പ്രണയിനി 9 [The_Wolverine] 1336

“എന്താ… എന്താ പറ്റിയത്… എന്തിനാ രാജി കരയുന്നത്…”

…സൗമ്യ ടീച്ചർ ഞങ്ങളുടെ അടുത്തേക്കായി ഓടിവന്നുകൊണ്ട് വേവലാതിയോടെ തിരക്കി…   ക്ലാസ്സിലെ മറ്റുകുട്ടികളും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്…

 

“എന്താണെന്ന് അറിയില്ല ടീച്ചർ…”

…ശ്യാം പറഞ്ഞു…

 

“മ്മ്… രാജീ വന്നേ… വാ… വന്ന് ക്ലാസ്സിലേക്ക് ഇരിക്ക്…”

 

…അതും പറഞ്ഞ് സൗമ്യ ടീച്ചർ അവളെ എന്നിൽനിന്ന് അടർത്തിമാറ്റി ശേഷം ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ബെഞ്ചിൽ ഇരുത്തിയിട്ട് വാട്ടർ ബോട്ടിൽ എടുത്ത് വെള്ളം കുടിക്കാൻ കൊടുത്തു…   വെള്ളം കുടിക്കുമ്പോഴും അവൾ ചെറുതായി എങ്ങലടിക്കുന്നുണ്ട് അതുകണ്ടിട്ട് എനിക്കാകെ സങ്കടം തോന്നി…   അവളുടെ അവസ്ഥ കണ്ടിട്ടോ എന്തോ സൗമ്യ ടീച്ചർ അവളെയും കൂട്ടിക്കൊണ്ട് നേരേ സ്റ്റാഫ്‌ റൂമിലേക്ക് പോയി കൂടെ ശ്രീലക്ഷ്മിയും അഞ്ജുവും ഉണ്ടായിരുന്നു…   അശ്വതി മാത്രം അവരുടെ കൂടെ പോകാതെ എന്നെയുംനോക്കി അവിടെ നിക്കുന്നതുകണ്ടപ്പോൾത്തന്നെ എനിക്ക് മനസ്സിലായി അവൾക്ക് എന്തോ എന്നോട് പറയാനുണ്ടെന്ന്…

 

“എന്താ അച്ചൂ… എന്താ പ്രശ്നം… എന്താ ഇണ്ടായത്…”

…ഞാൻ അവളുടെ അടുത്തേക്ക് ചെന്നിട്ട് ചോദിച്ചു…   അവന്മാരും വന്നു…

 

“അമലേ… അത്… അവൻ… ആ അഖിൽ…”

…അവൾ പറഞ്ഞുതുടങ്ങി…

 

…കുറച്ച് സമയത്തിന് മുമ്പ്…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.