മാന്ത്രികലോകം 1 [Cyril] 2322

എന്റെ അരപ്പട്ടയിൽ നിന്നും എന്റെ കഠാരയെ അതിന്റെ ഉറയിൽ നിന്നും വലിച്ചെടുത്ത ഞാൻ അതിനെ വളരെ വേഗത്തില്‍ എന്റെ മുന്നില്‍ ഞാൻ കൈനീട്ടി വീശി.

പെട്ടന്ന് എന്റെ വാളിലെ സമ്മര്‍ദം അപ്രത്യക്ഷമായി. ഉടനെ പുഞ്ചിരിച്ചുകൊണ്ട് എന്റെ മിഴി ഞാൻ തുറന്ന് നോക്കി.

എന്റെ മുന്നില്‍ കുറച്ച് മാറി നിന്നുകൊണ്ട് ശില്‍പ്പി എന്നെ കൗതുകത്തോടെ നോക്കുകയായിരുന്നു. അയാളുടെ മുഖത്തും പുഞ്ചിരി ഉണ്ടായിരുന്നു.

എന്റെ കഠാരയെ ഞാൻ അതിന്റെ ഉറയിൽ തന്നെ തിരികെ നിക്ഷേപിച്ചു.

പിന്നീട് അവിടെ നടന്നത് വ്യഗ്രമായ ഒരു പോരാട്ടമായിരുന്നു.

വ്യഗ്രമായ പോരാട്ടം — അത് എന്റെ പക്ഷത്ത് നിന്ന് മാത്രമായിരുന്നു, പക്ഷേ ശില്‍പ്പി ചിരിച്ചുകൊണ്ട് എന്റെ എല്ലാ ആക്രമണങ്ങളെയും നിസ്സാരമായി ചെറുത്തു നില്‍ക്കുകയും വഴുതി മാറുകയും ചെയ്തുകൊണ്ടിരുന്നു.

പക്ഷേ ഇടവിട്ട് ശില്‍പിയുടെ വാളിന്റെ പരന്ന ഭാഗം ഒരു കരുണയും ഇല്ലാതെ എന്റെ ദേഹത്ത് വിവിധ ഭാഗങ്ങളില്‍ പതിച്ചു കൊണ്ടിരുന്നു. അതുപോലെ അയാളുടെ വാളിന്റെ മൂര്‍ച്ചയുള്ള ഭാഗം പോലും വിവിധ സാഹചര്യങ്ങളില്‍ എന്റെ ദേഹത്ത് മുറിവുകളെ സൃഷ്ടിച്ചു…. പക്ഷേ വളരെ ലാഘവത്തോടാണ് എന്റെ ജീവന് അപായമില്ലാത്ത തരത്തിൽ മുറിവുകളെ ശില്‍പ്പി എനിക്ക് സമ്മാനിച്ചത്.

ഓരോ തവണ അയാളുടെ വാളിന്റെ പരന്ന ഭാഗം എന്നെ പ്രഹരിക്കുമ്പോഴും……. ഓരോ തവണ വാള്‍ മുന എന്റെ ദേഹത്തെ വരഞ്ഞു മുറിക്കുമ്പോഴും, അടുത്ത തവണ അതിനെ തടയാനുള്ള തന്ത്രങ്ങളെ എന്റെ മനസ്സ് വളരെ വേഗത്തിൽ മനസ്സിലാക്കി എടുത്തിരുന്നു.

ശില്‍പ്പി പോലും അറിയാതെ…. ഞാൻ പോലും അറിയാതെ എന്റെ മനസ്സ് ശില്‍പ്പി പ്രയോഗിച്ച എല്ലാ തന്ത്രങ്ങളെയും വളരെ വേഗത്തില്‍ പഠിക്കുകയായിരുന്നു. ഒപ്പം പുതിയ പ്രതിരോധന തന്ത്രങ്ങളെ പോലും എന്റെ മനസ്സ് സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു.

പ്രഹരമെറ്റ് വേദനിക്കാത്ത ഒരു സ്ഥലം പോലും എന്റെ ദേഹത്ത് ഇല്ലായിരുന്നു. എന്റെ ജീവന് ഭീഷണിയല്ലാത്ത വലുതും ചെറുതുമായ നിരവധി മുറിവുകളെ ശില്‍പ്പി പിന്നെയും എനിക്ക് സമ്മാനിച്ചു.

അതിന്റെ ഫലമായി എന്റെ സ്വന്തം രക്തത്തില്‍ ഞാൻ കുളിച്ച് നിന്നു. മുറിവേല്‍ക്കാത്ത ഒരു ഭാഗം പോലും എന്റെ ശരീരത്തിൽ ഇല്ല എന്ന അവസ്ഥയില്‍ ഞാൻ തള്ളപ്പെട്ടു.

അവസാനം എന്റെ ക്ഷമ നശിക്കാൻ തുടങ്ങി.

ഒരു പൂച്ച എലിയെ കൊല്ലുന്നതിനു മുമ്പ് അതിനോട് കളിക്കുന്നത് പോലെയാണ് ശില്‍പ്പി എന്നോട് കളിക്കുന്നത്. ആ ചിന്ത എന്നെ കൂടുതൽ രോഷാകുലനാക്കി.

എന്നില്‍ നുരഞ്ഞു പൊങ്ങിയ കോപം കാരണം എന്റെ ഹൃദയം വേദനിച്ചു…. എന്റെ മനസ്സ് അപമാനം കൊണ്ട്‌ നീറി….. എന്റെ രോഷം എന്റെ തലച്ചോറിലും, ഹൃദയത്തിലും, മനസ്സിലും പിന്നെ ഞരമ്പുകളിലും നിറഞ്ഞത് പോലത്തെ ഒരു അനുഭവം എന്നില്‍ ഉണ്ടായി.

പെട്ടന്ന് എന്റെ തലച്ചോറില്‍ വേദനയുള്ള ഒരു പൊട്ടിത്തെറി ഉണ്ടായി…..,

എനിക്ക് ഒന്നും മനസ്സിലായില്ല — പക്ഷേ എന്തോ ഒന്ന് എന്റെ ശരീരമാകെ പടരുന്നത് ഞാൻ അറിഞ്ഞു. അത് എന്റെ കണ്ണിലും അലിഞ്ഞ് ചേരുന്നത് പോലെ തോന്നി.

ഒരു അന്ധന് കാഴ്ച ലഭിച്ചത് പോലെയായിരുന്നു എന്റെ അവസ്ഥ.

കുറച്ച് മുമ്പ്‌ വരെ ശില്‍പിയുടെ മിന്നല്‍ പോലത്തെ ആക്രമണത്തെ ചില സമയങ്ങളില്‍ എനിക്ക് കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോൾ എനിക്ക് എല്ലാം വ്യക്തമായി കാണാം. അയാളുടെ വേഗതയും കുറഞ്ഞത് പോലെ എനിക്ക് തോന്നി.

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.