ആ പ്രകാശ-മനുഷ്യ രൂപം ഒന്ന് പുളഞ്ഞു…. ആ രൂപത്തിന്റെ പ്രഭ പെട്ടന്ന് മങ്ങി…… ഉടനെ ആ ദുഷ്ട ശക്തി എന്റെ ഉള്ളില്‍ നിന്ന് അപ്രത്യക്ഷമായി. അതോടൊപ്പം എന്റെ അവതാരും അപ്രത്യക്ഷമായി.
ആ ദുഷ്ട ശക്തി നശിച്ചുവൊ, അതോ എന്റെ ഉള്ളില്‍ നിന്നും വഴുതി രക്ഷപ്പെട്ടൊ എന്നെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇപ്പോൾ അതിന്റെ പിടിയില്‍ നിന്നും ഞാൻ രക്ഷപ്പെട്ടു എന്ന സത്യം മാത്രം എന്നെ ആശ്വസിപ്പിച്ചു.
ഒടുവില്‍ ഞാൻ എന്റെ ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു.
ആദ്യം എന്റെ ഹൃദയത്തില്‍ ചെറിയൊരു വേദന തോന്നി. ദ്രാവക അഗ്നി എന്റെ ഹൃദയത്തില്‍ നിന്നും അലിഞ്ഞ് ഇല്ലാതായി.
എന്നെ കൊല്ലാന്‍ ശ്രമിച്ച ആ ശക്തി അരൂപി ആയിരിക്കാനാണ് സാധ്യത.
തറയില്‍ നിന്നും ഞാൻ വേഗം എഴുനേറ്റ് വീണ്ടും ആ വാതിലിന്റെ മുന്നില്‍ പോയി നിന്നു.
മടിച്ചു മടിച്ച് ഞാൻ ആ വാതിലിൽ ഒരു വിരൽ കൊണ്ട് മെല്ലെ തൊട്ട് നോക്കി — ഒന്നും സംഭവിച്ചില്ല.
കുറച്ച് നേരം ഞാൻ അനങ്ങാതെ നിന്നു. ഒരു ശക്തിയും എന്റെ മനസില്‍ കടക്കാന്‍ ശ്രമിച്ചില്ല.
ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട് എന്റെ കൈപ്പത്തി ഞാൻ ആ വാതിലിൽ തോടും മുന്നേ ആ വാതിൽ അപ്രത്യക്ഷമായി.
മറുവശത്ത് വെറും മൂടല്‍ മഞ്ഞ് മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ഞാൻ അതിലേക്ക് മിഴി കൂറ്പ്പിച്ച് നോക്കി.
അപ്പുറത്ത് പകല്‍ ആണോ രാത്രി ആണോ എന്നൊന്നും പറയാൻ കഴിഞ്ഞില്ല.
മഞ്ഞിന്റെ കാഠിന്യം കാരണം ആദ്യം ഒന്നും എന്റെ കാഴ്ചക്ക് തെളിഞ്ഞില്ല.
കുറെ നേരം ഞാൻ ആ മഞ്ഞില്‍ തന്നെ സൂക്ഷിച്ച് നോക്കി കൊണ്ട് നിന്നു. കുറച്ച് കഴിഞ്ഞ് എന്തെല്ലാമോ അവ്യക്തമായി നിഴല്‍ പോലെ കാണാന്‍ കഴിഞ്ഞു.
ചെറിയ മരങ്ങളാണൊ…?
പക്ഷേ ആ മരങ്ങൾ ഭീതിദമായ ഒരു അന്തരീക്ഷത്തെ സൃഷ്ടിച്ചിരുന്നു.
പിന്നെയും വാതിൽ പ്രത്യക്ഷപ്പെടുന്നതിന് മുന്നേ ആ കവാടത്തിലൂടെ മറുവശത്തേക്ക് ഞാൻ കടന്നു.
അഞ്ചാറ് അടി മുന്നോട്ട് വെച്ചതും എന്റെ പിന്നില്‍ നിന്നും എന്തോ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
ഞാൻ കടന്ന് വന്ന കവാടം അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു.
ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട് എന്റെ ചുറ്റുപാടും ഞാനൊന്ന് വീക്ഷിച്ചു.
എവിടെ നോക്കിയാലും നിഴല്‍ പോലത്തെ ഉയരം കുറഞ്ഞ വൃക്ഷങ്ങളെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്.
ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????
വായനക്കും അഭിപ്രായത്തിനും നന്ദി bro.
പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.
എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️
അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????
പൊളി ❤️?
വായിച്ചതില്‍ സന്തോഷം bro ❤️❤️
ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്
വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️
Cyril bro kidilan
ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme
ബാക്കി കൂടെ വായിക്കട്ടെ
വളരെ സന്തോഷം bro ❤️
Love u siril bai u started again thanks
❤️❤️