മാന്ത്രികലോകം 1 [Cyril] 2322

ആയതിനാൽ ഈ ലോകത്തെ കുറിച്ചുള്ള നിയമങ്ങളും വിധികളും മനസ്സിലാക്കാതെയാണ് നി വന്നിരിക്കുന്നത് എന്നും ഞാൻ അറിയുന്നു.

പ്രകൃതിയുടെ മാന്ത്രിക ശക്തിയെ പോലും സ്വീകരിക്കാത്ത നി ഭീതിയുടെ ഗുഹയില്‍ പ്രവേശിച്ചു….. അരൂപിയുടെ ശക്തിയെ എങ്ങനെ —”

പെട്ടന്ന് ശില്‍പ്പിയുടെ മുഖഭാവം മാറി. അയാൾ അദ്ഭുതത്തോടെ എന്നെ കുറച്ച് നേരം തുറിച്ചു നോക്കി. എന്നിട്ട് പറഞ്ഞു —,

“എന്തുതന്നെ ആയാലും ഭീതിയുടെ ഗുഹയില്‍ നിന്നും ശില്‍പ ലോകത്തേക്ക് നിനക്ക് കടക്കാന്‍ കഴിഞ്ഞു…. പക്ഷേ, അപത്തത്തിൽ ആണെങ്കിൽ പോലും എന്നെ നി തൊട്ടു….,

നിന്റെ രക്തവും എന്റെ ശില്‍പത്തിന് നി പകര്‍ന്ന് തന്ന്‌ കഴിഞ്ഞു……! ഇവിടെ ഇങ്ങനെയാണ് പരീക്ഷാര്‍ത്ഥികൾ അവരുടെ എതിരാളികളെ തിരഞ്ഞെടുക്കുന്നത്…..” അതും പറഞ്ഞ്‌ ശില്‍പ്പി എന്നെ ചെറു ചിരിയോടെ നോക്കി.

എന്റെ ഉള്ളില്‍ ഭയവും പരിഭ്രാന്തിയും നിറഞ്ഞ് നിന്നു. ഏതു കുരുക്കിലാണ് ഞാൻ വന്നു പെട്ടത്…?

“ഇവിടെയുള്ള എല്ലാ ശില്‍പങ്ങളും മാന്ത്രിക ശക്തിയുള്ളവയാണ്. പരീക്ഷാര്‍ത്ഥി, തനിക്ക് നേരിടാന്‍ കഴിയും എന്ന് തോന്നിപ്പിക്കുന്ന ഏതെങ്കിലും ശില്‍പത്തെ തൊട്ട് തിരഞ്ഞെടുക്കും. ശില്‍പത്തെ വലയം ചെയ്തിരിക്കുന്ന അദൃശ്യ ശക്തി പരീക്ഷാർത്ഥിയുടെ ഉള്ളം കൈയിൽ തറച്ച് അതിൽ നിന്നും രക്തം സ്വീകരിച്ച് ആ വ്യക്തിയുടെ ശക്തി എന്താണെന്ന് മനസ്സിലാക്കും….,

പിന്നെ ആ ശക്തിയെ ആസ്പദമാക്കി ആയിരിക്കും ആ ശില്‍പം പരീക്ഷണങ്ങളെ നിര്‍ണയിക്കുന്നത്.” അതും പറഞ്ഞ്‌ ശില്‍പ്പി എന്നെ നോക്കി.

ഒന്നും പറയാൻ കഴിയാതെ വിടര്‍ന്ന കണ്ണുകളോടെ ഞാൻ ശില്‍പ്പിയെ നോക്കി നിന്നു.

“ഇനി പോരാട്ടം തുടങ്ങുക തന്നെ ചെയ്യണം.” ശില്‍പ്പി പറഞ്ഞു.

“ഇവിടെ വെറും പരീക്ഷണങ്ങൾ മാത്രമാണ് നടക്കുന്നതെങ്കില്‍ എന്തുകൊണ്ടാണ് ധാരളം പരീക്ഷാർത്ഥികൾ മരണപ്പെട്ടത്..?” എന്റെ സംശയം ഞാൻ ചോദിച്ചു.

കുറച്ച് നേരത്തേക്ക് ശില്‍പ്പി എന്നെ തന്നെ തുറിച്ച് നോക്കി നിന്നു.

“നിന്റെ പരീക്ഷണങ്ങളെ നി പൂര്‍ത്തിയാക്കിയാല്‍ അതിന്റെ ഉത്തരം ഞാൻ നിനക്ക് നല്‍കാം. ഇപ്പോൾ നിന്റെ വായ് കൊണ്ടുള്ള സംസാരം മതിയാക്കി ആയുധം പ്രയോഗിച്ച് സംസാരിക്കാന്‍ തയ്യാറാക്കുക.”

അത്രയും പറഞ്ഞിട്ട് ശില്‍പ്പി തന്റെ കൈയിലുണ്ടായിരുന്ന രണ്ട് വാളിൽ നിന്നും ഒരെണ്ണം എന്റെ നേര്‍ക്ക് നീട്ടി. ആ വാളിന് എന്തോ പ്രത്യേകത ഉള്ളതുപോലെ തോന്നി.

ഒരു നിമിഷം ഞാൻ മടിച്ചു നിന്നു. ഇന്ന്‌ എന്റെ ജീവൻ ഇവിടെ നഷ്ടമാകുമെന്നു മനസ്സിലായി.

ഞാനൊരു ഭീരുവല്ല. എന്റെ മരണം ഇന്നിവിടെ സംഭവിക്കും എങ്കിൽ ഞാനൊരു യോദ്ധാവായി തന്നെ പൊരുതി മരിക്കും.

ശില്‍പ്പി നീട്ടിയ വാള്‍ ഞാൻ സ്വീകരിച്ചു.

എനിക്ക് പറ്റിയ വാള്‍ തന്നെ….. എന്റെ കൈയിൽ ആ വാളിന് ശരിയായ സമീകരണം ഉണ്ടായിരുന്നു — എനിക്ക് വേണ്ടി സൃഷ്ടിച്ച വാള്‍ പോലെയാണ് എനിക്ക് തോന്നിയത്. ഈ വാള്‍ എന്റെ സ്വന്തം എന്ന ചിന്ത എന്റെ മനസ്സിൽ ഉദിച്ചു.

ഉടനെ ആ വാളിന്റെ പിടിയില്‍ നിന്നും ചെറിയൊരു സമ്മര്‍ദം എന്റെ ഉള്ളം കൈയിൽ അനുഭവപ്പെട്ടു.

ശേഷം എന്റെ കൈയിൽ എന്തോ തറച്ചു കയറി…. വേദനയോടെ ഞാൻ വാളിന്റെ സ്ഫടികം കൊണ്ട്‌ നിർമ്മിച്ച കുഴൽ പോലത്തെ പിടിയില്‍ മിഴിച്ചു നോക്കി.

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.