പ്രണയിനി 9 [The_Wolverine] 1337

…അവനെനോക്കി പറഞ്ഞിട്ട് ഞാൻ തിരിഞ്ഞുനടന്നു…   പാതിബോധത്തിൽ അവൻ അതെല്ലാം കേട്ടുകൊണ്ടുകിടന്നു…

 

…അശ്വതി ബൈക്കിനടുത്ത് ഇതൊക്കെക്കണ്ട് പകച്ചുനിൽക്കുന്നുണ്ടായിരുന്നു…   ഞങ്ങളുടെകൂടെ വന്നപ്പോൾ അവൾ ഇത്രയുമൊന്നും പ്രതീക്ഷിച്ചുകാണില്ല…   അവൾ കൂടെവന്നതുകൊണ്ട് വേറെ ഒരു പ്രയോജനം ഉണ്ടായി…   അവസാനം എന്റെ പെണ്ണെന്ന് പറഞ്ഞ് ഞാൻ അവനോട് ഡയലോഗ് അടിച്ചപ്പോൾ അവൻ നോക്കിയത് എന്റെ കൂടെവന്ന അശ്വതിയെയാണ്…   അവൻ രാജിയെ പിടിച്ചുവലിച്ചപ്പോൾ രാജിയുടെ കൂടെ അശ്വതിയും നിലത്ത് വീണല്ലോ…   അശ്വതിക്ക് വേണ്ടിയാണ് ഞാൻ തല്ലുണ്ടാക്കിയതെന്നാണ് അവൻ കരുതിയിരിക്കുന്നത്…   അതുകൊണ്ടാണ് അശ്വതി എന്റെകൂടെവന്നപ്പോൾ ഞാൻ വേണ്ടാന്നുപറയാതിരുന്നത്…   ഇതിപ്പൊ ശെരിക്കും ലാഭായി രാജിക്ക് Scene ഉം ഇല്ല എനിക്ക് അവനെയൊന്ന് പെരുമാറാനുമ്പറ്റി…   അല്ലാതെ ഈ അടിപിടിക്കേസുകൾക്കുപോകുമ്പോഴൊന്നും അതിൽ പെൺകുട്ടികളെ ഇടപെടുത്തുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല…   ഇതിപ്പൊ എന്തായാലും നന്നായി ഇനി ഇതിന്റെ പേരിൽ രാജിക്ക് വീട്ടിൽ ഒരു പ്രശ്നവും വരില്ലല്ലോ…   നാലുവർഷത്തിന് ശേഷമാണ് ഞങ്ങൾ വീണ്ടും ഒന്നിച്ചത് ഇനി ഈ ഒരു വിഷയത്തിന്റെ പേരിൽ എനിക്ക് അവളെ നഷ്ടപ്പെടുത്താൻ വയ്യ…

 

“എന്താടീ അച്ചൂസേ… നീ പേടിച്ചോ…”

…ഞാൻ ചിരിയോടെ അശ്വതിയോട് ചോദിച്ചു…

 

“ഹും… ചെർതായിട്ട്…”

…അവൾ ഒരു ചെറുചിരിയോടെ പറഞ്ഞു…

 

“ഇതാണട്ടോ ഓണത്തല്ല്…   ഇനി കണ്ടില്ലാന്ന് പറയരുത്… ഹ… ഹ… ഹ…”

…ഞാൻ പരിസരം മറന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…   അവൾ ചിരിച്ചു…   അവന്മാരും…

 

…ബൈക്കിനടുത്തെത്തി ഞങ്ങൾ മുണ്ടൊക്കെ ഒന്ന് മര്യാദക്ക് ഉടുത്തു…   എല്ലാവരുടെയും ഡ്രസ്സ്‌ ഒക്കെ ഒരു കോലം ആയിട്ടുണ്ട്…   ശേഷം ഞങ്ങൾ പഴയപോലെ ബൈക്കിൽ കേറി നേരേ സ്കൂളിലേക്കുവിട്ടു…   അതിനിടയിൽ ഒരു മെഡിക്കൽ ഷോപ്പിൽ കയറി രണ്ട് Bandaid വാങ്ങി അതിൽ ഒരെണ്ണം എടുത്ത് റോഡിൽ വീണപ്പോൾ അശ്വതിയുടെ കയ്യിൽ ഉണ്ടായ മുറിവിൽ ഒട്ടിച്ചുകൊടുത്തു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.