പ്രിയ നിമിഷങ്ങൾ 3 [Got] 143

അനു ഇന്നലെ മര്യാദയ്ക്ക് പരിചയ പെടാൻ പറ്റിയില്ലാട്ടോ.. അത് എങ്ങനെ ആണ് വട്ട് പിടിച്ച ചിലത് ഒക്കെ നിന്റെ കൂടെ ഉള്ളപ്പോൾ ഒന്ന് സംസാരിക്കുന്നത് എങ്ങനെ ആണ് എന്ന് മെറിനെ നോക്കി കൊണ്ട് അനുനോട് പറഞ്ഞു…
വട്ട് നിന്റെ മറ്റവൾക്കു ആട എന്ന് പറഞ്ഞു മെറി കൈ ഉയർത്തി.. എന്നെ അടിക്കാൻ ഓങ്ങിയ കൈയിൽ കയറി പിടിച്ചു ഒന്ന് പിടിച്ചു അവളുടെ മുഖത്തേക്കു ഒന്ന് നോക്കി… അറിയാതെ ആണെങ്കിലും അവളുടെ കരി നീല കണ്ണുകളിൽ ഒരു നിമിഷം ഒന്ന് നോക്കി നിന്നു ആ കണ്ണുകൾ എന്നെ കൊത്തി വലിക്കുന്ന പോലെ എനിക്ക് തോന്നി…
ആ നോക്കി നിന്ന നിമിഷം അവൾ ഒട്ടും വൈകിക്കാതെ അവളുടെ ഇടത് കൈ കൊണ്ട് എന്റെ ചെകിടത്ത് ഒന്ന് പൊട്ടിച്ചു….
കൈ വിടാടാ ചെറ്റേ എന്നാ ഡയലോഗും ആയി അവൾ എന്നെ തള്ളി മാറ്റി കൊണ്ട് പോയി….
ഒരു നിമിഷം ഞാൻ ഒന്ന് ശെരിക്കും എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെ നിന്ന് പോയി…
കർത്താവെ ആരും കണ്ടില്ല ഭാഗ്യത്തിന് കോപ്പ് എന്ത് വേദന ആണ്… മോളെ മെറി ഇനി നിനക്ക് ഞാൻ ആരാണ് എന്ന് കാണിക്കാട്ടോ എന്ന് വിചാരിച്ചു നേരെ ടോയ്ലറ്റ്ൽ പോയി കണ്ണാടിയിൽ നോക്കി…
കോപ്പ് നല്ല ചുവന്ന് തുടുത്തു കിടക്കണ്ട് ഇനി ഇത് വച്ച് ക്ലാസിൽ കയറിയാൽ ശെരി ആവില്ല എന്ന് വിചാരിച്ചു പുറത്തേക്കു ഇറങ്ങി… നേരെ ബീച്ചിലേക്കു പോയി ഇരുന്നു… അവളോട് ഉള്ള ദേഷ്യം തിരമാലകളെ പോലെ ഇരച്ചു കയറി വന്നു കൊണ്ടെയിരുന്നു….
അന്നത്തെ ദിവസം അങ്ങനെ തള്ളി നീക്കി ..
പിറ്റേ ദിവസം പതിവ് പോലെ തന്നെ ക്ലാസിലേക്കു പോയി..അവൾക്കു എങ്ങനെ എങ്കിലും ഒരു പണി കൊടുക്കണം എന്ന് വിചാരിച്ച് ഉറപ്പിച്ചു ആണ് പോയത്….
നേരെ ക്ലാസിൽ കയറി ബോബിയുടെ അടുത്ത് ഇരുന്നു… കുറച്ചു കഴിഞ്ഞു അവളും വന്നു… വേറെ ആരോടും ഇന്നലത്തെ കാര്യം അവൾ പറഞ്ഞട്ടു ഇല്ലേ എന്ന് മനസിലായി.. ഒരു കണക്കിന് അത് നന്നയി ഇല്ലങ്കിൽ ഞാൻ നാണം കെട്ടേനെ…
ക്ലാസ്സ്‌ തുടങ്ങി ഇടക്ക് ഒക്കെ ഞാൻ മെറിനെ നോക്കി പക്ഷേ അവൾ എന്നെ ഒന്ന് മൈൻഡ് ചെയ്തത് പോലും ഇല്ല…
ക്ലാസ്സ്‌ കഴിഞ്ഞു താഴേക്കു ഇറങ്ങിയപ്പോൾ ആണ് ഞാൻ ആ കാഴ്ചാ കണ്ടത്.. കർത്താവെ നീ വലിയവൻ ആണ് എന്റെ പ്രാർത്ഥന ഇത്ര പെട്ടന്ന് കേട്ടാലോ…
നോക്കുമ്പോൾ എന്റെ പോർഷായിൽ കാല് കുത്തി ആരോടോ ഫോണിൽ സംസാരിക്കുന്നു നമ്മുടെ നിലാ കോഴി….
