പ്രണയിനി 9 [The_Wolverine] 1337

…അവൾ റൂമിൽനിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…

 

“എന്താ ആഷീ…”

…ഞാൻ റൂമിലേക്ക് ചെന്നുകൊണ്ടുപറഞ്ഞു…   …അവൾ ഒരു മഞ്ഞനിറത്തിലുള്ള സാരി ഉടുക്കുവായിരുന്നു…

 

“എന്നെ നോക്കിനിന്ന് ചോരയൂറ്റിക്കുടിക്കാതെ ഒന്നിങ്ങുവന്ന് ഈ സാരി ഒന്ന് പിടിച്ചുതന്നേ മനുഷ്യാ…”

…അവളുടെ സൗന്ദര്യവും നോക്കിനിന്ന എന്നെ ഒന്ന് ആക്കിക്കൊണ്ട് അവൾ പറഞ്ഞു…   അവൾ പറഞ്ഞ ആ ടോണിൽ ഒരു ഭാര്യയുടെ ഭാവം ഉണ്ടായിരുന്നു എന്നത് എന്നെ കൂടുതൽ സന്തോഷപ്പെടുത്തി…

 

…ഞാൻ വേഗംതന്നെ അവളുടെ മുമ്പിൽച്ചെന്ന് മുട്ടിൽ ഇരുന്നുകൊണ്ട് സാരിയുടെ പ്ലീറ്റ് കറക്ടായി പിടിച്ചുകൊടുത്തു…   വേണ്ടെന്നുവെച്ചിട്ടും ആ സമയമൊക്കെയും എന്റെ കണ്ണുകൾ അവളുടെ ആ ആലില വയറിലേക്കും കുഴിഞ്ഞ പൊക്കിൾച്ചുഴിയിലേക്കും പാഞ്ഞുകൊണ്ടേയിരുന്നു…   അവളുടെ കുണുങ്ങിച്ചിരികേട്ട് ഞാൻ മുഖം ഉയർത്തി നോക്കിയപ്പോൾ അവൾ ചുണ്ടുകടിച്ചുപിടിച്ച് ചിരിയടക്കി…   ഞാൻ നോക്കിയതൊക്കെ അവൾ കണ്ടെന്ന് എനിക്ക് മനസ്സിലായി…   സാരി ഉടുത്തുകഴിഞ്ഞിട്ട് അവൾ ബാഗ് എടുത്ത് ബെഡ്ഡിലേക്ക് വെച്ചിട്ട് ഡ്രസ്സ്‌ ഒക്കെ അതിൽ അടുക്കിപ്പെറുക്കിവെക്കാൻ തുടങ്ങി…   പെട്ടെന്ന് ബെഡ്ഡിലേക്ക് നോക്കിയപ്പോൾ അതിൽ പലയിടത്തായി ചിതറിക്കിടക്കുന്ന രക്തത്തുള്ളികളിൽ എന്റെ കണ്ണുകൾ ഉടക്കി…

 

“ആഷീ… നോക്കിയേടീ…”

…ഞാൻ ആ ബെഡ്ഷീറ്റിനുനേരേ കൈചൂണ്ടിക്കൊണ്ട് അവളോട് പറഞ്ഞു…  

 

…അത് കണ്ടപ്പോൾ അവളുടെ മുഖം ചുവന്നുതുടുത്തു പെണ്ണ് ആകെ നാണിച്ചുനിക്കുവാണ്…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.