പ്രണയിനി 9 [The_Wolverine] 1337

“മ്മ്… സുന്ദരിയാ…”

…ഞാൻ ചെറിയ നാണത്തോടെ മൂളിക്കൊണ്ട് പറഞ്ഞു…

 

“അയ്യടാ ചെക്കന്റെ നാണം കണ്ടില്ലേ…”

…അവൾ എന്നെ കളിയാക്കിക്കൊണ്ടുപറഞ്ഞു…

 

“ഇങ്ങട് വാടീ കാന്താരീ നിന്റെ ചെവിയിന്ന് ഞാൻ പൊന്നാക്കും…”

…അവളുടെ ചെവിയിൽ പിടിച്ച് നുള്ളിക്കൊണ്ട് ഞാൻ പറഞ്ഞു…

 

“ൽസ്സ്… ആാാാ… അയ്യോ… അമ്മേ… വേദനിക്കുന്നു… എന്റെ ചെവിയിൽനിന്നുവിടെടാ കാലമാടാ…”

…അവൾ ഒച്ചയിട്ടുകൊണ്ടുപറഞ്ഞു…

 

“ഇനി ചെറിയ വായിൽ വലിയ വർത്തമാനം പറയോ…”

 

“ഇല്ലാ… ഇനി പറയൂല്ലാ… വിടടാ പ്ലീസ്… എന്റെ ചക്കര ഏട്ടനല്ലേ…”

…അവൾ പരമാവധി ദയനീയത മുഖത്തുവരുത്തിക്കൊണ്ട് കെഞ്ചിപ്പറഞ്ഞു…

 

“ഹമ്മ് തല്ക്കാലം പൊക്കോ…”

…അവളുടെ ചെവിയിൽനിന്നുള്ള പിടുത്തംവിട്ടുകൊണ്ട് ഞാൻ പറഞ്ഞു…

 

…അപ്പോഴേക്കും അവളുടെ ഒച്ചകേട്ടിട്ടോ എന്തോ അമ്മയും ശ്യാംമും പുറത്തേക്കിറങ്ങിവന്നു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.