ഇപ്പോൾ ഈ ഗുഹയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് മൂഢത്വം ആണെന്ന് എനിക്കറിയാം. കാരണം എന്റെ അഭ്യസനം പൂര്‍ത്തിയാക്കാന്‍ ഇനിയും രണ്ട് വര്‍ഷമുണ്ട്..,
മാന്ത്രികനോ പോരാളിയോ — അങ്ങനെ ഏതു അഭ്യസനം തന്നെ ആയാലും അത് ഞങ്ങളുടെ ആറു വയസില്‍ തുടങ്ങി പതിനെട്ട് വയസില്‍ അവസാനിക്കും.
അഭ്യസനം പൂര്‍ത്തിയാക്കി അതിന്റെ അവസാന ഘട്ടമായി പരീക്ഷണങ്ങളേ നേരിടാനായി മാത്രമാണ് എല്ലാവരും ഈ ഗുഹയിൽ പ്രവേശിക്കുന്നത്.
‘ഭീതിയുടെ ഗുഹ’ എന്നാണ് ഈ ഗുഹ അറിയപ്പെടുന്നത്.
ആദ്യം ഗുഹയുടെ ശക്തിയെ എതിരേറ്റ്…. ശേഷം ഗുഹയുടെ അകത്തുള്ള കവാടത്തിലൂടെ മാന്ത്രികലോകത്ത് കടക്കണം. അവിടെ വെച്ചാണ് പരീക്ഷണങ്ങളെ നേരിടേണ്ടത്.
മാന്ത്രികലോകത്ത് വെച്ച് അവര്‍ക്ക് ലഭിക്കുന്ന പരീക്ഷണങ്ങളെ നേരിട്ട് അതിൽ വിജയിക്കണം. എന്നാല്‍ മാത്രമേ അവരുടെ ഉള്ളിന്റെ ഉള്ളില്‍ നിഷ്‌പ്രഭാവമായ അവസ്ഥയില്‍ ഉറങ്ങിക്കിടക്കുന്ന അവരുടെ ശക്തി പൂര്‍ണമായി ഉണരുകയുള്ളു.
അവരാണ് ശക്തരായ പോരാളികളൊ മാന്ത്രികന്‍മാരായൊ മാറുന്നത്.
പക്ഷേ മാന്ത്രികലോകത്ത് നേരിടേണ്ട പരീക്ഷണങ്ങളെ കുറിച്ച് എനിക്കൊന്നും അറിയില്ല. അവിടെ പോയി തിരിച്ച് വന്ന ആരും ആ ലോകത്തെ കുറിച്ച് സംസാരിക്കാത്തതാണ് അതിനു കാരണം.
ഓരോ തവണയും മുപ്പത് നാല്‍പ്പത് പേരാണ് അഭ്യസനം കഴിഞ്ഞ ഗുഹയില്‍ പ്രവേശിക്കുന്നത്.
പക്ഷേ അവരില്‍ പകുതിക്ക് അധികവും ഗുഹയുടെ ശക്തിയെ പോലും എതിരേൽക്കാൻ കഴിയാതെ ഭ്രാന്ത് പിടിച്ച കണക്ക് ജീവനും കൊണ്ട് ഓടി പുറത്ത് വരുന്നതാണ് എപ്പോഴും സംഭവിച്ചിരുന്നത്.
ശേഷിച്ചവർ മാന്ത്രിക ലോകത്ത് കടക്കും. പക്ഷേ അവരില്‍ ഭൂരിഭാഗവും പരീക്ഷണത്തിൽ തോല്‍വി ഏറ്റുവാങ്ങുന്നതാണ് പതിവായി നടക്കുന്നത്.
എന്നാല്‍ തോല്‍വി ഏറ്റുവാങ്ങിയവരും — പരീക്ഷണത്തെ അഭിമുഖീകരിച്ച് അതിനെ പൂര്‍ത്തിയാക്കാതെ മാന്ത്രികലോകത്ത് നിന്നും ഗുഹയിലൂടെ പുറത്ത് വരുന്നവര്‍ പോലും….. ഏതെങ്കിലും തരത്തിൽ സാധാരണ മാന്ത്രികന്‍, പോരാളി എന്നിവരെക്കാൾ ശക്തർ ആയിരിക്കും.
പല സാഹചര്യങ്ങളിൽ പരീക്ഷണത്തിന് പോയവര്‍ ചിലരുടെ ശവശരീരങ്ങൾ ഗുഹാമുഖത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണം ആര്‍ക്കും വ്യക്തമല്ല.
ഗുഹയില്‍ നിന്നും ഏതോ ചെറിയ ശബ്ദം കേട്ട് ഞാൻ പരിഭ്രാന്തിയോടെ നോക്കി. ഒന്നും കാണാന്‍ കഴിഞ്ഞില്ല.
ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????
വായനക്കും അഭിപ്രായത്തിനും നന്ദി bro.
പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.
എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️
അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????
പൊളി ❤️?
വായിച്ചതില്‍ സന്തോഷം bro ❤️❤️
ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്
വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️
Cyril bro kidilan
ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme
ബാക്കി കൂടെ വായിക്കട്ടെ
വളരെ സന്തോഷം bro ❤️
Love u siril bai u started again thanks
❤️❤️