ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578

എല്ലാം കേട്ട് കഴിഞ്ഞ ശേഷം ഫാദർ അൽപ നേരം മിണ്ടാതെ ചിന്തയിലാണ്ടു…

അച്ഛന്റെ മൗനം അവളെയും വല്ലാതെ വീർപ്പുമുട്ടിച്ചു…

തന്നെ അടുത്തറിയാവുന്ന ആർക്കും ഇതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല… അതവളും മനസ്സിലാക്കി…

അച്ഛൻ തന്നെ വെറുക്കുമോ എന്നവൾ സംശയിച്ചു… അപ്പോൾ ഇതറിഞ്ഞാൽ ജോയിയും അമ്മച്ചിമാരും …ഓർത്തപ്പോൾ അവളുടെ തല കറങ്ങി…

ഫാദർ ആലോചനയ്ക്ക് ശേഷം അവളുടെ വിഷാദം നിറഞ്ഞ. മുഖത്തേക്ക് നോക്കി… പിന്നെ അവളെ നോക്കി ചെറുതായി പുഞ്ചിരി തൂകി..

അച്ഛന്റെ പുഞ്ചിരി അവളെ ആശ്ചര്യത്തോടെ അവൾ നോക്കിക്കണ്ടു…

“നീ കണ്ണീരിന്റെ നനവോടെ ഈ കുമ്പസാരക്കൂട്ടിൽ ഏറ്റു പറഞ്ഞതൊക്കെയും അവന്റെ കാതുകളിൽ എത്തിക്കഴിഞ്ഞു.. ഇതിനോടകം നിന്റെ പാപങ്ങളൊക്കെയും അവൻ തന്റേതാക്കി മാറ്റി നിന്നെ പാപ മുക്തയാക്കിയിരിക്കും…അവനിൽ വിശ്വസിക്കൂ…”

അച്ഛന്റെ വാക്കുകൾ അവളുടെ മനസ്സിലെ പാപഭാരത്തിന്റെ തോത് കുറയ്ക്കാൻ പാകത്തിനുള്ളതായിരുന്നു…

“മനുഷ്യരാണ്.. തെറ്റുകൾ സ്വാഭാവികം.. പക്ഷെ തന്റെ തെറ്റ് സ്വയം തിരിച്ചറിഞ്ഞു സ്വയം തിരുത്താൻ ശ്രമിക്കുന്നവനാണ് വിവേകമുള്ള മനുഷ്യൻ…അവനിലെ ദൈവം വസിക്കൂ… നിന്നിൽ ദൈവമുണ്ട് കൊച്ചേ… ഒന്നുകൊണ്ടും ഭയപ്പെടേണ്ട…”

അച്ഛന്റെ വാക്കുകൾ അവളിൽ വല്ലാത്തൊരു ഉന്മേഷം നൽകി…

പള്ളിയിൽ നിന്നും പടിക്കെട്ടുകൾ ഇറങ്ങി പോകുന്ന അവളെ അച്ഛൻ നോക്കി നിന്നു…

“ഈശോയെ അവളോടൊപ്പം ഉണ്ടാകണേ..”

അച്ഛൻ ഉരുവിട്ടു…

പടിക്കെട്ടിറങ്ങി താഴേക്ക് എത്തിയപ്പോഴാണ് മീനാമ്മച്ചി ദൂരെ നിന്ന് നടന്ന് വരുന്നത് അവൾക് കണ്ടത്.. അടുത്തെത്തിയപ്പോൾ തന്നെ നോക്കി നിൽക്കുന്ന ഹെലനെ അവരും കണ്ടിരുന്നു…

 

“മീനാമ്മെ…”

“എന്നതാടി കൊച്ചേ…”

“നിങ്ങളുടെ മോനെ ഈ ഇടയായിട്ട് ഇത്തിരി ദേഷ്യമൊക്കെ കൂടുതലാണ് കെട്ടോ… കെട്ട് കഴിഞ്ഞു എന്റെ മേക്കിട്ടെങ്ങാനും കേറാൻ വന്നാൽ അങ്ങേരെ ഞാൻ ശരിപ്പെടുത്തും കേട്ടല്ലോ… അത് വേണ്ടെങ്കിൽ മോനോട് ഒന്ന് പറഞ്ഞേരെ നന്നായിക്കോളാൻ”

അവരുടെ തോളിൽ മുഖം ചേർത്തു ഗൗരവത്തോടെ ഹെലൻ പറഞ്ഞു…

“അയ്യോ എന്റെ മോനെ ഒന്നും ചെയ്‌തേക്കല്ലേ പെണ്ണേ… ഞങ്ങൾക്ക് ആകെ ഒന്നേയുള്ളെ… അവനെ ഞാൻ പറഞ്ഞു ശരിയാക്കിയേക്കാവേ..”

പേടിയോടെ മീന അവൾക്ക് മറുപടി കൊടുത്തു…

“നീ ശരിയാക്കാൻ ഇങ്ങു വന്നേരേ കെട്ടോ…”

പെട്ടെന്നാണ് പിന്നിൽ നിന്ന് ആൽവിന്റെ ചിരിയോടെയുള്ള സ്വരം ഇരുവരും കേട്ടത്..

അവനെ കണ്ടതും നാക്ക് കടിച്ചു കൊണ്ട് ഹെലൻ പയ്യെ പരുങ്ങി…

“ഇതിയാൻ ഇവിടെ ഉണ്ടായിരുന്നോ…”

അവൾ ശബ്‌ദം താഴ്ത്തി മീനയുടെ ചെവിയിൽ ചോദിച്ചു..

“ഉണ്ടായിരുന്നല്ലോ…”

ചിരിയോടെ അവർ പറഞ്ഞു…

“എന്നിട്ട് ഒരു വാക്ക് അമ്മച്ചിക് എന്നോട് നേരത്തെ പറയാരുന്നില്ലേ…”

“ഒരു രസം…”

അവളുടെ വാക്കിനു കണ്ണിറുക്കി മീന ഉത്തരം പറഞ്ഞു…

“ഓഹോ അമ്മച്ചിയും മോനും ഒരുമിച്ച് ആയല്ലേ”

“എന്നതാ അവിടെ ഒരു കുശുകുശുപ്പ്..”

വാതിൽക്കൽ നിന്നുകൊണ്ട് ആൽവിൻ തിരക്കി..

24 Comments

  1. Nirthiyo…!?

  2. ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട്‌ വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ

  3. തൃലോക്

    അടുത്ത പാർട്ട് എവിടെ പുള്ളെ…

    1. 25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ???

  4. മനൂസ്,
    വരികൾ കൊണ്ടു വിസ്മയം srishtikkunnu

    1. മനൂസ്,
      വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
      കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

      1. ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ??

  5. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

    1. കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ??..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ???

  6. ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്‌” എന്ന് പറയുന്നത് അല്ലെ?
    അടിപൊളിയായി പോകട്ടെ

    1. അതെന്ന ചാതനം ഉവ്വേ????..
      ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  7. മനൂസേ.. ❤

    നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ

    സൂപ്പർ ❤❤

    1. ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ???

  8. ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ്‌ ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ്‌ ആക്കിയില്ലല്ലോ

    1. ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം???

      1. ❤❤❤❤

        വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ ??

        എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ

        1. ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്

  9. അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ???

    2. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

  10. Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…

    1. ഹെലൻ നിഗൂഢതകളുടെ ഒരു താഴ്‌വരയാണ് സഹോ.?.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം???

  11. Perfect ok ??

    1. പെരുത്തിഷ്ടം പുള്ളെ???

Comments are closed.