പ്രണയിനി 9 [The_Wolverine] 1337

…ഇതൊരു പതിവുസ്വപ്നമാണ് എന്റെ ജീവിതത്തിന്റെ ഏടുകളിൽനിന്ന് ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന എന്റെ ജീവിതം എന്ന അധ്യായത്തിലെ പഴയ സ്വപ്നം…

 

…പെട്ടെന്ന് ഞാൻ കണ്ണുതുടച്ചിട്ട് റൂമിലെ വാൾ ക്ലോക്കിലേക്ക് നോക്കി സമയം 06:30 ആയിട്ടുണ്ടായിരുന്നതേയുള്ളൂ…   തലേദിവസം ആഷിയോട് 07:00 മണിക്ക് ഫോണിൽ അലാം വെക്കാൻ പറഞ്ഞത് ഞാൻ ഓർത്തു…   പക്ഷെ എന്നെ ഉറക്കത്തിൽ നിന്ന് ഉണർത്താൻ ഒരു അലാമിന്റെയും ആവശ്യം വന്നില്ല എന്നോർത്തപ്പോൾ നെഞ്ചിൽ ഒരു നീറ്റൽപോലെ തോന്നി…

 

…ഞാൻ പെട്ടെന്നുതന്നെ എണീക്കാൻ നോക്കി,   പക്ഷെ പറ്റുന്നില്ല,    നെഞ്ചിൽ എന്തോ ഭാരം പോലെതോന്നി…   കഴുത്തുവരെ പുതച്ചുമൂടികിടന്നതുകൊണ്ട് എന്താ സംഭവം എന്ന് മനസ്സിലായില്ല…   ഞാൻ പുതപ്പ് കുറച്ച് താഴ്ത്തി നോക്കിയപ്പോഴാണ് കാര്യം എന്താണെന്ന് മനസ്സിലായത്…   എന്റെ മാറിൽ തലയും വെച്ച് കൈയും കാലും കൂടി എന്റെ മേലേക്കെടുത്തുവെച്ച് എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചുകിടക്കുകയാണ് ആഷി…   അവളുടെ ആ കിടപ്പ് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി…   സ്വപ്നങ്ങളിലൂടെ തികട്ടിവന്ന ദുഃഖം എന്ന ഓർമ്മകളെ ഒറ്റനിമിഷംകൊണ്ട് മായിച്ചുകളയുവാൻ ആഷിക്ക് കഴിഞ്ഞു എന്നത് എന്നെ അത്ഭുതപ്പെടുത്തി…   ചെറിയ കുട്ടികൾ ഉറങ്ങുന്നതുപോലെയുള്ള അവളുടെ കിടത്തവുംനോക്കി ഞാൻ അവളുടെ മുടിയിഴയിലൂടെ പതിയെ കയ്യോടിച്ചുകൊണ്ട് കിടന്നു…   പുതപ്പ് കുറച്ച് സ്ഥാനം മാറിപ്പോയപ്പോഴാണ് എനിക്ക് മനസ്സിലായത് ഞങ്ങൾ രണ്ടുപേരും പൂർണനഗ്നരാണെന്ന്…   പെട്ടെന്ന് എന്റെ മുഖഭാവം മാറി മുഖത്ത് ഒരു ചിരിവന്നു,   വല്ലാത്ത ഒരു നാണം തോന്നി…   ഇന്നലെ രാത്രി ഞങ്ങൾ തമ്മിൽ നടന്ന സംഭവങ്ങൾ എന്റെ ഓർമ്മയിൽ വന്നപ്പോൾ എന്തെന്നില്ലാത്ത ഒരു ആനന്ദം എന്റെ മനസ്സിൽ വന്നുനിറഞ്ഞു…

 

“ആഷീ… എടീ പെണ്ണേ… ദേ എണീറ്റേ…”

…ഇനിയും കിടന്നാൽ ശെരിയാവില്ലെന്ന് തോന്നിയിട്ടോ എന്തോ ഞാൻ അവളുടെ കവിളിൽ പതിയെ തട്ടി വിളിച്ചു…

 

“ഹും… ഹും… എന്താ ഏട്ടാ… ഞാൻ കുറച്ചൂടെ കിടക്കട്ടെ…”

…അവൾ ചിണുങ്ങിക്കൊണ്ട് വീണ്ടും എന്റെ നെഞ്ചിലേക്ക് കുറേക്കൂടി കേറിക്കിടന്നുകൊണ്ട് എന്നെ മുറുക്കി കെട്ടിപ്പിടിച്ച് കിടന്നു…

 

“ദേ… സമയമ്പോണു പെണ്ണേ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.