പ്രണയിനി 9 [The_Wolverine] 1336

“ഇതിലെന്തായിപ്പൊ ഇത്ര വൃത്തികേട്…   ഇതൊക്കെ എല്ലാരും Use ചെയ്യണ സാനോല്ലേ…”

 

“അതിനിപ്പൊ കുന്തം… വായീനോക്കിനിക്കാതെ നീയിങ്ങോട്ടുകേറിയേ ചെക്കാ…”

…അതും പറഞ്ഞിട്ട് അവളെന്റെ കയ്യിൽപ്പിടിച്ചുവലിച്ച് ബാത്റൂമിനകത്തേക്കുകയറ്റി…

 

…ഒന്നിച്ചൊരു കുളിയും പാസാക്കിയിട്ടാണ് ഞങ്ങൾ പുറത്തേക്കിറങ്ങിയത്…   അവൾ ടീഷേർട്ടും മിനി സ്കേർട്ടും ഞാൻ ഒരു ബാത്ടവലും മാത്രം ഉടുത്ത് പുറത്തേക്കിറങ്ങി…

 

“മര്യാദക്ക് തലതോർത്താമ്പോലുമറിയില്ല ചെക്കന്…”

 

…അവൾ എന്റെയടുത്തുവന്നുനിന്ന് തലപിടിച്ച് അവളുടെ മാറോടാണച്ചിട്ട് അവളുടെ കയ്യിലിരുന്ന തോർത്തുകൊണ്ട് എന്റെ തല തോർത്തിത്തന്നു…   അവളുടെ ആ നിഷ്കളങ്കമായ സ്നേഹം കണ്ടിട്ട് എന്റെ കണ്ണിൽനിന്ന് ഒരിറ്റ് കണ്ണുനീർ നിലത്തേക്ക് പതിച്ചു…

 

“അയ്യേ… എന്റെ ചെക്കൻ കരയാ…”

…അവൾ എന്റെ കണ്ണുതുടച്ച് കവിളിൽ ഒരു ഉമ്മ തന്നിട്ട് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു…   ഞാൻ തിരിച്ചും അവളെ കെട്ടിവരിഞ്ഞുനിന്നു…   ആർക്കുവേണ്ടിയും, ഒന്നിനുവേണ്ടിയും അവളെ നഷ്ടപ്പെടുത്തില്ല എന്ന ദൃഢനിശ്ചയത്തോടെ…

 

…ഡ്രസ്സ്‌ ചെയ്തതിനുശേഷം ഞാൻ അവളോട് പറഞ്ഞിട്ട് ഫുഡ്‌ വാങ്ങിക്കാൻവേണ്ടി പുറത്തേക്കിറങ്ങി…   ഇന്നലെ ഫുഡ്‌ വാങ്ങിയ റെസ്റ്റോറന്റിൽനിന്നുതന്നെ പൂരിയും കിഴങ്ങുകറിയും കൂടെ വാട്ടർ ബോട്ടിലും ഡിസ്പോസബിൾ പ്ളേറ്റും ഗ്ലാസ്സും ഒക്കെ വാങ്ങിയിട്ട് ഞാൻ നേരേ റൂമിലേക്കുതന്നെ പോയി…   റൂമിലെത്തി ഇന്നലത്തെപോലെതന്നെ പരസ്പരം ഫുഡ്‌ കഴിച്ചും കഴിപ്പിച്ചും ഞങ്ങൾ സ്നേഹം പ്രകടിപ്പിച്ചു…   ശേഷം കയ്യും വായും മുഖവും കഴുകി ഫ്രഷായി അവൾ ഡ്രസ്സ്‌ മാറാൻവേണ്ടി നേരേ റൂമിലേക്കും ഞാൻ ഫോണിൽ കളിച്ചുകൊണ്ട് ഹാളിലേക്കും പോയി…   അതിനിടയിൽ ശ്യാമിനെയും ഒന്ന് വിളിച്ചുവെച്ചു…

 

“ഏട്ടാ… ഒന്നിങ്ങുവന്നേ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.