പ്രണയിനി 9 [The_Wolverine] 1337

ആദ്യായിട്ടാണ് കൊച്ചിയിൽ വരുന്നത്…   വൈറ്റിലയിലെ Flyover ന് മുകളിലൂടെ പാഞ്ഞുപോകുന്ന Kochi Metro യിലേക്ക് അവൾ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നോക്കിയിരിക്കുന്നതുകണ്ടപ്പോൾ എനിക്ക് ചിരിവന്നു…   ഞങ്ങൾ നേരേ പാലാരിവട്ടം Cut ചെയ്ത് ഇടപ്പള്ളി ലുലുമാൾ എത്തുന്നതിന് മുമ്പുള്ള ലെഫ്റ്റ് കേറി കലൂർ വഴിയാണ് കച്ചേരിപ്പടിയിലേക്ക് പോയത്…   ഫ്ലാറ്റിനുമുമ്പിൽ എത്തി ഡ്രൈവർ വണ്ടി നിർത്തിയപ്പോൾ ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങിയശേഷം ഡിക്കിയിൽ നിന്ന് Luggage എടുത്തിട്ട് G/Pay വഴി Uber Taxi ഡ്രൈവറിന് Taxi Charge Pay ചെയ്തു…   ശേഷം സെക്യൂരിറ്റിയുടെ അടുത്തുചെന്ന് Visitors List ൽ പേരും സമയവും എഴുതിയിട്ട് സെക്യൂരിറ്റി പറഞ്ഞതുപ്രകാരം ലിഫ്റ്റിൽ കേറി ശ്യാമിന്റെ ഫ്ലാറ്റ് നമ്പർ ആയ 7 B Press ചെയ്തു…   ഏഴാംനിലയിൽ എത്തി ലിഫ്റ്റ് ഓപ്പൺ ആയപ്പോൾ ഞങ്ങൾ രണ്ടുപേരും പുറത്തേക്കിറങ്ങി 7 B യിലേക്ക് നടന്നു…   ഫ്ലാറ്റിനുമുമ്പിൽ എത്തി ഞാൻ കോളിങ് ബെല്ലിൽ വിരൽ അമർത്തി…   ഫ്ലാറ്റിനകത്തുനിന്നും ഒരു കാൽപ്പെരുമാറ്റം ഡോറിനടുത്തേക്ക് അടുത്തുവരുന്നത് ഞാൻ ശ്രദ്ധിച്ചു…   ഡോർ തുറന്ന ആളിനെക്കണ്ട് ഞാൻ ശെരിക്കും ഞെട്ടി…   അശ്വതി ആയിരുന്നു അത്…   അഞ്ചുവർഷത്തിനുശേഷം എന്നെ കണ്ടതിലുള്ള ഞെട്ടലും ആകാംഷയും ഒക്കെ അവളുടെ മുഖത്തും ഉണ്ട്…   പെട്ടെന്ന് അവൾ എന്റെ അടുത്തേക്ക് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു, എന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു, ഞാനും കരഞ്ഞു നല്ല അസ്സലായി തന്നെ…   ഞങ്ങളുടെ ഒച്ചയും ബഹളവും ഒക്കെ കേട്ടിട്ടോ എന്തോ ഫ്ലാറ്റിനകത്തുനിന്ന് ശാമും വെളിയിലേക്കിറങ്ങിവന്നു…   എന്റെ അടുത്തുനിന്ന ആഷികയെ നോക്കിയപ്പോൾ അവളുടെ അവസ്ഥയും മറിച്ചല്ല അവളും കണ്ണുനിറച്ചുനിക്കുവാണ്…

 

“നീയെന്തായിവിടെ…”

…അവളെ എന്നിൽ നിന്ന് അടർത്തിമാറ്റിയിട്ട് രംഗം ഒന്ന് ശാന്തമാക്കാൻ വേണ്ടി കരച്ചിലിനിടയിലും ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു…

 

“എന്റെ കെട്ടിയോന്റെ വീട്ടിൽ അല്ലാതെ ഞാൻ പിന്നെ എവിടെപ്പോയി നിൽക്കാനാ…”

…അവൾ ശ്യാമിനെ ഒന്ന് നോക്കിയിട്ട് എന്നോടായി പറഞ്ഞു…

 

“ഏഹ്… സത്യം…”

…വിശ്വാസം വരാത്തപോലെ ശ്യാമിനെയും അശ്വതിയെയും മാറിമാറിനോക്കിക്കൊണ്ട് ഞാൻ പറഞ്ഞു…

 

“ഈ താലിയാണെ സത്യം…”

…താലി ഉയർത്തിക്കാണിച്ചുകൊണ്ട് അശ്വതി പറഞ്ഞു…   ഞാൻ ചിരിച്ചു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.