പ്രണയിനി 9 [The_Wolverine] 1337

“മ്മ്… മ്മ്… Miss You Too ടാ… Love You… വിളിക്കണേ…”

 

“ഉറപ്പായും വിളിക്കും… Love You Too രാജീ…”

 

“Bye… പോകുവാ…”

…എന്റെ കൈപിടിച്ച് ഉയർത്തിയിട്ട് ഒരു ഉമ്മ തന്നുകൊണ്ട് അവൾ പറഞ്ഞു… ശേഷം ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് തിരിഞ്ഞ് അവളുടെ വീട്ടിലേക്ക് നടന്നു…

 

…ഗേറ്റും കടന്ന് വീട്ടിലേക്കുകേറുന്നതിന് മുമ്പായി അവൾ എന്നെ നോക്കി ഒരുനിമിഷം അവിടെ നിന്നു ശേഷം ഒരു കള്ളച്ചിരിയും ചിരിച്ചുകൊണ്ട് വീട്ടിലേക്ക് ഓടിക്കേറി…   അവൾ വീട്ടിലേക്ക് കേറിയപ്പോൾ ഞാൻ വണ്ടി തിരിച്ച് നേരേ എന്റെ വീട്ടിലേക്കുവിട്ടു…   വീടിനുമുമ്പിൽ എത്തിയപ്പോൾക്കണ്ടത് ഒരു ബാഗ് എടുത്ത് കാറിന്റെ ഡിക്കിയിലേക്ക് വെക്കുന്ന അച്ഛനെയാണ്…   പെട്ടെന്നുതന്നെ വീടും ലോക്ക് ചെയ്തിട്ട് അമ്മയും അച്ഛമ്മയും കൂടെ കാറിന്റെ അടുത്തേക്കുവന്നു…

 

“അല്ല നിങ്ങൾ ഇത് എങ്ങോട്ടേക്കാ…”

…ബൈക്ക് കാർ പോർച്ചിന്റെ ഒരു സൈഡിലായി പാർക്ക് ചെയ്തിട്ട് ഇറങ്ങിവന്നുകൊണ്ട് ഞാൻ അവരോടായി ചോദിച്ചു…

 

“തറവാട്ടിലേക്കാടാ… ഞങ്ങൾ മാത്രമല്ല നീയും വരുന്നുണ്ട്… ഇനി ഓണം കഴിഞ്ഞിട്ടേ വരുള്ളൂ… ഡ്രസ്സ്‌ ഒക്കെ ഞാൻ എടുത്തുവെച്ചിട്ടുണ്ട്… നീ സമയം കളയാതെ വേഗം കേറിക്കേ…”

…അമ്മ ദൃതിയോടെ പറഞ്ഞു…

 

…അപ്പോഴേക്കും അച്ഛൻ ഡ്രൈവിംഗ് സീറ്റിൽ കേറിയിരുന്ന് സീറ്റ് ബെൽറ്റ് ഇട്ടിട്ട് കാർ സ്റ്റാർട്ട്‌ ചെയ്തിരുന്നു…   അച്ഛമ്മ അച്ഛന്റെ ഒപ്പം മുമ്പിലെ സീറ്റിലും അമ്മ പുറകിലെ സീറ്റിലുമായി കേറി ഇരുന്നു…   ഞാൻ പിന്നെ ഒന്നും മിണ്ടാതെ അമ്മയുടെ ഒപ്പം പുറകിലെ സീറ്റിലേക്ക് കേറി ഇരുന്നു…   എല്ലാവരും കേറിയെന്നുറപ്പുവരുത്തിയിട്ട് അച്ഛൻ കാർ മുമ്പോട്ടെടുത്തു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.