പ്രണയിനി 9 [The_Wolverine] 1337

“ടീ പ്ലീസ്… ഞങ്ങൾ പൂക്കളം ഇടാൻ പോവാ… അതോണ്ടാ നിന്നോട് പറഞ്ഞേ… പൂക്കട ഇവിടെ അടുത്തല്ലേ പോയിട്ട് ഇപ്പൊത്തന്നെ വരാല്ലോ…”

…ശ്രീലക്ഷ്മി പറഞ്ഞു…

 

“എന്നാലും…”

…അവൾ ഒന്ന് ആലോചിച്ചു…   ഒരു ചവിട്ടുകൊടുക്കാനാണ് എനിക്കപ്പോൾ തോന്നിയത്…

 

“എങ്കിൽ ഞാൻ പൂവാം…”

…അവൾ ആലോചിക്കുന്നതുകണ്ടിട്ട് അശ്വതി പറഞ്ഞു…

 

“എങ്കി വേഗം വാ അച്ചൂ… സമയമില്ല…”

…രാജിയെ ഒന്ന് ഇളക്കാൻവേണ്ടി ഞാൻ പറഞ്ഞു…

 

“അയ്യോ ഇപ്പോഴാ ഞാനൊരുകാര്യമോർത്തേ ടൗണീന്ന് നിക്ക് ഒരു സാധനം വാങ്ങിക്കാനിണ്ട്… അതോണ്ട് ഞാമ്പൊക്കോളാമിവന്റൊപ്പം… അച്ചൂ നീയിവളുമാരോടൊപ്പമ്പോയി പൂക്കളമിട്ടോ…”

…എന്നെയൊന്നുനോക്കി കണ്ണുരുട്ടിക്കാണിച്ചുകൊണ്ട് അശ്വതിയോടും അവളുമാരോടുമായി അവൾ പറഞ്ഞു… ശേഷം എന്റെനേരേനോക്കി…   എനിക്ക് ചിരിവന്നു അവളിൽ ഉറങ്ങിക്കിടന്ന കുശുമ്പിപ്പാറു ഉണർന്നിരിക്കുന്നു…

 

“എങ്കിൽ വേഗം പോയിട്ടുവാ…”

…ശ്രീലക്ഷ്മി ഞങ്ങളെനോക്കി പറഞ്ഞു…   അശ്വതി വാപൊത്തി ചിരിയടക്കുന്നത് ഞാൻ കണ്ടു…   ശേഷം അവർ മൂന്നുപേരും ക്ലാസ്സിലേക്കുകേറിപ്പോയി ഞങ്ങൾ പാർക്കിംഗിലേക്കും നടന്നു…

 

“തെണ്ടീ… നിനക്കവളേംകൊണ്ട് പോണമല്ലേ…”

…എന്റെയൊപ്പം നടന്നുകൊണ്ട് ഷോൾഡറിൽ ചെറുതായി നുള്ളിക്കൊണ്ട് അവൾ പല്ലിറുമ്മി…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.