ആ സ്വരവും വാക്കുകളും കേട്ട് ഞാൻ ഞെട്ടി വിറച്ചു.
അപ്പോ അഭ്യസനം കഴിഞ്ഞവർ മാത്രമല്ല പരീക്ഷണം നേരിടാന്‍ വരുന്നത് — അധ്യാപകരും മാന്ത്രികമുഖ്യനും ഇടക്കിടക്ക് അവരുടെ പ്രാഗല്ഭ്യം തെളിയിക്കാന്‍ ഇവിടെ വരാറുണ്ട് എന്നത് ഇപ്പൊ മനസ്സിലായി.
പെട്ടന്ന് ഈ ലോകത്ത് ഉണ്ടായിരുന്ന മഞ്ഞ് അലിഞ്ഞ് അപ്രത്യക്ഷമായി. ഉടനെ എന്റെ കാഴ്ചക്ക് ശക്തി കൂടി …. എന്റെ കാഴ്ച ഈ ലോകത്തിന്റെ യാഥാര്‍ത്ഥ്യം എന്തെന്ന് വെളിപ്പെടുത്തി തന്നു.
മെല്ലെ തറയില്‍ നിന്നും എഴുന്നേറ്റ് ഞാൻ ശബ്ദം വന്ന ദിക്കിലും അതുകഴിഞ്ഞ് എന്റെ കണ്ണ് എത്തും ദൂരം വരെ എന്റെ ചുറ്റിലും ഞാൻ ഉല്‍ക്കണ്ഠയോടെ നോക്കി.
ലക്ഷക്കണക്കിന് പ്രതിമകളെ മാത്രമാണ് എങ്ങും കാണാന്‍ കഴിഞ്ഞത്.
കുറച്ച് മുമ്പ് എന്റെ കൈകൾ പതിഞ്ഞ ആ പ്രതിമയെ ഞാൻ നോക്കി.
അതിപ്പോ വെറും കല്‍ പ്രതിമയല്ല…!!
എന്റെ മുന്നില്‍ വെച്ചു തന്നെ ആ പ്രതിമയ്ക്ക് പരിവര്‍ത്തനം സംഭവിച്ചു.
ഞാൻ കണ്ണും മിഴിച്ച് ആ പരിവര്‍ത്തനത്തെ അദ്ഭുതത്തോടെ നോക്കി നിന്നു. ഇരുപത് അടി ഉയരം ഉണ്ടായിരുന്ന അതിന്റെ ഉയരം കുറഞ്ഞ് വെറും എട്ട് അടി മാത്രമായി. ആ പ്രതിമ ഇപ്പോൾ രക്തവും മാംസവുമുള്ള ഒരു മനുഷ്യനായി മാറിയിരിക്കുന്നു.
കൈയില്ലാത്ത ഒരു പട ചട്ടയും, കാല്‍ മുട്ടിന് മുകളില്‍ വരെ മാത്രം മറയ്ക്കാൻ കഴിയുന്ന – വെള്ളി കൊണ്ട് ഉണ്ടാക്കിയ ഒരു തരം പടവസ്ത്രം ആയിരുന്നു അതിന്റെ വേഷം.
അതിനെ തീര്‍ത്തും ഒരു മനുഷ്യനെന്നു പറയാൻ കഴിയില്ല…..,
പാതി അടഞ്ഞ പാമ്പിന്റെ പോലത്തെ കണ്ണുകൾ ഈരണ്ടു വീതം അതിന്റെ തലയ്ക്ക് മുന്നിലും പിന്നിലും ഉണ്ട്……. ചെവിക്ക് പകരം തലയുടെ ഇരു വശത്തും ഡൈമൺ ആകൃതിയിൽ രണ്ട് വിടവുകള്‍……. കാല്‍ മുട്ട് വരെ നീണ്ടു നില്‍ക്കുന്ന രണ്ട് കൈകൾ….!! ഇത്രയും മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ള എല്ലാം സാധരണ മനുഷ്യനെ പോലെ തന്നെയായിരുന്നു.
ഒരിക്കല്‍ കൂടി എനിക്ക് ചുറ്റും ഞാൻ നോക്കി……. മനുഷ്യന്റെ സാദൃശ്യമുള്ള പ്രതിമകള്‍, മാന്ത്രിക പക്ഷിമൃഗാദികളും, രാക്ഷസരും പിന്നെ നിരവധി ഇനത്തില്‍ പെട്ട ഒരുപാട് ജീവികളുടെ കൽ പ്രതിമകളായിരുന്നു ഈ ലോകത്തെ അലങ്കരിച്ചിരുന്ന.
ഭാഗ്യത്തിന് മറ്റുള്ള പ്രതിമകള്‍ എല്ലാം ഇപ്പോഴും പ്രതിമകളായി തന്നെ നില കൊണ്ടു.
എന്റെ മുന്നില്‍ നിന്ന് എന്നെ തന്നെ കൗതുകത്തോടെ നോക്കുന്ന മനുഷ്യ സാദൃശ്യമുള്ള ആ ജീവിയെ ഞാനും നോക്കി.
മനസ്സിൽ ചെറിയ ഭയം ഉണ്ടെങ്കിലും എന്റെ മുഖത്ത് ഞാൻ കാണിച്ചില്ല.
“ആരാണ് നിങ്ങൾ….? നിങ്ങള്‍ക്കെതിരെ പൊരുതാനായി എപ്പോഴാണ് നിങ്ങളെ ഞാൻ ആഹ്വാനം ചെയ്തത്? നിങ്ങളോട് ഞാൻ എന്തിന് പൊരുതണം…..?” എന്റെ ദൈര്യം സംഭരിച്ച് കൊണ്ട് ഞാൻ ചോദിച്ചു.
പാറകള്‍ തമ്മില്‍ ഉരയുന്ന തരത്തിലുള്ള ചിരി ആ മനുഷ്യ രൂപത്തിൽ നിന്നും ഉയർന്നു.
“ഞാനാണ് മാന്ത്രിക ശില്‍പി. ദൈവങ്ങളായ അയോറസ് ഉം ഹിഷേനി യും ചേര്‍ന്നാണ് എന്നെയും, എന്റെ സഹോദരനെയും പിന്നെ ഈ ലോകത്തെയും സൃഷ്ടിച്ചത്….,
പക്ഷേ ഞാനും എന്റെ സഹോദരനും ചേര്‍ന്നാണ് ഈ ലോകത്തുള്ള എല്ലാ ശില്‍പങ്ങളെയും സൃഷ്ടിച്ചത്…,
ഈ ലോകം ‘ശില്‍പ്പലോകം’ എന്നാണ് അറിയപ്പെടുന്നത്.
ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????
വായനക്കും അഭിപ്രായത്തിനും നന്ദി bro.
പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.
എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️
അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????
പൊളി ❤️?
വായിച്ചതില്‍ സന്തോഷം bro ❤️❤️
ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്
വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️
Cyril bro kidilan
ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme
ബാക്കി കൂടെ വായിക്കട്ടെ
വളരെ സന്തോഷം bro ❤️
Love u siril bai u started again thanks
❤️❤️