ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578

 

 

ആൽവിൻ അലക്ഷ്യമായി കാർ നിരത്തിലൂടെ ഓടിക്കുകയാണ്…അവന്റെ മനസ്സ് ലക്ഷ്യമില്ലാത്ത പട്ടം പോലെ അലയുകയാണ്..

 

പെട്ടെന്നാണ് അവന്റെ വാഹനത്തിന് മുന്നിലൂടെ ബൈക്കിൽ ജോയലും ഹെലനും പോകുന്നത് അവന്റെ ദൃഷ്ടിയിൽ പെട്ടത്…

 

ഇരുവരും ഇണക്കുരുവികളെ പോലെ ചേർന്നിരുന്നു യാത്ര ചെയ്യുകയാണ്… എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്…

 

തന്നെയിങ്ങനെ നീറി ജീവിക്കാൻ വിട്ടിട്ട് ഇരുവരും സന്തോഷിക്കുന്നു… തനിക്ക് എന്നും ദുഃഖം മാത്രം.. എവിടെയും തോൽവി മാത്രം.. നഷ്ടങ്ങളുടെ നീണ്ട നിര മാത്രം..

അവന്റെ ചിന്തകൾ അവന്റെ മസ്തിഷ്കത്തിൽ പ്രകമ്പനം സൃഷ്ടിച്ചു…

 

ആ കാഴ്ച്ച അവന്റെയുള്ളിലെ കാട്ടാളനെ ഉണർത്തി… അവന്റെ സിരകളിൽ അഗ്നി പടർന്നു…

സർവ്വവും ചുട്ടരിക്കാൻ കാത്തിരിക്കുന്ന കാട്ടാളനായി നിമിഷ നേരം കൊണ്ടാവൻ മാറി…

 

പ്രതികാരം…

അവന്റെ മനസ്സ് മന്ത്രിച്ചു… അവന്റെ കാലുകൾ കാറിന്റെ ആക്സിലേറ്ററിൽ അമർന്നു ഞെരിഞ്ഞു… വണ്ടിയുടെ വേഗത നിമിഷങ്ങൾക്കുള്ളിൽ വർധിച്ചു..

 

അവരുടെ ബൈക്കിനു പിന്നാലെ അവന്റെ കാർ കുതിച്ചു പാഞ്ഞു…

മഴ വന്യമായ താളത്തിൽ ഭൂമിയിലേക്ക് പെയ്തിറങ്ങി.. ഇടിമുഴക്കം ഭൂമിയുടെ മാറിലേക്ക് ശക്തിയായി പതിച്ചു..

ഒന്നിനും അവന്റെ മനസ്സിനെ തളർത്താൻ സാധിച്ചില്ല …അവൻ വണ്ടിയിമായി അവരുടെ തൊട്ട് പിന്നിലായി എത്തി..

 

മെല്ലെ മിഴികൾ പൂട്ടി ആക്സിലേറ്ററിന്റെ വേഗത വീണ്ടും കൂട്ടി…

 

 

തുടരും….

 

 

ജോലിത്തിരക്കിനിടയിൽ എഴുതിയതാണ്… ഓരോ ഭാഗങ്ങളും കഴിവതും വേഗം തന്നെ എത്തിക്കാൻ ശ്രമിക്കാം… ഇത്തിരി മടിയുള്ള ആളാട്ടോ ഇങ്ങളിത്തി നന്നായിട്ട് പ്രോത്സാഹിപ്പിച്ച ചിലപ്പോ മ്മള് നന്നാവും.??..

അഭിപ്രായങ്ങൾ നല്ലതോ ചീത്തയോ എന്തുമാകട്ടെ അറിയിക്കാൻ മറക്കരുത്.. നിങ്ങളുടെ അഭിപ്രായങ്ങൾ കഥയുടെ നിർമ്മിതിയിൽ എന്നെ കൂടുതൽ ശ്രദ്ധിക്കാൻ സഹായിക്കും… സ്‌നേഹത്തോടെ മനൂസ് ???

 

24 Comments

  1. Nirthiyo…!?

  2. ഇത് ഞങ്ങളുടെ ഏരിയ എന്ന കഥയുടെ ബാക്കി എവുടെ ബ്രോ ഞാൻ ഇന്നാണ് വായിക്കുന്നത് ലാസ്റ്റ് പാർട്ട്‌ വായിച്ച് ഒരുപാട് ചിരിച്ചു ഇവിടെ ഒരു കഥ വായിച്ചു ഇത്രയും ചുരിച്ചിട്ടില്ല ബാക്കി താ ബ്രോ

  3. തൃലോക്

    അടുത്ത പാർട്ട് എവിടെ പുള്ളെ…

    1. 25 ന് ഉള്ളിൽ വരും പുള്ളെ… കുറച്ചു ലോങ് പാർട്ട് ആയിട്ട് തരാമെന്ന് വച്ചു ഭായ്… ജ്ജ് വെയിറ്റ് ട്ടോ???

