പ്രണയിനി 9 [The_Wolverine] 1337

…പാർക്കിംഗിൽ എത്തി ഞാൻ വണ്ടിയിൽക്കേറിയിട്ട് സ്റ്റാർട്ട്‌ ചെയ്തു ശേഷം അവളോട് പുറകിൽ കേറാനായി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു…   അവൾ ഒരു കയ്യെടുത്ത് എന്റെ തോളത്തുപിടിച്ചുകൊണ്ട് ഫുട്റെസ്റ്റിൽ കാൽ ചവിട്ടിക്കേറി രണ്ടുകാലും ഒരു സൈഡിലേക്കിട്ട് എന്റെ പിന്നിലായി സീറ്റിൽ ഇച്ചിരി ഗ്യാപ് ഇട്ട് ഇരുന്നു സേഫ്റ്റിക്കായി ഒരുകൈകൊണ്ട് എന്റെ തോളിൽ മുറുക്കിപ്പിടിച്ചു…   ഞങ്ങളുടെ ആദ്യത്തെ ബൈക്ക് യാത്രയാണ് ഇത് എന്നോർത്തപ്പോൾ എന്റെ മനസ്സിൽ ഒരു സന്തോഷം വിരിഞ്ഞു…   അവൾ കേറിയെന്നുറപ്പായപ്പോൾ ഞാൻ വണ്ടിയും എടുത്ത് സ്കൂൾഗേറ്റും കടന്ന് ഹൈവേയിലേക്കുനീങ്ങി പകയോടെ രണ്ടുകണ്ണുകൾ ഞങ്ങളെ ലക്ഷ്യം വെക്കുന്നുണ്ടെന്നതറിയാതെ…

 

…സ്കൂൾ കോമ്പൗണ്ട് കഴിഞ്ഞ് വണ്ടിനീങ്ങിത്തുടങ്ങിയപ്പോൾത്തന്നെ അവളുടെ ഇരിപ്പിലൊക്കെ ഒരു വ്യത്യാസം വന്നു…   സ്വല്പം ഗ്യാപ് ഇട്ട് എന്റെ പിന്നിലിരുന്ന പെണ്ണ് പെട്ടെന്ന് എന്റെ വയറിലൂടെ ഇരുകയ്യുംകൊണ്ട് ചുറ്റിപ്പിടിച്ച് എന്റെ മേലിലേക്ക് ചാരിയിരിപ്പായി…   ഞാൻ എന്റെ ഇടതുകൈ എടുത്ത് അവളുടെ കയ്യിൽ മുറുക്കിപ്പിടിച്ചുകൊണ്ട് റിയർവ്യൂ മിററിലൂടെ അവളെ നോക്കി…   കണ്ണടച്ചിരുന്നുകൊണ്ട് യാത്ര ആസ്വദിക്കുകയാണ് പെണ്ണ് ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയും ഉണ്ട്…   കാറ്റിൽ പാറിപ്പറക്കുന്ന അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് വീണ് അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ഞാൻ അതൊക്കെ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടുതുടങ്ങി…

 

“നേരേ നോക്കി വണ്ടിയോടിക്ക് ചെക്കാ…”

…ഞാനവളെ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ട് കണ്ണുതുറക്കാതെതന്നെ അവൾ പറഞ്ഞു…

 

“ഓഹ്… ശെരി മാഡം…”

…ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു…   ശേഷം നേരെനോക്കി വണ്ടിയോടിച്ചു…

 

…സ്കൂളിൽ നിന്ന് ആകെ ഒരു കിലോമീറ്റർ മാത്രമേ പൂക്കടയിലേക്ക് ഉണ്ടായിരുന്നുള്ളൂ…   പൂക്കടയുടെ മുമ്പിൽ എത്തിയപ്പോൾ ഞാൻ വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി ശേഷം ഞാൻ പോക്കറ്റിൽ നിന്ന് ലിസ്റ്റും ക്യാഷും എടുത്ത് അവളുടെ കയ്യിൽ കൊടുത്തു അവൾ അതും വാങ്ങിച്ചിട്ട് അപ്പോൾത്തന്നെ ഷോപ്പിനുള്ളിലേക്കുകേറിപ്പോയി…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.