ഇതേ സമയം ഹൃഷി ബാൽക്കണിയിൽ ഇരുന്നു ഓഫീസിലെ കാര്യങ്ങൾ ഒക്കെ ഓഫീസിൽ ഉള്ള അവന്റെ സുഹൃത്തിനോട് ചോദിച്ചു മനസ്സിലാകുകയായിരുന്നു..
അപ്പോഴാണ് അവന്റെ അച്ഛൻ അവിടേക്ക് വന്നത്..അവൻ അപ്പോഴേക്കും കാൾ കട് ചെയ്തു..
“ഡാ നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്..”
അവൻ എന്താണ് എന്നറിയാതെ അച്ഛനെ നോക്കി..
“രണ്ടാഴ്ച മുമ്പ് നന്ദനയുടെ വീട്ടിൽ നിന്നും വിളിച്ചിരുന്നു..പ്രഭാകരൻ ആയിരുന്നു..”
“എന്താ അച്ഛാ…”
“നന്ദന അവരെ വിളിച്ചു നല്ലൊരു അഡ്വക്കേറ്റിനെ വയ്ക്കാൻ പറഞ്ഞു…”
അത് കേട്ട അവൻ ഞെട്ടി..
“എന്തിനാ അച്ഛാ…അഡ്വക്കേറ്റ് ഒക്കെ..”
“കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 6 മാസം അല്ലെ കഴിഞ്ഞിട്ടുള്ളൂ…ഇപ്പൊഴേ കാര്യങ്ങൾ ഒക്കെ ശരിയാക്കി വച്ചാൽ ഡിവോഴ്സിന് പറ്റുന്ന സമയം പെട്ടെന്നു തന്നെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ..”
അത് പറഞ്ഞപ്പോൾ അവൻ ഒന്നും മിണ്ടിയില്ല…അവളിൽ നിന്നും അങ്ങനെ ഒരു നീക്കം അവൻ പ്രതീക്ഷിച്ചിരുന്നില്ല..
ആശാനേ ഇതു അടച്ചുപൂട്ടി പോയോ?
Adutha eppol varum?
Puthiya part ennaa bro release
Bro enthai kazhinja masam idumennu paranjathallarunno ?