എന്റെ വാളിനെ ഉയര്‍ത്താനോ, എനിക്ക് അനങ്ങാനുള്ള സമയമോ ഒന്നുംതന്നെ ലഭിച്ചില്ല…..,
എന്റെ മരണത്തെ ഞാൻ എന്റെ കണ്‍മുന്നില്‍ കണ്ടു…..,
പക്ഷേ അവസാന നിമിഷം ശില്‍പ്പി അയാളുടെ കൈ ചെറുതായി ഒന്ന് തിരിച്ചു….. വാളിന്റെ മൂര്‍ച്ചയുള്ള ഭാഗത്തിന് പകരം അതിന്റെ പരന്ന ഭാഗമാണ് എന്റെ കഴുത്തിൽ ശക്തമായി പതിച്ചത്…. വേദനയോടെ ഞാൻ തെറിച്ച് കുറച്ചകലെ ചെന്ന് വീണു.
കുറച്ച് നേരത്തേക്ക് എനിക്ക് ശ്വാസം പോലും എടുക്കാന്‍ കഴിഞ്ഞില്ല. തറയില്‍ കിടന്ന് കരയാന്‍ പോലും കഴിയാതെ ഞാൻ ഞരങ്ങി.
ശില്‍പ്പി പിന്നെയും എന്നെ ആക്രമിക്കുമെന്ന് ഞാൻ കരുതി — പക്ഷേ അത് സംഭവിച്ചില്ല.
അക്കാര്യത്തിൽ എനിക്ക് ചെറിയൊരു ആശ്വാസം ലഭിച്ചു.
കുറച്ച് കഴിഞ്ഞ് എന്റെ കഴുത്തിലെ വേദന മാറി. അടഞ്ഞിരുന്ന എന്റെ ശ്വാസ നാളം തുറന്നു…..,
ആർത്തിയോടെ ശ്വാസം ഞാൻ ആഞ്ഞ് വലിച്ചു. എന്നിട്ട് കുറച്ച് മാറി പുഞ്ചിരിച്ച് കൊണ്ട് നില്‍ക്കുന്ന ശില്‍പ്പിയെ ഞാൻ തുറിച്ച് നോക്കിക്കൊണ്ട് മെല്ലെ എഴുനേറ്റ് നിന്നു.
ഇത്ര നിസ്സാരമായി, അതും ഒറ്റ വാള്‍ വീശ് കൊണ്ട് എന്നെ ഈ അവസ്ഥയില്‍ എത്തിച്ച അയാളോട് എനിക്ക് ബഹുമാനം തോന്നി…..,
എന്നാല്‍ ഇത്ര നിസ്സാരമായി ശില്‍പിയുടെ വാളിൽ നിന്നും ശിക്ഷ ഏറ്റുവാങ്ങിയ എന്നോട് എനിക്ക് കലശലായ ദേഷ്യമാണ് ഉണ്ടായത്.
മിഴി ചിമ്മാൻ പോലും കൂട്ടാക്കാതെ ഞാൻ ശില്‍പ്പിയെ തന്നെ നോക്കി നിന്നു.
കാരണം, എന്റെ കണ്ണ് ചിമ്മുന്ന ആ നിമിഷം അയാള്‍ പിന്നെയും മിന്നല്‍ പോലെ ആക്രമിക്കുമെന്ന് എനിക്കറിയാം. പക്ഷേ അധികനേരം എനിക്ക് എന്റെ മിഴികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല…..,
അവസാനം എന്റെ മിഴി ചിമ്മാൻ വേണ്ടി അത് താനെ അടുത്തതും —,,
ഒരു കൊടുങ്കാറ്റ് എന്റെ നേര്‍ക്ക് പാഞ്ഞ് വന്നു……. എന്റെ തല പൊട്ടിത്തെറിക്കാൻ പോകുന്നു എന്ന് എന്റെ മനസ്സ് താക്കീത് നല്‍കി…!
എന്റെ കണ്ണ് ഞാൻ തുറന്നില്ല…… പക്ഷേ ഒന്നും ചിന്തിക്കാതെ നൊടിയിട കൊണ്ട് എന്റെ വാള്‍ ഉയർത്തി എന്റെ തലയ്ക്ക് മുകളില്‍ അതിനെ കുറുകെ പിടിച്ചതും എന്റെ വാളിൽ ശക്തമായ ഒരു പ്രഹരമേറ്റു…..,
ശില്‍പ്പിയുടെ വാളിൽ നിന്നും വന്യമായ ഒരു ശക്തി എന്റെ വാളിലും, ശേഷം ആ ശക്തി എന്റെ ശരീരത്തെ ഉലച്ച് വേദനിപ്പിക്കുകയും തളര്‍ത്തുകയും ചെയ്തു…..,
അതിന്റെ പ്രത്യാഘാതം കാരണം നിൽക്കാൻ പോലും കഴിയാതെ ഞാൻ മുട്ടുകുത്തി തറയില്‍ വീണു. പക്ഷേ അപ്പോഴും വാളിലെ എന്റെ പിടി മാത്രം തളർന്നിരുന്നില്ല.
ഉടനെ എന്റെ ഇടത് കൈ അതിവേഗത്തില്‍ പ്രവർത്തിച്ചു….!
ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????
വായനക്കും അഭിപ്രായത്തിനും നന്ദി bro.
പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.
എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️
അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????
പൊളി ❤️?
വായിച്ചതില്‍ സന്തോഷം bro ❤️❤️
ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്
വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️
Cyril bro kidilan
ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme
ബാക്കി കൂടെ വായിക്കട്ടെ
വളരെ സന്തോഷം bro ❤️
Love u siril bai u started again thanks
❤️❤️