പ്രേമം ❤️ 11 [ Vishnu ] 424

അവൾ നന്നായി പേടിച്ചിരുന്നു എന്നു അവനു മനസ്സിലായിരുന്നു…അതേ സമയം അവൾക്ക് അതൊരു ആശ്വാസം ആയിരുന്നു…

 

കുറച്ചു സമയം കഴിഞ്ഞതും മഴയും ഇടിയും മിന്നലും ഒക്കെ നിന്നു…അവൻ അവളെ നോക്കിയപ്പോൾ അവൾ അവനെയും കെട്ടിപിടിച്ചുകൊണ്ടു സുഖമായി ഉറങ്ങുകയായിരുന്നു..

 

അവൾ ആ സമയത്തിൽ ഉറക്കത്തിലേക്കു വീണിരുന്നു…അവനും പതിയെ ഉറക്കത്തിലേക്ക് വീണു..

 


രാവിലെ എഴുന്നേറ്റപ്പോൾ അവനു ഒരു മാറ്റം തോന്നി..കണ്ണും തുറന്നു കുറച്ചു നേരം കഴിഞ്ഞതുമാണ് അവൻ അവന്റെ മുറിയിൽ അല്ല എന്ന ബോധം വന്നത്..

 

അവൻ ചുറ്റും നോക്കിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്..അവന്റെ വലതുകയ്യിൽ തലയും വച്ചു അവനെ കെട്ടി പിടിച്ചു ഉറങ്ങുന്ന നന്ദു..അവന്റെ ഇടതുകൈ അവളെയും പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു

 

ഒരു നിമിഷം അവൻ ആ കാഴ്ച്ച നോക്കി നിന്നു പോയി..അവന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു അത്…അവൻ കുറെ നേരം ആ കാഴ്ച നോക്കി നിന്നു..

 

അവന്റെ കയ്യിൽ തലയും.വച്ചു കിടന്നു ഉറങ്ങുന്ന നന്ദുവിനെ മുഖത്തുനിന്നും അവനു കണ്ണെടുക്കാൻ സാധിച്ചില്ല..

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum?

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.