ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578

പെട്ടെന്നാണ് അത് സംഭവിച്ചത്… ഞൊടിയിടയിൽ അവൾ ബലമായി പുതച്ചിരുന്ന പുതപ്പ് അവളെ വിട്ടകന്നു..

അതും കൈയിൽ പിടിച്ച് വിജയിയെ പോലെ ചിരിക്കുന്ന അവനും…

ആവി പറക്കുന്ന ചായയുമായി കെട്ടിയോൾക്ക് മുന്നിലെത്തിയ ജോയൽ അത് അവളെ കുടിപ്പിക്കുന്നത് പിന്നെയും അരമണിക്കൂർ കഴിഞ്ഞാണ്…

വാതിലിൽ മകന്റെ ഉറക്കെയുള്ള വിളിയാണ് കിടക്കയിലെ ഇരുവരുടെയും നീണ്ട പ്രണയസല്ലാപത്തിനു തിരശ്ശീലയിട്ടത്…

തണുത്ത വെള്ളത്തിൽ കുളിക്കുന്നതിനിടയിലാണ് അവളുടെ മനസ്സിലേക്ക് തലേന്നത്തെ ഓർമ്മകൾ കടന്ന് വരുന്നത്..

“നീയീ ആറു മാസങ്ങൾക്കിടയിൽ എപ്പോഴെങ്കിലും എന്നോട് തെറ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യം..”

അവളുടെ ഹൃദയത്തിൽ അത് തുളച്ചു കയറി..

പതറിപ്പോയ നിമിഷങ്ങൾ…

ശരീരം നിശ്ചലമായി തോന്നി…

ആ സമയം ജോയിക്കൊരു ഫോൺ വന്നിരുന്നില്ലെങ്കിൽ എല്ലാം ഇന്നലത്തോടെ തകരുമായിരുന്നു…

പിന്നീട് ജോയി എപ്പോഴാണ് തനിക്കരികിൽ വന്ന് കിടന്നതെന്ന് ഓർമ്മയില്ല.. ഏറെ നേരം കഴിഞ്ഞിരിക്കണം..

എല്ലാം പറയണമെന്നുണ്ട് പക്ഷെ കഴിയുന്നില്ല…പലപ്പോഴും ചില വിഫല ശ്രമങ്ങൾ അവളിൽ നിന്നും ഉണ്ടായി..

ജലകണങ്ങളോടൊപ്പം അവളുടെ കണ്ണീരും ലയിച്ചു ചേർന്നൊരു പുഴയായി ആ ശരീരത്തിലൂടെ ഒഴുകി തറയെ പുൽകി…

ചുവന്ന ഷിഫോണ് സാരി ഞൊറിഞ്ഞുടുക്കുമ്പോഴും അവൾ ചിന്തകളിലായിരുന്നു…

തനിക്ക് പിറകിൽ ജോയൽ വന്ന് നിൽക്കുന്നത് അവൾ അറിഞ്ഞതേയില്ല…

ഞൊറിഞ്ഞ സാരിയുടെ കുത്തു വലം കൈയിൽ പിടിച്ചു കണ്ണാടിയുടെ മുന്നിൽ അനങ്ങാതെ നിൽക്കുന്ന ഹെലനെ അവൻ കൗതുകത്തോടെ നോക്കി…

“ഹലോ മാഡം… എവിടെയാണ്…”

പിന്നിലൂടെ അവളെ ഇറുകെ പുണർന്നുകൊണ്ടവൻ തിരക്കി..

പെട്ടെന്ന് ഞെട്ടി കുതറി മാറുവാൻ നോക്കിയ അവളെ ഇരുതോളിലും പിടിച്ചവൻ തിരിച്ചു നിർത്തി…

ആ മുഖതു വിഷാദത്തിന്റെ വർണ്ണം പടർന്നിരുന്ന കാഴ്ച്ച ജോയലിനെ തെല്ലൊന്നു ആശ്ചര്യപ്പെടുത്തി…

കുറച്ചു മുൻപ് വരെ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്നവൻ ചിന്തിച്ചു..

“ദേ… വീണ്ടും തുടങ്ങിയോ… സാധാരണ ഈ സീരിയൽ നായികമാരാ ഇമ്മാതിരി ദുഃഖപുത്രി ഭാവവുമായി 24 മണിക്കൂറും ഇരിക്കുന്നത് ഇതിപ്പോ നീ അവരെ കടത്തി വെട്ടുമല്ലോ കൊച്ചേ…”

കണ്ണിൽ കുസൃതിയോടെ അവളെ നോക്കിയവൻ മൊഴിഞ്ഞു..

അതിനും മറുപടി പറയാതെ അവൾ തല താഴ്ത്തി നിന്നും…

“എന്നതാണ് കൊച്ചേ നിന്റെ പ്രശ്നം…”

ആ കൊച്ചേ വിളി അവളുടെ മനസ്സിൽ വീണ്ടും ഓർമ്മകളുടെ കോളിളക്കം സൃഷ്ടിച്ചു…

ഇച്ഛായൻ മാത്രം വിളിച്ചിരുന്ന ശൈലി…ആ നാവിൽ നിന്നും ഏറെ കേൾക്കാൻ കൊതിച്ച വിളി…

പക്ഷെ ഇവിടെ…. ജോയൽ…

ഈ ഏഴു വർഷത്തെ വിവാഹ ബന്ധത്തിനിടയിൽ അങ്ങനെയൊരു വിളി ജോയലിന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടായിട്ടില്ല…

പിന്നെന്താണ് ഇപ്പോൾ അങ്ങനെ വിളിച്ചത്…

24 Comments

  1. Nirthiyo…!?

  2. ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട്‌ വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ

  3. തൃലോക്

    അടുത്ത പാർട്ട് എവിടെ പുള്ളെ…

    1. 25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ???

  4. മനൂസ്,
    വരികൾ കൊണ്ടു വിസ്മയം srishtikkunnu

    1. മനൂസ്,
      വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
      കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

      1. ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ??

  5. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

    1. കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ??..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ???

  6. ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്‌” എന്ന് പറയുന്നത് അല്ലെ?
    അടിപൊളിയായി പോകട്ടെ

    1. അതെന്ന ചാതനം ഉവ്വേ????..
      ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  7. മനൂസേ.. ❤

    നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ

    സൂപ്പർ ❤❤

    1. ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ???

  8. ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ്‌ ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ്‌ ആക്കിയില്ലല്ലോ

    1. ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം???

      1. ❤❤❤❤

        വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ ??

        എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ

        1. ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്

  9. അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ???

    2. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

  10. Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…

    1. ഹെലൻ നിഗൂഢതകളുടെ ഒരു താഴ്‌വരയാണ് സഹോ.?.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം???

  11. Perfect ok ??

    1. പെരുത്തിഷ്ടം പുള്ളെ???

Comments are closed.