പ്രണയിനി 9 [The_Wolverine] 1337

…ഞാൻ അവളോട് കൊഞ്ചിക്കൊണ്ട് പറഞ്ഞു ശേഷം എന്റെ കൈകൊണ്ട് അവളുടെ താടിയിൽ പിടിച്ച് മുഖം എന്റെ നേരേ തിരിച്ചു…   ഞങ്ങളുടെ ഈ കോപ്രായങ്ങളൊക്കെക്കണ്ട് അശ്വതി ചിരിയടക്കാൻ നന്നായി പാടുപെടുന്നുണ്ട്…

 

“ങ്ങു ഹും…”

…അവൾ ചിണുങ്ങിക്കൊണ്ട് എന്റെ തോളിലേക്ക് ചാരിക്കിടന്നു…

 

“എന്റെ പെണ്ണിനെ അവൻ സങ്കടപ്പെടുത്തിയോണ്ടാ ഞാനവനെ തല്ലിയത്… എന്റെ ജീവനാ നീ… നിനക്കെതിരെ ഒരു ചെറുവിരലുപോലും ഉയർത്താൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ ആരെയും സമ്മതിക്കില്ല…”

…ഞാൻ കുറച്ച് ഇമോഷണലായി പറഞ്ഞു…

 

…എന്റെ തോൾ നനയുന്നതറിഞ്ഞപ്പോഴാണെനിക്ക് മനസ്സിലായത് അവൾ കരയുവാണെന്ന്…

 

“ദേ പെണ്ണേ… ഇനീം കരഞ്ഞാൽ ഞാൻ നല്ലതുവെച്ചുതരും കേട്ടോ…”

…ഞാൻ അല്പം ദേഷ്യത്തിൽ പറഞ്ഞു…

 

“ഓഹ് പിന്നേ…”

…അവൾ പുച്ഛത്തോടെ എന്നാൽ ചെറിയ കുറുമ്പോടെയും പറഞ്ഞിട്ട് കള്ളക്കണ്ണിൽ എന്നെനോക്കി ശേഷം എന്നെനോക്കി കൊഞ്ഞനംകുത്തി കാണിച്ചു…   പെണ്ണിന്റെ കുറുമ്പ് കണ്ടിട്ട് എനിക്കും ചിരിവന്നു…   അശ്വതിയെ നോക്കിയപ്പോൾ അവളും കണ്ണുംനിറച്ച് ഇരിക്കുന്നുണ്ട്…

 

“ശ്ശെടാ… ഇതെന്താ ഇന്ന് എല്ലാരും കരയണ ദിവസാണല്ലോ…”

…അശ്വതിയെനോക്കി ഞാൻ പറഞ്ഞു…   രാജിയും അവളെ നോക്കി…

 

“ഹോ… ഇങ്ങനൊരു സാധനം… സന്തോഷം കൊണ്ടാടാ കൊരങ്ങാ…”

…അവൾ കണ്ണുതുടച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു…

 

“ദേ… എന്റെ ചെക്കനെ കൊരങ്ങാന്നുവിളിച്ചാലുണ്ടല്ലോ… ഹും…”

…രാജി അശ്വതിയെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.