പ്രണയിനി 9 [The_Wolverine] 1336

…ഞാൻ ചെറുചിരിയോടെ അവളോട് ചോദിച്ചു…

 

“മ്മ്…”

…അവൾ നാണത്തോടെ മൂളി…

 

…ശേഷം ഞാൻ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു അവളും കേറിയപ്പോൾ ഞാൻ നേരേ സ്‌കൂളിലേക്ക് വിട്ടു…   യാത്രയിലുടനീളം എന്നെപ്പറ്റിപ്പിടിച്ചാണ് അവൾ ഇരുന്നതെങ്കിലും സ്കൂൾ എത്താറായപ്പോൾ പഴയപോലെതന്നെ ഗ്യാപ് ഇട്ട് ഇരുന്നു…   പാർക്കിംഗിൽ എത്തി വണ്ടിനിർത്തിയിറങ്ങിയിട്ട് ഞങ്ങൾ നേരേ ക്ലാസ്സിലേക്ക് നടന്നു…   ക്ലാസ്സിനുമുമ്പിൽ എത്തിയപ്പോൾ ഞങ്ങളെ കണ്ടിട്ടെന്നപോലെ അശ്വതി വേഗം നടന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു…

 

“ഇതാണോ നീ വാങ്ങാനുണ്ടെന്നുപറഞ്ഞത്…”

…ഞങ്ങളുടെ അടുത്തെത്തിയ അശ്വതി രാജിയുടെ മുടിയിൽ ഞാൻ ചൂടിയ മുല്ലപ്പൂവ് നോക്കിക്കൊണ്ടുപറഞ്ഞു…

 

“ആഹ്… അതെ…”

…എന്നെയൊന്ന് പാളിനോക്കിയിട്ട് അവൾ അശ്വതിയോടായി പറഞ്ഞു…

 

“ഹമ്മ്… കൊള്ളാം…”

…അശ്വതി ചിരിയോടെ പറഞ്ഞു…

 

“ഹി… ഹി… താങ്ക്സ് ടി…”

…രാജിയും ചിരിച്ചു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.