പ്രണയിനി 9 [The_Wolverine] 1336

 

“അയ്‌ന് കുന്തം… ദേ ആ മെഡിക്കൽ ഷോപ്പിൽ പോയി ഒരു പിൽസ് വാങ്ങിച്ചോണ്ടുവാ മനുഷ്യാ… അല്ലെങ്കിൽ ഏട്ടൻ പറഞ്ഞതുപോലെ കല്യാണത്തിനുമുമ്പുതന്നെ ചിലപ്പോൾ നമ്മുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തേണ്ടിവരും…”

…അവൾ ചിരിയോടെ പറഞ്ഞിട്ട് ചേട്ടനും ചേച്ചിയും പോയപുറകേ ട്രെയിനിലേക്ക് ഓടിക്കേറി…

 

“ഈ പെണ്ണ്…”

…അവളുടെ കുറുമ്പോർത്ത് ഞാൻ പറഞ്ഞു…   ശേഷം മെഡിക്കൽ ഷോപ്പിൽ കയറി പിൽസും വാങ്ങിച്ചോണ്ട് നേരേ ട്രെയിനിലേക്ക് നടന്നു…

 

“ഇന്നാടീ കഴിച്ചോ…”

 

…സീറ്റിൽ എത്തിയപ്പോൾത്തന്നെ ഞാൻ അവൾക്കുനേരേ മെഡിസിൻ നീട്ടിക്കൊണ്ട് പറഞ്ഞു എന്നിട്ട് അവളുടെ തൊട്ടടുത്തായിട്ട് ഇരുന്നുകൊണ്ട് ഒരു ബോട്ടിൽ വെള്ളവും എടുത്ത് അവൾക്ക് കൊടുത്തു…   അവൾ എന്നെനോക്കിയൊന്ന് കണ്ണുരുട്ടിപ്പേടിപ്പിച്ചുകൊണ്ട് മെഡിസിനും വെള്ളവും എന്റെ കയ്യിൽ നിന്ന് വാങ്ങി കഴിച്ചു…   ഞാൻ നേരേ മുമ്പോട്ടുനോക്കിയപ്പോൾക്കണ്ടത് വാപൊത്തി ചിരിയടക്കാൻ ശ്രമിക്കുന്ന ചേച്ചിയെയും വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്ന് കുലുങ്ങിച്ചിരിക്കുന്ന ചേട്ടനെയുമാണ്…   അപ്പോഴാണ് എനിക്ക് ശെരിക്കും ആ അബദ്ധം മനസ്സിലായത്…   ആഷിയെ നോക്കിയപ്പോൾ അവൾ നാണംകെട്ട് മുഖവും താഴ്ത്തിയിരിക്കുവാണ്…

 

“ആഷിക്ക് രാവിലെ ഒരു തലവേദന…   അതുകൊണ്ട് തലവേദനയുടെ ഗുളിക കൊടുത്തതാ…”

…ഞാൻ ജാള്യതയോടെ അവരെനോക്കി പറഞ്ഞു…

 

“ഉവ്വാ… തലവേദനയുടെ ഗുളിക കണ്ടാൽ ഞങ്ങൾക്ക് അറിയാം ചെക്കാ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.