പ്രണയിനി 9 [The_Wolverine] 1337

“നിങ്ങൾ മൂന്നുപേരും ഒന്ന് അകത്തേക്കുവരോ ഡെസ്കും ബെഞ്ചുമൊക്കെ പിടിച്ച് ഒരു സൈഡിലേക്ക് മാറ്റിയിടാനുണ്ട്…”

…അവന്മാരെനോക്കിക്കൊണ്ട് ശ്രീലക്ഷ്മി പറഞ്ഞു…   സുൽഫിയും അഭിയും മനസ്സില്ലാമനസ്സോടെ ക്ലാസ്സിലേക്കുകേറിപ്പോയപ്പോൾ ശ്യാം മാത്രം പോകാതെ എന്റെയടുത്ത് നിന്നു…

 

“എന്താ ശ്യാമേ നീ വരണില്ലേ…”

…അഞ്ജു ചോദിച്ചു…

 

“ഇല്ലടീ ഞാനിവന്റെയൊപ്പംപോയി പൂവാങ്ങിയിട്ടുവരാം…”

…പണിയെടുക്കാൻ മടിയായിട്ട് ശ്യാം പറഞ്ഞു…

 

“അയ്ന് നീയെന്തിനാ ഇവന്റോടെ പോണേ മോൻ വേഗം അകത്തേക്കുചെന്നേ അവിടെ പണിയുണ്ട്…   സൗമ്യ ടീച്ചർ അകത്ത് നിക്കുന്നുണ്ട്…”

…അഞ്ജു അതുപറഞ്ഞപ്പോൾ   “ജാങ്കോ ഞാൻ പെട്ടു”   എന്ന മുഖഭാവത്തിൽ എന്നെനോക്കി ഒന്ന് ഇളിച്ചുകാട്ടിയിട്ട് അവൻ ക്ലാസ്സിലേക്കുകേറിപ്പോയി…

 

“രാജീ നീ ഇവന്റെകൂടെയൊന്നുപോയിട്ടുവാ ടീച്ചറോട് ഞാൻ പറഞ്ഞോളാം…”

…ശ്രീലക്ഷ്മി പറഞ്ഞു…

 

“ഏയ്‌ അത് ശെരിയാവില്ലടീ…”

…അവൾ എന്നെയൊന്ന് ഒളിക്കണ്ണിട്ട് നോക്കിച്ചിരിച്ചിട്ട് ശ്രീലക്ഷ്മിയോട് പറഞ്ഞു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.