ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578

നമ്മുടെ മനസ്സിലെ കുഴപ്പങ്ങളൊക്കെ മാറ്റാൻ ഇതിലും വലിയ മരുന്നൊന്നും ഉടയ തമ്പുരാൻ കണ്ടു വച്ചിട്ടില്ലടാ ഉവ്വെ…”

അച്ഛൻ പറഞ്ഞു നിർത്തിയതും താൽപ്പര്യമില്ലാത്തത് എന്തോ കേട്ടെന്ന പോലെ ആൽവിൻ അലക്ഷ്യമായി എങ്ങോട്ടോ നോക്കി…

“എടാ മനുഷ്യന് ദൈവം തന്നിരിക്കുന്ന ഏറ്റവും വലിയ കഴിവ് എന്നതാണെന്നു അറിയാമോ.. അതേ മറക്കാനുള്ള കഴിവ്…”

അപ്പോഴേക്കും മീന ഉമ്മറത്തേക്ക് ചായയുമായി എത്തിയിരുന്നു…

ഫാദർ അവനരികിലേക്ക് ഇരുന്നിട്ട് ചായ കപ്പ് വാങ്ങി…

ആവി പറക്കുന്ന ചായ ഒരു കപ്പ് മുത്തി അയാൾ മീനയെ നോക്കി… പിന്നീട് ആൽവിനേയും…

എടാ ഈ വയസ്സാൻ കാലത്ത് നിന്റെ അപ്പനെ ഈ ഒട്ടമായ ഓട്ടമെല്ലാം ഓടാൻ വിടാതെ ആ ബിസിനെസ്സ് ഒക്കെ നിനക്ക് നോക്കി നടത്തിക്കൂടെ…

അല്ലെ അത് വേണ്ട.. ഇപ്പോ നിനക്ക് ആവശ്യം ഒരു മാറ്റമാണ്… ഇവിടെ നിന്നാ നീ നന്നാവില്ല…”

അച്ചൻ പറഞ്ഞു വരുന്നത് എന്തെന്ന് മനസ്സിലാകാതെ ആൽവിൻ അച്ചനെ നോക്കി…

“നമ്മുടെ ഇടവകയിലെ സ്റ്റീഫന് അങ്ങു വയനാട്ടിൽ ഒരു എസ്റ്റേറ്റ് ഉണ്ട്… അത്യാവശ്യം കൃഷികളും തേയിലയും അങ്ങനെ കുറച്ചു പരിപാടികൾ… അവനിപ്പോൾ മോന്റെ കൂടെ കുറച്ചു നാൾ ഒന്ന് വിദേശത്തേക്ക് പോകുവാ… അപ്പോൾ എന്നോട് പറഞ്ഞു പറ്റിയ പിള്ളേരെ കിട്ടിയാൽ കുറച്ചു മാസങ്ങൾ അവിടുത്തെ കാര്യങ്ങളൊക്കെ നോക്കി നടത്താൻ ഒരാളെ വേണമെന്ന്…

ഞാൻ ആലോചിച്ചപ്പോ പറ്റിയ പിള്ളേര് വേറെയുണ്ട് പക്ഷെ നിനക് അങ്ങനെയൊരു മാറ്റം ആവശ്യമാണെന്ന് തോന്നി..

വരുമാനം പ്രതീക്ഷിച്ചല്ല.. അതിപ്പോ തോട്ടുങ്കലെ മാത്യുവിന്റെ മോന് ഈ തൊഴില് കൊണ്ട് കഞ്ഞി കുടിക്കേണ്ട ആവശ്യമില്ലെന്ന് അറിയാല്ലോ..

സ്റ്റീഫനോട് പറഞ്ഞപ്പോൾ അവനും സമ്മതമാണ്… നീ ഒന്ന് പോയെച്ചു വാടാ…”

അച്ചൻ അവന്റെ മറുപടി അറിയാനായി കാത്തിരുന്നു…

ഒരു മാറ്റം അവനും ആഗ്രഹിക്കുന്നുണ്ട് പക്ഷെ മനസ്സിനെ എന്തോ ഇവിടെ തളച്ചിടുന്നത് പോലെ… അച്ചന് കൊടുക്കാൻ പെട്ടെന്നൊരു മറുപടി അവന്റെ പക്കൽ ഇല്ലായിരുന്നു…

“നീ നന്നായിട്ട് ആലോചിച്ചു പറഞ്ഞാ മതി…”

അവന്റെ മനസ്സ് മനസ്സിലാക്കിയിട്ടെന്നോണം ഫാദർ പറഞ്ഞു…

24 Comments

  1. Nirthiyo…!?

  2. ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട്‌ വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ

  3. തൃലോക്

    അടുത്ത പാർട്ട് എവിടെ പുള്ളെ…

    1. 25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ???

  4. മനൂസ്,
    വരികൾ കൊണ്ടു വിസ്മയം srishtikkunnu

    1. മനൂസ്,
      വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
      കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

      1. ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ??

  5. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

    1. കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ??..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ???

  6. ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്‌” എന്ന് പറയുന്നത് അല്ലെ?
    അടിപൊളിയായി പോകട്ടെ

    1. അതെന്ന ചാതനം ഉവ്വേ????..
      ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  7. മനൂസേ.. ❤

    നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ

    സൂപ്പർ ❤❤

    1. ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ???

  8. ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ്‌ ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ്‌ ആക്കിയില്ലല്ലോ

    1. ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം???

      1. ❤❤❤❤

        വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ ??

        എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ

        1. ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്

  9. അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ???

    2. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

  10. Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…

    1. ഹെലൻ നിഗൂഢതകളുടെ ഒരു താഴ്‌വരയാണ് സഹോ.?.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം???

  11. Perfect ok ??

    1. പെരുത്തിഷ്ടം പുള്ളെ???

Comments are closed.