പ്രണയിനി 9 [The_Wolverine] 1337

“അച്ചോടാ… ദേ പെണ്ണിന് കുശുമ്പ് തുടങ്ങീട്ടോ… അമലൂട്ടാ നീ സൂക്ഷിച്ചോ…”

…അശ്വതി ചിരിയോടെ പറഞ്ഞു…   ഞങ്ങളും ചിരിച്ചു…

 

…ഞങ്ങൾ കുറച്ചുനേരം അങ്ങനെയോരോന്ന് സംസാരിച്ചുകൊണ്ടിരുന്നു… അപ്പോഴേക്കും സങ്കടം ഒക്കെ മറന്ന് പെണ്ണ് ഹാപ്പി ആയിട്ടുണ്ടായിരുന്നു…   അവന്മാർ മൂന്നുപേരും കൂടെ ശ്രീലക്ഷ്മിയും അഞ്ജുവും ഞങ്ങളുടെ ഒപ്പം ചേർന്നത്തോടെ ടീം ഒന്ന് ഓൺ ആയി…

 

…ഉച്ചയോടെതന്നെ സ്കൂളിലെ ഓണഘോഷപരിപാടികൾ എല്ലാം ഏകദേശം അവസാനിച്ചിരുന്നു…   പോകുന്നതിനുമുമ്പായി ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും കൂടെ സൗമ്യ ടീച്ചറിനും ഒരു ഹാപ്പി ഓണം വിഷ് ചെയ്യാനും ഞങ്ങൾ മറന്നില്ല…   ശ്യാമിന്റെ ഐഡിയ പ്രകാരം ഞങ്ങൾ എട്ടുപേരുംകൂടെ സ്‌കൂളിനടുത്തുള്ള നല്ല ഒരു വേജിറ്ററിയൻ ഹോട്ടലിൽ കയറി ഓണസദ്യയും കഴിച്ചു…   നല്ലൊരു സൗഹൃദവും കൂട്ടായ്മയും ഞങ്ങൾക്കിടയിൽ രൂപപ്പെടുകതന്നെയായിരുന്നു അന്ന്…   ശേഷം എല്ലാ പെൺപടകളെയെല്ലാം കൂട്ടി ബസ്റ്റോപ്പിലേക്ക് നടന്നു…   അശ്വതിയെയും ശ്രീലക്ഷ്മിയെയും അഞ്ജുവിനെയും ഞങ്ങൾ ബസ്സ് കയറ്റിവിട്ടു…   രാജിയെ ഞാൻ വീട്ടിൽക്കൊണ്ടുചെന്നുവിടാമെന്നുപറഞ്ഞപ്പോൾ അവന്മാർ മൂന്നുപേരും അത് സമ്മതിച്ചതിനുശേഷം ഞങ്ങളോട് യാത്രയും പറഞ്ഞിട്ട് സുൽഫിയുടെ ബൈക്കിൽക്കേറി ട്രിപ്പിൽ അടിച്ചുപോയി…   ഞാനും രാജിയും എന്റെ ബൈക്കിൽ മുന്നോട്ടുനീങ്ങി…

 

…വണ്ടിനീങ്ങിത്തുടങ്ങിയിട്ട് കുറച്ച് നേരമായെങ്കിലും ഞങ്ങൾ രണ്ടും നിശബ്ദരായിത്തന്നെയിരുന്നു…   അവൾ എന്റെ പുറത്ത് ചാരിക്കിടന്നുകൊണ്ട് കൈ എന്റെ വയറിനുമുകളിലൂടെ ചുറ്റിപ്പിടിച്ച് കണ്ണടച്ച് ഇരിക്കുവാണ്…   അവളുടെ ഈ നിശബ്ദതയുടെ കാരണം എന്താണെന്ന് എനിക്ക് മനസ്സിലായിരുന്നു…   ഞാൻ ഒന്നും മിണ്ടാതെതന്നെ കുറച്ച് സ്പീഡിൽ വണ്ടി ഓടിച്ചു,   പിന്നെ നിർത്തിയത് ഫോർട്ട്കൊച്ചി ബീച്ചിനടുത്താണ്…

 

“ഇറങ്ങൂ…”

…ബീച്ചിൽ എത്തി വണ്ടിനിർത്തിയിട്ട് ഞാൻ പറഞ്ഞു…   അവൾ കണ്ണടച്ച് ഇരിക്കുവായിരുന്നു…

 

“എന്താ ഇവിടെ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.