അത് കേട്ട ആനന്ദ് ഒന്നു ഞെട്ടി..
ഹൃഷി അവിടെയുള്ള ഗ്ലാസ്സിൽ ഒരെണ്ണം കൂടി എടുത്തു കുടിച്ചു അവിടെയുകള കസേരയിൽ ഇരുന്നു..അവനു എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു..
അപ്പോൾ അവൾ കാണിച്ചത് മുഴുവൻ ആ സിമ്പതി ആയിരുന്നോ…അവന്റെ ഉള്ളു നീറി..
ഇതേ സമയം സിദ്ധു അവന്റെ അടുത്തു വന്നു..
“ഡാ ഒരു പ്രശ്നം.. അവൾ ഇപ്പോൾ നിന്നോട് നന്നായി പെരുമാറുന്നത് ഈ സത്യം അറിഞ്ഞാൽ നിന്നുപോകില്ലേ..”
അത് കേട്ട ഹൃഷി അവനെ നോക്കി തലയാട്ടി..
“എടാ എങ്കിൽ ഇതൊക്കെ നമുക്ക് താരയോട് പറയാം..അവൾ അവളെ കാണാതെ ഇരുന്നാൽ എല്ലാം ശരിയാകില്ലേ..”
“വേണ്ട..”
ഹൃഷിയുടെ ഉറച്ച ശബ്ദത്തിൽ ഉള്ള മറുപടി കേട്ട മൂന്നാലും ഞെട്ടി..
“വേണ്ടെടാ..ഇപ്പോൾ എന്നോട് കാണിക്കുന്നത് സിമ്പതി ആണ്..അത് എനിക്ക് വേണ്ട..ശരിയാടാ അവൾ പറഞ്ഞത്..ഞാനും അവളും ഒരിക്കലും മാച്ച് ആകില്ല..എല്ലാം ഇന്ന് തീരണം..”
അതും പറഞ്ഞു അവൻ കാറിന്റെ ചാവിയും എടുത്തു പുറത്തേക്ക് നടന്നു..
ആശാനേ ഇതു അടച്ചുപൂട്ടി പോയോ?
Adutha eppol varum?
Puthiya part ennaa bro release
Bro enthai kazhinja masam idumennu paranjathallarunno ?