പ്രണയിനി 9 [The_Wolverine] 1337

…ഞങ്ങളുടെ നാട്ടിൽ ഉള്ള അത്യാവശ്യം നല്ലൊരു ഫ്ലവർ ഷോപ്പാണട്ടോ ഇത്…   അരൂർ ഉള്ള പുഷ്പവാടി എന്നുപറഞ്ഞാൽ അത്യാവശ്യം എല്ലാവരും അറിയും…

 

…ഞാൻ ചുമ്മാ ഷോപ്പിന് പുറത്ത് നിക്കുമ്പോഴാണ് ഷോപ്പിന്റെ സൈഡിലായി ചേച്ചിമാർ മുല്ലപ്പൂവ് വിൽക്കുന്നത് കണ്ടത്…   പെട്ടന്ന് ഒരു കൗതുകം തോന്നിയപ്പോൾ ഞാനങ്ങോട്ട് ചെന്ന് ഒരുമുഴം മുല്ലപ്പൂവും ഒരു റോസാപ്പൂവും വാങ്ങി നേരേ ഷോപ്പിലേക്ക് കേറി…   കുറച്ചുസമയത്തിനുള്ളിൽത്തന്നെ അവൾ പൂക്കൾ അടങ്ങിയ രണ്ടുമൂന്ന് കവറുകളും പിടിച്ചുകൊണ്ട് പുറത്തേക്ക് വന്നു…

 

“എല്ലാം കിട്ടിയോ…”

…കവറുകളുംകൊണ്ട് എന്റെ അടുത്ത് വന്നപ്പോൾ ഞാൻ അവളോടായി ചോദിച്ചു…

 

“മ്മ്… എല്ലാം കിട്ടി…”

 

“എങ്കിൽ പൂവാം…”

…അതും പറഞ്ഞ് ഞാൻ ബൈക്കിനടുത്തേക്ക് നടന്നു എന്റെ പിന്നാലെ അവളും…

 

“രാജീ ദാ ഇത് വെച്ചോ…”

…ബൈക്കിനടുത്തെത്തിയപ്പോൾ മുല്ലപ്പൂവിന്റെ പൊതി അവൾക്കുനേരെനീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു…

 

“എന്താത്…”

…അവൾ കൗതുകത്തോടെ അതിൽ നോക്കിയിട്ട് എന്നോട് ചോദിച്ചു…

 

“മുല്ലപ്പൂവാ…”

…ഞാൻ പറഞ്ഞു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.