നേരെ ഞാൻ ചെന്ന് എന്റെ വണ്ടിലൂ ചവിട്ടുനോടി ചുലെ എന്ന് പറഞ്ഞ്.. അവളുടെ ഫോൺ വാങ്ങി നിലത്തേക്കു ഒരു ഏറു ..
എടാ നാറി എന്റെ ഫോൺ എന്ന് പറഞ്ഞു അവൾ വീണ്ടും എന്നെ അടിക്കാൻ കൈ ഉയർത്തി…
ആളുടെ ആ നീക്കം മനസിലായ ഞാൻ ഇടത് കൈ കൊണ്ട് അവളുടെ വലതു കയിൽ പിടിച്ചു എന്നിലേക്കു അടിപ്പിച്ചു….
 ഇന്നലത്തെ പോലെ പണി കിട്ടും എന്ന് മനസിലാക്കി എന്റെ വലതു കൈ കൊണ്ട് അവളുടെ ഇടത്തെ കൈയും ഞാൻ ലോക്ക് ചെയ്തു….
പാർക്കിംഗ് ഏരിയ ആയതു കൊണ്ടും ചുറ്റും കറുകൾ ഉള്ളത് കൊണ്ട് ആർക്കും ഞങ്ങളെ കാണാൻ പറ്റില്ല എന്ന് മനസിലാക്കി…. ഞാൻ അവളെ എന്നിലേക്കു അടിപ്പിച്ചു…
അവളുടെ കരി നീല കണ്ണുകൾ എന്നെ കൊത്തി വലിക്കുന്ന പോലെ എനിക്ക് തോന്നി….
അവളും എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ എന്റ മുഖത്തേക്കു തന്നെ നോക്കി നിന്നു…. ആ ഒരു നിമിഷം മതിയാരുന്നു എനിക്ക് അവളുടെ അധരങ്ങളെ എന്റെ അധരങ്ങൾ കൊണ്ട് കവർന്നു എടുക്കാൻ….
ആ ഒരു നിമിഷം എന്റെ ഉള്ളി ഒരു മിന്നൽ അനുഭവപ്പെട്ടു… ജീവിതത്തിൽ ഇന്നേവരെ അനുഭവിക്കാത്ത ഒരു മായിക ലോകത്തിലേക്കു എന്നെ എത്തിച്ചു…
ആരോ വരുന്നുണ്ടന്ന് മനസിലാക്കിയ ഞാൻ അവളെ എന്നിൽ നിന്നും തള്ളി താഴേക്കു ഇട്ടു പെട്ടന്ന് തന്നെ കാറിൽ കയറി ഡോർ അടച്ചു….
താഴെ വീണു കിടക്കുന്ന മെറിനെ നോക്കി.. ഒരു വിജയി ഭാവത്തിൽ കൈ പൊക്കി വിക്ടറി സയിൻ കാണിച്ചു…
പോടാ പട്ടി നിന്നെ ഞാൻ കൊല്ലുടാ നാറി…
അതേ മോളെ ഇനി കൊല്ലാൻ വരുമ്പോൾ ഇത് ഒന്ന് ആലോചിച്ചാ മതി എന്ന് പറഞ്ഞു എന്റെ ചുണ്ടിൽ ഒന്ന് കൈ കൊണ്ട് തുടച്ചു നേരെ കാർ എടുത്തു പുറത്തേക്കു പോയി….
നേരെ പോയത് ടോണിയെടാ അടുത്തേക് ആയിരുന്നു….
എടാ എന്തായി നിന്റെ കോളേജ് വിശേഷങ്ങൾ ഒക്കെ നമ്മുടെ നിലാ കോഴിനെ നീ പൂട്ടിയോ….
എന്റെ ടോണി അവളെ പൂട്ടുകയും ചെയ്തു നല്ല ഒരു പണിയും കൊടുത്തു…

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.