പ്രേമം ❤️ 11 [ Vishnu ] 418

Views : 78794

അതും പറഞ്ഞു അവൻ ആനന്ദിനെ നോക്കി..അവൻ അപ്പോഴും ചിരിച്ചോണ്ട് നിക്കുകയാണ് …

 

“കള്ളമോ..നീ എന്തൊക്കെയാ ഈ പറയുന്നേ അപ്പൊ ഈ താര ആരാ..”

 

“എടാ അങ്ങനെ ഒരു ആൾ ഉണ്ട്..നമ്മുടെ കൂടെ കോളേജിൽ ഉണ്ടായിരുന്നതാണ്..ഇവന്റെയും എന്റെയും ഒക്കെ ബെസ്റ്റ് ഫ്രണ്ട്‌സിൽ ഒരാൾ ആണ്..കുറച്ചു കാലം ഒരു നേരം പോക്കിന് അവളുടെ പുറകെ നടന്നിട്ടും ഉണ്ട്..പക്ഷെ അവൾക്ക് ഒരു പ്രശ്നവും ഇല്ല…അവൾ ഇപ്പോൾ കല്യാണവും കഴിഞ്ഞു അമേരിക്കയിൽ ആണ്..”

 

അതും പറഞ്ഞു അവൻ ഫോണിൽ നിന്നും ഒരു ഫോട്ടോയും എടുത്തു അവർക്ക് കാണിച്ചു..അത് അവളുടെ കല്യാണ ഫോട്ടോ ആയിരുന്നു..

 

“മോനെ ആനന്തേ ..നീ ഈ പറഞ്ഞത് ഒക്കെ അവൾ അറിഞ്ഞാൽ ഉണ്ടല്ലോ അവൾ നിന്നെ പച്ചക്ക് കത്തിക്കും..അറിയാലോ….ഒന്നും പോരാഞ്ഞിട്ട് നീ ഈ കഥയിൽ അവളെ കൊല്ലുകയും ചെയ്തു..നീ സൂക്ഷിച്ചോ.”

 

“എടാ അതിനു അവൾ എങ്ങനെ അറിയാനാണ് ഇതൊക്കെ..അവൾ അമേരിക്കയിൽ അല്ലെ…”

 

“അതേ അവൾ അമേരിക്കയിൽ ആണ് ..പക്ഷെ അടുത്ത ആഴ്ച അവൾ നാട്ടിൽ വരുന്നുണ്ട്…വരുന്ന വഴി എന്നെ കാണാൻ വരും..കല്യാണത്തിന് വരാൻ പറ്റാത്തത് കാരണം പോകുന്ന വഴിക്ക് വീട്ടിൽ കയറി എന്റെ പ്രിയതമയെയും കണ്ടിട്ടേ പോകു..”

Recent Stories

The Author

Vishnu

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum🙌

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com