മാന്ത്രികലോകം 1 [Cyril] 2322

ചെറിയൊരു പതര്‍ച്ചയോടെ ശില്‍പി അഞ്ചാറു അടി പിന്നോട്ട് വെച്ചു….. ഞാൻ പിന്നെയും എന്റെ ഇടത് കൈയിൽ നിന്നും വലത് കൈയിലേക്ക് എന്റെ വാളിനെ കൈമാറിയതും ശില്‍പ്പിയുടെ മുഖത്ത് ചെറിയൊരു ആശയക്കുഴപ്പം തെളിഞ്ഞു.

ഒപ്പം അയാളുടെ പ്രതിരോധ തന്ത്രങ്ങളിൽ നിസ്സാരമായ ഒരു പാളിച്ചയും ഞാൻ കണ്ടു.

ഉടനെ ആ സാഹചര്യത്തെ ഞാൻ മുതലെടുത്ത് കൊണ്ട്‌ മിന്നല്‍ വേഗത്തിൽ ശില്‍പിയുടെ ഇടത് തോളിന് നേരെ എന്റെ വാള്‍ ഞാൻ അര മനസ്സോടെ പായിച്ചു.

അയാള്‍ക്ക് അതിനെ നിസ്സാരമായി തടയാൻ കഴിയുമെന്ന് എനിക്കറിയാം. പക്ഷേ—

ഒരു ചെറു ചിരിയോടെ ശില്‍പ്പി ഇടത് വശത്തേക്ക് പകുതി ചെരിഞ്ഞു…. അയാളുടെ ശരീരം ഒന്ന് മുന്നോട്ട് ആഞ്ഞു വന്നു….. അയാളുടെ ഇടതു കൈ താനേ പിന്നോട്ട് നീണ്ടു പോയി….. അയാളുടെ മുഖത്ത് ഉണ്ടായിരുന്ന ചിരിയെ നിലനിര്‍ത്തി കൊണ്ട്‌ അയാള്‍ വലത് കൈ ഉയർത്തി വാള്‍ കുറുകെ കൊണ്ട്‌ വന്നതും —,,

എന്റെ വലതു കാല്‍ ഉയർത്തി കൊണ്ട്‌ ഞാൻ ഞാൻ പിന്നോട്ട് ആഞ്ഞു….

എന്നിട്ട് പമ്പരം പോലെ വട്ടം ചുറ്റി അയാളുടെ വലതു വശത്തൂടെ ശില്‍പിയുടെ പിന്‍ ഭാഗത്ത് ഞാൻ എത്തി കഴിഞ്ഞിരുന്നു……

വട്ടം കറങ്ങുന്നതിന്റെ ഇടക്ക് തന്നെ എന്റെ വലതു കൈപ്പത്തി ഞാനൊന്നു കുടഞ്ഞു…. ഉടനെ ആകാശം നോക്കി നിന്നിരുന്ന വാള്‍ മുന ഭൂമി നോക്കി തിരിഞ്ഞു വന്നു…..

ഉടനെ എന്റെ വാളിനെ ഞാൻ കഠാരയെ പിടിക്കുന്നത് പോലെ എന്റെ വാളിന്റെ പിടിയില്‍ ഞാൻ പിടിച്ചു……

മിന്നല്‍ വേഗത്തിൽ വട്ടം കറങ്ങി ഞാൻ അയാളുടെ പിന്നില്‍ വന്ന് നില്‍ക്കുന്നതിന് തൊട്ടു മുന്നേ എന്റെ ശരീരത്തെ ഇടത് വശത്ത് ഞാൻ ചെരിച്ചു കൊണ്ട്‌ അയാളുടെ ഇടത് തോള്‍ ലക്ഷ്യമാക്കി എന്റെ വലതു കൈതണ്ട ചുഴറ്റി എന്റെ വാളിനെ ഞാൻ പിന്നോട്ട് പായിച്ചിരുന്നു…..!!

ശില്‍പ്പി കണ്ണടച്ച് തുറക്കും മുന്നേ ഇതെല്ലാം സംഭവിച്ചിരുന്നു.

ശില്‍പ്പി ഒന്ന് ഞെട്ടി……, മിന്നല്‍ വേഗത്തില്‍ അയാൾ എന്റെ വാളിന്റെ ലക്ഷ്യ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് മാറി കുറച്ചകലെ സ്തംഭിച്ചു നിന്നു.

അയാളുടെ ഇടത് കൈ മുട്ടിന് കുറച്ച് മുകളില്‍ കുറുകെയായി ഒരു ചുവന്ന വര മാത്രമാണ് ആദ്യം കാണാന്‍ കഴിഞ്ഞത്…… പക്ഷേ അടുത്ത നിമിഷത്തില്‍ അതിൽ നിന്നും രക്തം പുറത്തേക്ക്‌ ഒഴുകാന്‍ തുടങ്ങി.

എനിക്ക് ആയിരം മുറിവുകളെ സമ്മാനിച്ച ശക്തനായ അയാള്‍ക്ക് ഒരു മുറിവിനെ എങ്കിലും സമ്മാനമായി കൊടുക്കാൻ കഴിഞ്ഞതില്‍ ഞാൻ ആഹ്ലാദിച്ചു. ഇനി അയാൾ എന്നെ കൊന്നാലും എനിക്ക് ദുഃഖമില്ല.

ഞാൻ പുഞ്ചിരിച്ചു. അയാളുടെ മുഖത്ത് ഇപ്പോഴും അല്‍ഭുതം വിട്ടു മാറിയിട്ടില്ല. കുറച്ച് നേരത്തേക്ക് ആ മുറിവിൽ തന്നെ അയാൾ നോക്കി നിന്നു.

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.