പ്രണയിനി 9 [The_Wolverine] 1337

“രാജീ… നീയെന്റോടെയൊന്ന് വരോ… നമുക്കാ ബേക്കറിയിലൊന്നുപോയിട്ടുവരാം… സൗമ്യ ടീച്ചർ സ്വീറ്റ്സ് വാങ്ങിക്കാൻ പറഞ്ഞിരുന്നു… നീയുങ്കൂടി വരട്ടേന്നുകരുതി കാത്തുനിന്നതാ…”

…അവൾ രാജിയോട് പറഞ്ഞു…

 

“അതിനെന്താടീ… വാ… പോയിട്ടുവരാം…”

…രാജി പറഞ്ഞു…

“അമലൂട്ടാ… ഞങ്ങൾ സ്വീറ്റ്സ് വാങ്ങിച്ചിട്ടുവരാട്ടോ…”

…അവൾ അതും പറഞ്ഞിട്ട് പൂക്കൾ അടങ്ങിയ കവറുകൾ എന്റെ കയ്യിൽ തന്നു ശേഷം അശ്വതിയോടൊപ്പം പോയി…

 

…ഞാൻ ക്ലാസ്സിലേക്ക് കയറിയിട്ട് പൂക്കൾ അടങ്ങിയ കവറുകൾ ശ്രീലക്ഷ്മിയെയും അഞ്ജുവിനെയും ഏൽപ്പിച്ചു…   അപ്പോഴേക്കും ക്ലാസ്സിൽ പൂക്കളമൊക്കെ ഇട്ടുതുടങ്ങിയിരുന്നു…   ക്ലാസ്സിന്റെ ഒരു കോർണറിൽ കൂട്ടിയിട്ട ഡെസ്കിന്റെ മേളിൽ കേറിയിരിക്കുവാണ് അവന്മാർ മൂന്നുപേരും…   ഞാൻ അങ്ങോട്ടുചെന്നശേഷം അവന്മാരെയുംവിളിച്ചുകൊണ്ട് നൈസായിട്ട് ക്ലാസ്സിനുവെളിയിലേക്കിറങ്ങി…   പുറത്തൊക്കെയൊന്ന് കറങ്ങിനടന്ന് ഓരോ ക്ലാസ്സിലും കേറി പൂക്കളത്തിന്റെ ഡിസൈനും മറ്റും നോക്കിക്കണ്ടും അല്ലറചില്ലറ വായിനോട്ടവും ഒക്കെയായി ഞങ്ങളങ്ങനെ നടന്നു…   കുറച്ചുനേരം ചുമ്മാ കറങ്ങിനടന്നതിനുശേഷം ഞങ്ങൾ ക്ലാസിനുമുമ്പിലെ വരാന്തയിൽ വന്ന് പുറത്തേക്കും നോക്കിനിന്നുകൊണ്ട് ഓരോ കാര്യങ്ങൾ സാസാരിച്ചുകൊണ്ടങ്ങനെനിന്നു…

 

…ഞങ്ങൾ ചുമ്മാ അങ്ങനെയോരോന്നും പറഞ്ഞുകൊണ്ടുനിക്കുമ്പോഴാണ് ഗേറ്റുംകടന്ന് രാജിയും അശ്വതിയും കൂടി വരുന്നതുകണ്ടത്…   ഞങ്ങളവിടെ നിക്കുന്നതുകണ്ടപ്പോൾ പെട്ടെന്ന് അശ്വതിയെവിട്ട് കരഞ്ഞോണ്ടവളെന്റെയടുത്തേക്ക് ഓടിവന്ന് എന്റെ നെഞ്ചിൽ തല്ലിയലച്ചുവീണുകൊണ്ട് എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു…

 

…പെട്ടെന്ന് അവളെന്നെക്കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി അവന്മാരുടെ അവസ്ഥയും മറിച്ചല്ല എന്ന് എനിക്ക് മനസ്സിലായി…   എന്റെ മാറിൽക്കിടന്ന് വിങ്ങിവിങ്ങി കരയുന്ന അവളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് ഒരെത്തുംപിടിയും എനിക്കുണ്ടായിരുന്നില്ല…   ഞാൻ പതിയെ അവളുടെ മുടിയിഴയിൽ തലോടിക്കൊണ്ടിരുന്നു…   അവളുടെ കരച്ചിലിന്റെ ശബ്ദം കേട്ടിട്ടോ എന്തോ ക്ലാസ്സിനുള്ളിൽ നിന്ന് എല്ലാവരും പുറത്തേക്കിറങ്ങിവന്നു…   അപ്പോഴേക്കും അശ്വതിയും എന്റെയടുത്ത് എത്തിയിരുന്നു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.