മാന്ത്രികലോകം 1 [Cyril] 2321

എന്റെ രക്തം അതിൽ നിറയുന്നതാണ് ഞാൻ കണ്ടത്.

‘ആ ഗുഹയില്‍ തുടങ്ങി ഇവിടം വരെ ഞാൻ നേരിട്ട എല്ലാ ശക്തികളും എന്റെ രക്തത്തെ ഊറ്റി കുടിക്കാന്‍ മാത്രം താല്പര്യം കാണിക്കുന്നു….. ഇപ്പോൾ ഈ ജീവനില്ലാത്ത വാള്‍ പോലും എന്നില്‍ നിന്നും ഈറ്റുന്നു.’ നിരസത്തോടെ ഞാൻ സ്വയം പറഞ്ഞു.

വാളിന്റെ സ്ഫടിക പിടി എന്റെ രക്തം കൊണ്ട്‌ നിറഞ്ഞതും എന്റെ കൈയിലെ വേദന മാറി.

ഉടനെ ഒരു മൂളല്‍ എന്റെ മനസ്സില്‍ കേട്ടു.

ഈ വാള്‍ എന്നോട് സംസാരിക്കുകയാണോ…!! അല്‍ഭുതത്തോടെ ഞാൻ വാളിനെ നോക്കി.

എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല എങ്കിലും പെട്ടന്ന് എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.

ശില്‍പ്പി എന്റെ മുഖത്തും വാളിലും അതിശയത്തോടെ മാറിമാറി നോക്കി. എന്തെല്ലാമോ സംശയങ്ങള്‍ ആ മുഖത്ത് മിന്നിമറഞ്ഞു.

എന്നെ കണ്ടത് മുതല്‍ ശില്‍പ്പിയുടെ മുഖത്ത് സംശയങ്ങള്‍ മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.

അയാൾ എന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത്…?

“ഈ മാന്ത്രിക വാള്‍ നിന്നെ അതിന്റെ ഉടമയായി സ്വീകരിച്ചിരിക്കുന്നു.”

ശില്‍പ്പി പറഞ്ഞത് കേട്ട് ഞെട്ടുന്നതിന് പകരം എനിക്ക് സന്തോഷം തോന്നി.

പക്ഷേ ശില്‍പ്പിയുടെ കൈയിലും എന്റെ കൈയിലുള്ളത് പോലത്തെ വാള്‍ തന്നെയാണ് ഉള്ളത്.

വർഷങ്ങൾക്ക് മുമ്പേ — യോഗ്യതാലക്ഷണം, ചിന്താഗതി, പ്രവർത്തന ശേഷി, ഗ്രഹണശേഷി… അങ്ങനെ എല്ലാം ഉയർന്ന തരത്തിലുള്ള വിദ്യാർത്ഥി എന്ന ബഹുമതി എന്റെ അധ്യാപകര്‍ എനിക്ക് നല്‍കിയിരുന്നു.

എല്ലാ ആയുധങ്ങളെയും വൈദഗ്‌ദ്ധ്യത്തോടെ പ്രയോഗിക്കാൻ കഴിവുള്ള ചില വിദ്യാര്‍ഥികളിൽ ഞാനും ഒരാളായി മാറി കഴിഞ്ഞു എന്നാണ് എല്ലാവരുടെയും വാദം.

എന്റെ ആ കഴിവുകൾ ഇവിടെ എത്ര വില പോകുമെന്ന് എനിക്കറിയില്ല. കാരണം ശില്‍പ്പി സാധാരണ വ്യക്തിയല്ല എന്നു എനിക്ക് മനസ്സിലായി.

പക്ഷേ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ വേറെ മാര്‍ഗ്ഗം ഒന്നും ഞാൻ കണ്ടില്ല.

എന്റെ ഭയത്തെ എന്റെ ഉള്ളില്‍ ഒരു മൂലയില്‍ ഒതുക്കി വെച്ചു. എന്നിട്ട് ശില്‍പ്പിയെ ഞാൻ ഗൌരവത്തോടെ നോക്കി.

ശില്‍പ്പി ഒരു പുഞ്ചിരിയോടെ എന്റെ മുഖത്ത് നോക്കുകയായിരുന്നു. എന്റെ ആക്രമണവും പ്രതീക്ഷിച്ച് അയാൾ അനായാസമായി നില്‍ക്കുന്നതാണ് ഞാൻ കണ്ടത്.

പക്ഷേ തുടക്കമെ എനിക്ക് പിഴച്ചു…….!!

ഇന്നുവരെ ഞങ്ങളുടെ വിദ്യാലയത്തിൽ വെച്ച് പരിശീലനത്തിനായി ഞാൻ നേരിട്ടിട്ടുള്ള എല്ലാ പ്രതിയോഗികളുടെ ചിന്താഗതിയും നീക്കങ്ങളും അവരുടെ കണ്ണും ശരീരഘടനയിൽ നിന്നും മുന്‍കൂട്ടിയെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്…,

പക്ഷേ ഇപ്പോൾ എന്റെ ജീവിതത്തിൽ ആദ്യമായി എല്ലാം തകിടം മറിഞ്ഞു.

കാരണം — എന്റെ ചിന്താഗതിയെ മാറ്റിമറിച്ചു കൊണ്ട്‌ ചെറിയൊരു സൂചന പോലും താരത്തെയാണ് ശില്‍പ്പി എന്നെ ആക്രമിച്ചത്.

മിന്നല്‍ വേഗത്തിലാണ് ശില്‍പ്പി എന്റെ നേര്‍ക്ക് പാഞ്ഞടുത്തത്. എന്റെ ഞെട്ടല്‍ മാറും മുന്നേ അയാളുടെ വാള്‍ എന്റെ കഴുത്തിന് നേരെ പാഞ്ഞ് വന്ന് കഴിഞ്ഞിരുന്നു…..!

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.