  4. മനൂസ്,
    വരികൾ കൊണ്ടു വിസ്മയം srishtikkunnu

    1. മനൂസ്,
      വരികൾ കൊണ്ടു വിസ്മയം സൃഷ്ടിക്കുന്നു, പ്രണയമാണോ, പ്രതികാരമാണോ ഇനി പ്രണയത്തിലധിഷ്ഠിത പ്രതികാരമോ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നില്ല,
      കഥാപാത്രങ്ങളുടെ ഏകോപനം ഒക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് പ്രത്യാശിക്കുന്നു, അപ്പോൾ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

      1. ഹോ അന്റെ നല്ല വാക്കുകൾ കേട്ടിട്ട് സന്തോഷം കൊണ്ട് ഞമ്മക്കിരിക്കാൻ വയ്യേ.. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷൻ വരും ഭാഗങ്ങളിൽ കൂടുതൽ തെളിയും… ഇഷ്ടം പുള്ളെ??

  5. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

    1. കുറച്ചൂടെ കഥ മുന്നോട്ടു പോകുമ്പോൾ എല്ലാം കുറച്ചും കൂടെ വ്യക്തമാകും.. ജോയൽ ആളത്ര വെടിപ്പല്ലല്ലേ??..മ്മക്ക് ഓനെ ശരിയാക്കാം.. ജ്ജ് വെയിറ്റ് പുള്ളെ???

  6. ഇതിനാണ് “ക്രോസ് ബോർഡർ ലപ്പ്‌” എന്ന് പറയുന്നത് അല്ലെ?
    അടിപൊളിയായി പോകട്ടെ

    1. അതെന്ന ചാതനം ഉവ്വേ????..
      ക്രോസ് ബോർഡർ ലപ്പ് എന്നാൽ രണ്ട് രാജ്യത്തെ ആളുകൾ തമ്മിലുള്ള റിലേഷൻ അല്ലെ??..ഞമ്മന്റെ ചെറിയ അറിവ് അങ്ങനെയാ..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  7. മനൂസേ.. ❤

    നല്ല ഇന്റെരെസ്റ്റിംഗ് സ്റ്റോറി ആണല്ലോ

    സൂപ്പർ ❤❤

    1. ഇത്തരമൊരു തീം interesting ആകുമോ എന്ന് doubt ഉണ്ടായിരുന്നു.. അങ്ങനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ചേട്ടാ???

  8. ഇത് ഞങ്ങളുടെ ഏരിയ എന്ന സ്റ്റോറി nxt part സെപ്റ്റംബർ ൽ പോസ്റ്റ്‌ ആകാനു പറഞ്ഞു ഇപ്പോൾ 2022 ഫെബ്രുവരി 23 ആയി പോസ്റ്റ്‌ ആക്കിയില്ലല്ലോ

    1. ഫോൺ complaint ആയിരുന്നു devil കുട്ടാ… ആ സ്റ്റോറി എഴുതി മുക്കാൽ ഭാഗത്തോളം ആയതാണ് പക്ഷെ മുഴുവൻ ഫോർമാറ്റ് ആയിപ്പോയി… ഈ സ്റ്റോറി തീരുന്നതിന് മുന്നേ തന്നെ അതിന്റെ ഭാഗം വരും… ഉറപ്പ്… സ്നേഹം???

      1. ❤❤❤❤

        വിശോസിക്കുന്നു ഇതിൽ മാറ്റം വന്നാൽ നിന്റെ മയത്തു എടുക്കും ഞാൻ ??

        എന്നിട് ഫോൺ ശെരി ആയോ bro സ്റ്റോറി എഴുതി തുടങ്ങിയോ

        1. ഫോൺ ന്യൂ വാങ്ങി… അതാണ് വീണ്ടും സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നത്… അത് തുടങ്ങി വച്ചിട്ടുണ്ട്.. സമയം പോലെ എഴുതി തീർക്കണം… ജ്ജ് വെയിറ്റ്

  9. അടുത്തത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ❤️

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വൈകാതെ ഇടാം… സ്നേഹം പുള്ളെ???

    2. Wow…..mystery…avalke thette pattinde but adhe nthane ne arinja mathi…Joel aareyo konne kuzhiche moodichindallo adhum fishy avane villan aakan pokuano

  10. Manohramaaqyirukkunnu sahooo…… Helan oru mystery aayi thanne nilkunnu …. Kaathirikkinnu adutha bhagathinayi…

    1. ഹെലൻ നിഗൂഢതകളുടെ ഒരു താഴ്‌വരയാണ് സഹോ.?.. മ്മക്ക് നോക്കാം ..പെരുത്തിഷ്ടം???

  11. Perfect ok ??

    1. പെരുത്തിഷ്ടം പുള്ളെ???

Comments are closed.