പ്രണയിനി 9 [The_Wolverine] 1337

മുമ്പിലെത്തിയപ്പോൾത്തന്നെ ഞങ്ങൾക്ക് മനസ്സിലായി…   ഞങ്ങൾ നാലുപേരും ക്ലാസ്സിലേക്ക് കേറി…   അപ്പോഴേക്കും പൂക്കളത്തിന്റെ വർക്കുകളൊക്കെ കഴിഞ്ഞിരുന്നു…   രാജിയെ നോക്കിയപ്പോൾ ക്ലാസ്സിന്റെ ഒരു കോർണറിലുള്ള ബെഞ്ചിൽ അശ്വതിയുമായി സംസാരിച്ചിരിപ്പുണ്ട്…   സംസാരിക്കുവാണെന്നൊന്നും പറയാൻ പറ്റില്ല അശ്വതി പറയുന്നതിനൊക്കെ ചുമ്മാ തലയാട്ടിക്കാണിക്കുന്നുണ്ട്… അത്രമാത്രം…   ഞാൻ ക്ലാസ്സിൽ വന്നതറിഞ്ഞപ്പോൾത്തന്നെ കുട്ടികളൊക്കെ ഓരോന്നുപറഞ്ഞ് പിറുപിറുക്കാനും ചിരിക്കാനുമൊക്കെത്തുടങ്ങി…   ഞാനും രാജിയും തമ്മിലുള്ള കാര്യങ്ങളൊക്കെ ക്ലാസ്സിൽ എല്ലാവർക്കും മനസ്സിലായിട്ടുണ്ടെന്ന് എനിക്ക് തോന്നി…

 

“എന്റെ പെണ്ണിന്റെ കരച്ചിലൊക്കെ മാറിയോ…”

…ഞാൻ അവർ ഇരിക്കുന്ന ബെഞ്ചിനടുത്തേക്ക് ചെന്നിട്ട് രാജിയുടെ തൊട്ടടുത്തായി ഇരുന്നുകൊണ്ട് പറഞ്ഞു…

 

…പെട്ടന്ന് എന്റെ ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടിത്തിരിഞ്ഞ് എന്നെനോക്കി…   അപ്രതീക്ഷിതമായി എന്നെ അവളുടെ അടുത്ത് കണ്ടപ്പോൾ ആ മുഖം സന്തോഷം കൊണ്ട് വിടരുന്നത് ഞാൻ കണ്ടു,   എന്നാൽ പെട്ടെന്നുതന്നെ ആ സന്തോഷം സങ്കടത്തിലേക്ക് വഴിമാറി…

 

“എന്തിനാ അമലൂട്ടാ നീ ആ വൃത്തികെട്ടവനുമായൊക്കെ തല്ലുണ്ടാക്കാമ്പോയേ…”

…അവൾ കണ്ണുനിറച്ചുകൊണ്ട് എന്നെനോക്കി ചോദിച്ചു…

 

“ഏയ്‌ ഞാനാരെയും തല്ലാനൊന്നുമ്പോയില്ലടീ…”

…അശ്വതിയെ ഒന്നുനോക്കി കണ്ണുരുട്ടിക്കാണിച്ചിട്ട് രാജിയോടായി ഞാൻ പറഞ്ഞു…   അശ്വതി ഇരുന്ന് വാപൊത്തി ചിരിക്കുന്നുണ്ട്…   തല്ലുണ്ടാക്കിയ കാര്യങ്ങളൊക്കെ അവൾ രാജിയോട് പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി…

 

“നാവെടുത്താക്കള്ളവേ പറയൂ മരപ്പട്ടി… ന്നോട് മിണ്ടണ്ട പൊക്കോ…”

…കപടദേഷ്യത്തോടെ അത് പറഞ്ഞിട്ട് അവൾ എന്നിൽനിന്ന് മുഖംവെട്ടിച്ച് ഇരുന്നു…

 

“ശ്യോ… അപ്പോഴേക്കും പിണങ്ങിയോ എന്റെ പെണ്ണ്…   ഞാഞ്ചുമ്മാ നിന്നെ ദേഷ്യമ്പിടിപ്പിക്കാമ്പറഞ്ഞതല്ലേ… ദേ ഇങ്ങോട്ട് നോക്കിയോ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.