പ്രേമം ❤️ 11 [ Vishnu ] 424

രണ്ടാഴ്ച കഴിഞ്ഞതും അവന്റെ അച്ഛനും അമ്മയും നാട്ടിലേക്ക് പോകാൻ തയ്യാറായി.. അവരുടെ ബാഗുകൾ എല്ലാം അവൻ കാറിലേക്ക് വയ്ക്കുമ്പോൾ അവന്റെ അമ്മയും അച്ഛനും നന്ദനയോട് എന്തൊക്കെയോ സംസാരിക്കുന്നത് അവൻ കണ്ടിരുന്നു..

 

പോകാൻ നോക്കുന്നതിനുമുമ്പു അവളുടെ നെറ്റിയിൽ ഒരു മുത്തവും കൊടുത്താണ് അമ്മ  കാറിലേക്ക് കയറിയത്….അവർ പോയ ശേഷം ഫ്ലാറ്റിൽ കയറിയ നന്ദനയ്ക്ക് വല്ലാത്ത മൂകത അനുഭവപ്പെട്ടു….വല്ലാത്തൊരു ഒറ്റപ്പെടൽ..

 

അവൾ അവിടെയുള്ള സോഫയിൽ ഇരുന്നു ..ഇനി ഹൃഷിയോട് മറച്ചു വച്ചിട്ട് കാര്യമില്ല..എല്ലാം തുറന്നു പറയണം…അവൻ അത് എങ്ങനെയെടുക്കുമെന്നു അറിയില്ല..എങ്കിലും അവനോടു പറയണം..മാപ്പു ചോദിക്കണം..

 

അവൾ മനസ്സിൽ എല്ലാം കരുതി അടുക്കളയിലേക്ക് വെള്ളം എടുക്കാൻ നടന്നു..

 

അച്ഛനെയും അമ്മയെയും നാട്ടിൽ കൊണ്ടുവിട്ടു വരുമ്പോഴേക്കും സമയം 8 മണി കഴിഞ്ഞിരുന്നു.. അവൻ നേരെ അവരുടെ ഹോട്ടലിന്റെ പിന്നിൽ അവർ ഒത്തുകൂടാറുള്ള മുറിയിലേക്ക് പോയി..

 

മുറിയിൽ കയറിയപ്പോൾ ഹരീഷും സിധുവും ആനന്ദും അവിടെ ഉണ്ടായിരുന്നു..അവർ എല്ലാവരും ഹൃഷിയുടെ മുഖത്ത് ഒരു സന്തോഷം കണ്ടിരുന്നു.. 

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum?

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.