പ്രേമം ❤️ 11 [ Vishnu ] 422

ഹൃഷി അവളെ തന്നെ നോക്കി നിൽക്കുകയും ചെയ്യുന്നുണ്ടായിരുന്നു…അവൾ പെട്ടെന്ന് അവനിൽ നിന്നും വിട്ടു മാറി..

 

അവളുടെ മുഖം നാണം കൊണ്ടു ചുകന്നിരുന്നു..

 

“സോറി…”

 

അവൾ ഹൃഷിയോട് പറഞ്ഞു…

 

അവൻ ഒന്നും പറയാതെ അവളെ ഒന്നു നോക്കി ചിരിച്ച ശേഷം എഴുന്നേറ്റു അകത്തേക്കു നടന്നു..

 

അവൾ അവിടെ കട്ടിലിൽ തന്നെ കിടന്നു…അവൾക്ക് ആലോചിക്കാൻ കൂടി കഴിഞ്ഞില്ല അവൾ ഇത്രയും കാലം വെറുത്തിരുന്ന ഒരാളെ ഇന്നലെ കെട്ടിപിടിച്ചു ഉറങ്ങിയ കാര്യം…

 

രാവിലെയുള്ള കാര്യങ്ങൾക്ക് എല്ലാം അവൻ അവളെ സഹായിച്ചു…

 

രാവിലെ ഭക്ഷണം വാരികൊടുത്ത സമയം അവൾ രാത്രി പറഞ്ഞതുപോലെ എതിർപ്പ് ഒന്നും പറഞ്ഞില്ല…..

 

“എനിക്ക് മതി…”

 

“പറ്റൂല…മുഴുവൻ കഴിക്കണം…”

 

“പ്ലീസ് ഹൃഷി…”

 

“മരുന്ന് കഴിക്കേണ്ടതാ…ഒന്നും പറഞ്ഞിട്ട് കാര്യമില്ല മോളെ…കഴിക്ക്…”

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum?

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.