പ്രണയിനി 9 [The_Wolverine] 1337

 

…അമ്മയോട് യാത്രയും പറഞ്ഞിട്ട് ഞാൻ നേരേ കാർ പോർച്ചിലേക്ക് പോയി സൈഡിലായി പാർക്ക് ചെയ്തിരുന്ന ബൈക്കും സ്റ്റാർട്ട്‌ ചെയ്ത് ഓടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി…   ഓണം സെലിബ്രേഷൻ ആയതോണ്ട് മുണ്ടൊക്കെയുടുത്ത് ബസ്സിൽ പോയാൽ വള്ളിയാകുമെന്നോർത്ത് തലേദിവസം തന്നെ അമ്മവീട്ടിൽ പോയി ഇളയ അമ്മാവന്റെ Bajaj Pulsar 220 ബൈക്ക് എടുത്തോണ്ട് വന്ന് വീട്ടിൽ വെച്ചിരുന്നു അതോണ്ട് Scene ഇല്ല…   ശ്യാമിന്റെ വീട്ടിൽ കേറി അവനെയുംകൂട്ടിവേണം സ്‌കൂളിലേക്ക് പോകാൻ ഞങ്ങളുടെ രണ്ടുപേരുടെയും വീടുകൾ തമ്മിൽ വലിയ ദൂരവ്യത്യാസമില്ല…   പത്തുമിനിട്ടിൽ ഞാൻ അവന്റെ വീട്ടിൽ എത്തി…   വണ്ടിനിർത്തി വീട്ടിലേക്ക് നടക്കുമ്പോൾത്തന്നെ ഒരു അപകടം ഞാൻ മണത്തിരുന്നു…   വീടും പരിസരവും ഒന്ന് നിരീക്ഷിച്ചുകൊണ്ട് ഞാൻ സിറ്റൗട്ടിലേക്ക് കേറിനിന്നതിനുശേഷം വാതിലിന്റെ അടുത്തുനിന്ന് തലയിട്ട് ഉള്ളിലേക്ക് നോക്കുമ്പോഴാണ് മുതുകത്ത് കനത്തിൽ ഒരടി കിട്ടിയത്…   വേദനകൊണ്ടുപുളഞ്ഞുപോയ ഞാൻ പുറത്ത് കയ്യുംവെച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോൾക്കണ്ടത് ഇടുപ്പിൽ കയ്യുംകുത്തി ദേഷ്യത്തോടെ എന്നെത്തന്നെ നോക്കിനിൽക്കുന്ന നവ്യക്കുട്ടിയെയാണ്…   അവളുടെ ആ ഭാവം കണ്ടപ്പോൾ വേദനയുടെ ഇടയിലും എനിക്ക് ചിരിവന്നു…   അടിപൊളി ഞാൻ ചിരിക്കുന്നത് അവൾ കണ്ടു അപ്പോൾ എന്റെ കാര്യത്തിൽ ഒരു തീരുമാനമായെന്നുറപ്പായി…

 

…ശ്യാമിന്റെ ഒരേയൊരു അനിയത്തിക്കുട്ടിയാണട്ടോ “നവ്യമോൾ” അവന്റെ മാത്രമല്ല എന്റെയുംകൂടി സ്വത്താണ് അവൾ… അവന്റെ കൂടെപ്പിറപ്പാണെങ്കിൽക്കൂടിയും അവനേക്കാൾക്കൂടുതൽ Attachment അവൾക്ക് എന്നോടാണ്…   ഞങ്ങളുടെ രണ്ടിന്റെയും സ്നേഹം കണ്ടിട്ട് ശ്യാമിന്റെ അമ്മയും എന്റെ അമ്മയും എപ്പോഴും പറയാറുണ്ട് ഞങ്ങൾ രണ്ടും ഒരുവയറ്റിൽ പിറക്കേണ്ടവർ ആയിരുന്നെന്ന്…   ഒറ്റമോനായ എനിക്ക് ദൈവംതന്ന എന്റെ സ്വന്തം അനിയത്തിക്കുട്ടിതന്നെയാണ് അവൾ…   ഞങ്ങളേക്കാളും ഒരു വയസ്സിന് ഇളയതാണവൾ…   ഞങ്ങളുടെ ഓപ്പോസിറ്റ് സ്കൂളിൽ ഒൻപതാം ക്ലാസിലാണ് അവൾ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയതോണ്ടാണ് അവളെ അവിടെ ചേർത്തത്…

 

…പിന്നെ ഇപ്പോഴുള്ള ഈ ദേഷ്യത്തിന്റെയും പിണക്കത്തിന്റെയും കാരണം മറ്റൊന്നുമല്ലട്ടോ സ്കൂളിൽ വെച്ചുനടന്ന ബോക്സിങ് കോമ്പറ്റീഷനിൽ ജയിച്ചാൽ പെണ്ണിന് ഒരു ട്രീറ്റ് കൊടുക്കാമെന്ന് ഞാൻ പറഞ്ഞിരുന്നു ഇതുവരെയും അത് കൊടുക്കാൻ പറ്റിയിട്ടില്ല…   അതുകഴിഞ്ഞ് പെണ്ണിനെ ഒന്ന് കണ്ടിട്ടുപോലുമില്ല എന്നതാണ് വാസ്തവം…   അതോണ്ടുതന്നെ ഒരു യുദ്ധം പ്രതീക്ഷിച്ചുകൊണ്ടാണ് ഞാൻ ഇന്ന് ഇങ്ങോട്ടുവന്നത്…

 

“എന്താടാ കൊരങ്ങാ തല്ലുകൊണ്ടിട്ട് നിന്ന് ചിരിക്കണേ…”

…അവൾ എന്നെനോക്കി കണ്ണുരുട്ടിക്കൊണ്ട് കപടദേഷ്യത്തോടെ ചോദിച്ചു…

 

“ഏയ്‌ ഒന്നൂല്യാ ഇന്റെ പെങ്ങളൂട്ടി കലിപ്പിലാണോ…”

…ഞാൻ അവളെ ചേർത്ത് നിർത്തിക്കൊണ്ട് ഒരു കൊഞ്ചലോടെ ചോദിച്ചു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.