈ വാളിനെ കുറിച്ചും നി ആരോടും സംസാരിക്കരുത്.”

ഉടനെ ഞങ്ങളുടെ രണ്ട് വാളും അപ്രത്യക്ഷമായി.

“നിന്റെ അവശ്യ നേരത്ത് നി വിചാരിച്ചാൽ ഈ വാള്‍ നിന്റെ കൈയിൽ പ്രത്യക്ഷപ്പെടും. ഇപ്പോൾ ഇവിടെ നിന്നും മടങ്ങാനുള്ള നിങ്ങളുടെ സമയം വന്നിരിക്കുന്നു.”

അത്രയും പറഞ്ഞിട്ട് ശില്‍പ്പി വേഗം എന്റെ അടുത്ത് വന്ന് തറയില്‍ മുട്ടുകുത്തി ഇരുന്നിട്ട് അയാളുടെ വലത് കൈ എന്റെ നെറുകയില്‍ വെച്ചു. ശേഷം എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ എന്തോ ഉരുവിട്ടതും ഒരു പ്രകാശം എന്റെ മുഖത്ത് പതിച്ചു.

അതിന്റെ വെളിച്ചത്തെ എന്റെ കണ്ണുകള്‍ക്ക് എതിരേൽക്കാൻ കഴിയാതെ വന്നപ്പോൾ എന്റെ കണ്ണുകൾ താനെ അടഞ്ഞു.
*******************

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.