ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578

അത് വെറും സ്വാഭാവിക പ്രതികരണമായി മാത്രം കാണേണ്ടതാണോ…

അവളുടെ മനസ്സിൽ ചോദ്യങ്ങളുയർന്നു…

പാറ പോലെ ഉറച്ചു നിന്ന ഹെലന്റെ അരയിൽ അലക്ഷ്യമായി ചുറ്റിയ സാരി വലിഞ്ഞു ചുറ്റി അവൻ അവ ഞൊറികളാക്കി തുടങ്ങി…

അവൻ ചെയ്യുന്നത് അനുസരണയുള്ള കുട്ടിയുടെ ഭാവത്തോടെ ഹെലൻ നോക്കിക്കണ്ടു…

“എനിക്കൊന്നു പള്ളിയിൽ പോണം…”

“ഇപ്പോഴോ…”

തലയുയർത്തി അവൻ തിരക്കി…

“അതേ… മോനെ ജോയി കൊണ്ടു പോയാ മതി… ഞാൻ പള്ളിയിൽ പോയിട്ട് ബാങ്കിലേക്ക് പോകാം…”

അങ്ങനെ പറഞ്ഞു കൊണ്ട് അവന്റെ കൈയിലിരുന്ന സാരി വാങ്ങി അവൾ വേഗം ഉടുക്കാൻ തുടങ്ങി…

അവൻ ചുവന്ന സാരിയിൽ പൊതിഞ്ഞ അവളുടെ പിന്നഴക് നോക്കി ചുണ്ടിലൊരു കള്ളച്ചിരിയോടെ അവിടെ നിന്നു…

ജോയലും മോനും ഇറങ്ങിയതിനും പതിനഞ്ചു മിനിറ്റിനു ശേഷമാണ് ഹെലൻ വീട്ടിൽ നിന്നും ഇറങ്ങുന്നത്…

മനസ്സ് ആകെ കലങ്ങിയ അവസ്ഥയിലാണ്..പുറത്തെ ഇരുണ്ട കാലാവസ്ഥ പോലെ അവളുടെ മനസ്സും കാർമേഘതാൽ മൂടപ്പെട്ടിരിക്കുന്നു..

കർത്താവിൽ അഭയം പ്രാപിക്കുക തന്നെ മനശ്ശാന്തിക്ക് ഒരു പോംവഴി എന്നവൾക്ക് തോന്നി…

കർത്താവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ നിന്നവൾ മുട്ടിപ്പായി പ്രാർത്ഥിച്ചു… അവളിലെ പാപഭാരം കണ്ണീരായി കവിളിലൂടെ ഒലിച്ചിറങ്ങി….

നിമിഷങ്ങളോളം അവൾ പ്രാർത്ഥനയിൽ മുഴുകി… അപ്പോഴാണ് ഫാദർ തോമസ് അങ്ങോട്ടേക്ക് വന്നത്…

മാസങ്ങൾക് ശേഷം അവളെ അവിടെ കണ്ടതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു…

കണ്ണീരിന്റെ നനവുള്ള മുഖം അയാളും ശ്രദ്ധിച്ചു…അയാൾ അവൾക്കരികിലേക്ക് നടന്നടുത്തു…

തന്റെ അരികിലേക്ക് നടന്നടുക്കുന്ന പാദങ്ങളുടെ ശബ്ദം അവളുടെ കാതുകളിൽ പതിച്ചപ്പോഴാണ് അവൾ മിഴികൾ തുറന്നത്… സജലമായ മിഴികളോടെ അവൾ അച്ഛനെ നോക്കി…

ആ ചുണ്ടുകൾ വിതുമ്പി പോയി…

“മോളെ…”

ഫാദർ അവളെ ആർദ്രമായി വിളിച്ചു…

“എനിക്കൊന്നു കുമ്പസാരിക്കണമച്ചാ..”

ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞു…

“അതിനെന്താ… അത് നല്ല കാര്യമല്ലേ… എല്ലാ വിഷമങ്ങളും ഏറ്റു പറഞ്ഞു കർത്താവിന്റെ മുന്നിൽ പ്രാർത്ഥിക്ക്”

തിരുവസ്ത്രം അണിഞ്ഞു വന്ന ഫാദറിനോട് ഒരു തടികൊണ്ട് നിർമിച്ച മറവിന് പിന്നിൽ നിന്നുകൊണ്ട് തന്റെ മനസ്സിനെ കുറച്ചു നാളുകളായി അലട്ടുന്ന എല്ലാം അവൾ ഇറക്കി വച്ചു…

അവളുടെ ഓരോ വാക്കുകളും ഫാദറിനെ വല്ലാതെ ഞെട്ടിച്ചു… അവളെ അലട്ടുന്ന പ്രശ്നങ്ങൾ ഇത്രത്തോളം ഗൗരവമുള്ളതാണെന്നു അദ്ദേഹവും കരുതിയിരുന്നില്ല…

ഹെലന് ഇങ്ങനെയൊക്കെ മാറാൻ എങ്ങനെ കഴിഞ്ഞു എന്നത് അയാളെ അപ്പോഴും അത്ഭുതപ്പെടുത്തിയത്…

എല്ലാം കുമ്പാസരക്കൂട്ടിൽ ഏറ്റു പറഞ്ഞപ്പോൾ മനസ്സിലെ കാർമേഘം ഒരു പേമാരിയായി പെയ്തൊഴിഞ്ഞത് പോലെ അവൾക്ക് തോന്നി… ഉള്ളിലെ നീറ്റൽ അല്പമൊന്ന് കുറഞ്ഞത് പോലെ…

24 Comments

  1. Nirthiyo…!?

  2. ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട്‌ വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ

  3. തൃലോക്

    അടുത്ത പാർട്ട് എവിടെ പുള്ളെ…

    1. 25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ???

  4. മനൂസ്,
    വരികൾ കൊണ്ടു വിസ്മയം srishtikkunnu

    1. മനൂസ്,
      വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
      കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

      1. ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ??

  5. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

    1. കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ??..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ???

  6. ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്‌” എന്ന് പറയുന്നത് അല്ലെ?
    അടിപൊളിയായി പോകട്ടെ

    1. അതെന്ന ചാതനം ഉവ്വേ????..
      ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  7. മനൂസേ.. ❤

    നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ

    സൂപ്പർ ❤❤

    1. ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ???

  8. ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ്‌ ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ്‌ ആക്കിയില്ലല്ലോ

    1. ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം???

      1. ❤❤❤❤

        വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ ??

        എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ

        1. ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്

  9. അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ???

    2. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

  10. Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…

    1. ഹെലൻ നിഗൂഢതകളുടെ ഒരു താഴ്‌വരയാണ് സഹോ.?.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം???

  11. Perfect ok ??

    1. പെരുത്തിഷ്ടം പുള്ളെ???

Comments are closed.