പ്രേമം ❤️ 11 [ Vishnu ] 422

ഹൃഷിയുടെ ഉള്ളിൽ അപ്പോഴും ഉണ്ടായിരുന്നത് ഒരു പേടി ആയിരുന്നു..നന്ദനയെ ..അവന്റെ നന്ദുവിനെ നഷ്ടപ്പെടുമോ എന്ന പേടി..

അവൻ പതിയെ പതിയെ ഉറക്കത്തിലേക്ക് പോയി..

 


 

 

രാത്രി കിടന്നെങ്കിലും നന്ദനയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല… ഹൃഷിയുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ട നന്ദനയ്ക്ക് കുറ്റബോധം കൂടുകയാണ് ചെയ്തത്..

 

ഇത്രയും നാൾ അവൾ അവരെയെല്ലാവരെയും വേദനിപ്പിച്ചു എന്ന കുറ്റബോധം  അവളിൽ ഒരു മുറിവ് തന്നെ ഉണ്ടാക്കിയിരുന്നു..

 

ഇനി ഹൃഷിയുടെ കൂടെ ജീവിക്കാൻ ആകുമോ എന്നത് അവളിൽ ഒരു ചോദ്യചിഹ്നമായി നിന്നു..അവളെ ഇപ്പോൾ അവൻ സ്നേഹിക്കുന്നത് അപകടം പറ്റിയതുകൊണ്ടല്ലേ ഇനി അത് ശരിയായാൽ അവൻ വിട്ടുപോകില്ലേ എന്നൊരു തോന്നൽ അവളിൽ ഉണ്ടായിതുടങ്ങി..

 

ഇതെല്ലാം ആലോചിച്ചു ഇരുന്നപ്പോൾ ആണ് അവൾ വാതിൽ തുറക്കുന്നത് ശ്രദ്ധിച്ചത്..അവൾ പെട്ടെന്നു തന്നെ ഉറങ്ങിയതുപോലെ കിടന്നു..

 

ഹൃഷി മുറിയിൽ വന്നു ലൈറ്റ്‌ ഓഫ് ആക്കിയതും അവളുടെ നേരെയായി കിടന്നതും എല്ലാം അവൾ അറിയുന്നുണ്ടായിരുന്നു..അവളുടെ മുടിയിഴകൾ അവൻ മാറ്റിയപ്പോൾ അവൾക്ക് അവനെ കണ്ണുകൾ തുറന്നു നോക്കണം എന്നു തോന്നിയെങ്കിലും അവൾ ഉണർന്നു ഇരിക്കുകയാണ് എന്നത് അവൻ അറിയും എന്ന കാരണത്താൽ അവൾ കണ്ണുകൾ തുറന്നില്ല..

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum?

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.