പ്രണയിനി 9 [The_Wolverine] 1337

“മ്മ്… എന്താ…”

…ഞാൻ അവളോടായി തിരക്കി…

 

“ഞാനും ഇണ്ട്…”

…അവൾ പറഞ്ഞു…

 

“മ്മ്… കേറ്…”

…ഞാൻ അവളോടായി പറഞ്ഞിട്ട് ശ്യാമിനെനോക്കി കണ്ണ് കാണിച്ചു…   അവൻ പെട്ടെന്ന് അവന്മാരുടെ ഒപ്പം കേറി…

 

…വണ്ടി പുറത്തേക്കെടുത്തപ്പോൾ ഞാൻ കണ്ടിരുന്നു ക്ലാസ്സിനുമുമ്പിൽ നിറകണ്ണുകളോടെ എന്നെ നോക്കിനിൽക്കുന്ന എന്റെ പെണ്ണിനെ…   ഞാനും അശ്വതിയും എന്റെ ബൈക്കിലും അവന്മാർ മൂന്നുപേരും ട്രിപ്പിൾ അടിച്ച് സുൽഫിയുടെ ബൈക്കിലുമായി ഗ്രൗണ്ടിലേക്ക് വിട്ടു…   ഗ്രൗണ്ട് എത്തിയപ്പോൾത്തന്നെ കാണാമായിരുന്നു ഞങ്ങളെയും പ്രതീക്ഷിച്ചെന്നപോലെ നിൽക്കുന്ന അമലിനെയും കൂട്ടരെയും…   അത് കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി വന്നു…   ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് അശ്വതിയോട് അവിടെത്തന്നെ നിക്കാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു…   അവൾ തലകുലുക്കി സമ്മതിച്ചു…   ശേഷം ഞാൻ അവന്മാരെ നോക്കിയൊന്ന് ചിരിച്ചു അവന്മാർ തിരിച്ചും…

 

…ഞാൻ പെട്ടെന്നുതന്നെ മുണ്ടുമടക്കി അവനുനേരെ ഓടിച്ചെന്ന് ചാടി അവന്റെ നെഞ്ചത്ത് തന്നെ ശക്തിയിൽ ഒരു ചവിട്ടുകൊടുത്തു…   എന്റെ ആ നീക്കം പ്രതീക്ഷിക്കാത്തതുകൊണ്ടോ എന്തോ അവന് പെട്ടെന്ന് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല…   ബൈക്കിൽ ചാരിനിന്ന അവൻ ബൈക്കും മറിച്ചുകൊണ്ട് തെറിച്ചുപോയി പുറകിലേക്ക് അടിച്ചുവീണു…   അപ്പോഴേക്കും അവന്റെ കൂട്ടുകാർ എന്നെ തല്ലാൻവേണ്ടി എന്റെ അടുത്തേക്ക് ഓടിവന്നു…   എന്റെ മുഖത്തിനുനേരെവന്ന ഒരുത്തന്റെ കൈ ഞാൻ ഇടംകൈകൊണ്ട് തടുത്തുവെച്ച് അവന്റെ കരണം നോക്കി ഒരെണ്ണം കൊടുത്തു ശേഷം അവന്റെ കയ്യിൽപ്പിടിച്ച് വലിച്ച് ദൂരേക്കെറിഞ്ഞു…   അപ്പോഴേക്കും ശ്യാംമും അഭിയും സുൽഫിയും അടി തുടങ്ങി കഴിഞ്ഞിരുന്നു…   ബോക്സിംഗ് ഒക്കെ വിട്ട് നല്ല നാടൻ തല്ലാണ് പിന്നെ അവിടെ നടന്നത്…   ഞാനും അഭിയും സുൽഫിയും ഓരോരുത്തരെ നേരിട്ടുകൊണ്ടിരുന്നപ്പോൾ ശ്യാം അവിടെ മാറിമാറി ഇടി ആയിരുന്നു…   പിന്നിൽ നിന്ന് ഒരു ചവിട്ട് കിട്ടിയപ്പോൾ ഞാൻ തെറിച്ചുപോയി പുല്ലിൽ വീണു പെട്ടെന്നുതന്നെ ചാടിയെണീറ്റുനിന്നു നോക്കിയപ്പോൾ കണ്ടത് എന്റെ നേരെ ഓടിവന്ന് എന്റെ തലയ്ക്ക് നേരേ റൗണ്ട് കിക്ക് അടിക്കാൻ ചാടിപൊങ്ങിയ അഖിലിനെയാണ്…   ഞാൻ പെട്ടെന്നുതന്നെ ആ നീക്കത്തിൽ നിന്ന് ഒഴിഞ്ഞുമാറി അവന് അഭിമുഖമായി നിന്നിട്ട് കൈചുരുട്ടി അവന്റെ ചുണ്ടും വായും ചേർത്ത് ഒരു ശക്തിയിൽ ഒരു പഞ്ച് കൊടുത്തു…   അതിൽ അവൻ വീഴുമെന്ന് എനിക്ക് ഉറപ്പായിരുന്നു എന്തെന്നുവെച്ചാൽ ചുണ്ടും വായും ചേർത്ത് ഇടിക്കുമ്പോൾ ചുണ്ടുപൊട്ടി ശെരിക്കും ചോരവരും ആ സമയത്ത് എതിരാളിക്ക് സ്വഭാവികമായി തലകറക്കം ഉണ്ടാവും…   സംഭവം ഏറ്റിട്ടുണ്ടെന്ന് അവന്റെ നിപ്പുകണ്ടപ്പോൾ എനിക്ക് മനസ്സിലായി…   പെട്ടെന്നുതന്നെ അവനെയും അവന്റെ പിന്നിൽ നിൽക്കുന്ന മറ്റൊരുത്തനെയും ചേർത്തുകൊണ്ട് ഞാൻ ഒരു സ്പിയർ കൊടുത്ത് നിലത്തേക്കിട്ടു…   അപ്പോഴേക്കും അവന്മാർ മൂന്നുപേരും ബാക്കിയുള്ളവന്മാരെയൊക്കെ അടിച്ചിട്ടിട്ടുണ്ടായിരുന്നു…   ഞാൻ അഖിലിന്റെ അടുത്തേക്ക് നടന്നു…

 

“നിനക്ക് എന്നോട് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് എന്നോട് തന്നെ തീർക്കണം… അല്ലാതെ എന്റെ പെണ്ണിനെയോ… ഞാൻ സ്നേഹിക്കുന്നവരെയോ… ഇനി നീ ശല്യപ്പെടുത്തിയെന്നെങ്ങാനും ഞാനറിഞ്ഞാൽ… കൊല്ലും ഞാൻ നായിന്റെമോനേ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.