പ്രണയിനി 9 [The_Wolverine] 1337

…അപ്പോൾ ഞാൻ ഉദ്ദേശിച്ചതുതന്നെ കാര്യം കളക്ഷൻ എടുത്തുനിന്നതൊക്കെ അവൾ വൃത്തിയായിട്ടുകണ്ടിട്ടുണ്ട്…

 

“ഹി… ഹി… ചുമ്മാ… ഇതൊക്കെ ഒരു രസല്ലേ രാജിമോളേ…”

…തമാശ രൂപത്തിൽ ഞാനവളോടുപറഞ്ഞു…

 

“കിണിക്കല്ലേട്ടോ നിക്ക് പൊളിഞ്ഞുകേറണിണ്ട്…   ദേ അമലൂട്ടാ എന്നെയല്ലാതെ വേറെയേതേലും പെണ്ണുങ്ങളെ നീ നോക്കുന്നതെങ്ങാനുഞ്ഞാങ്കണ്ടാലുണ്ടല്ലോ നിന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും പറഞ്ഞേക്കാം…

…എന്റെ കൈത്തണ്ടയിൽ ഒന്ന് നുള്ളിക്കൊണ്ട് അവൾ ചെറുദേഷ്യത്തോടെ പറഞ്ഞു…

 

…പെണ്ണിന്റെ കുശുമ്പ് കണ്ടപ്പോൾ എനിക്ക് ചിരി വന്നു ഒപ്പം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷവും…   കുറച്ചുനേരങ്കൂടി ഞങ്ങളവിടെത്തന്നെനിന്നു…

 

“ഞങ്ങളെയവിടെ പോസ്റ്റാക്കിയിട്ട് രണ്ടുങ്കൂടി ഇവിടെ വന്നുനിന്ന് ഹൃദയം കൈമാറുവാണല്ലേ…”

 

…പുറകിൽനിന്ന് ശ്യാമിന്റെ ശബ്ദം കേട്ടപ്പോൾ ഞങ്ങൾ രണ്ടും പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞുനോക്കി…   അവന്മാർ മൂന്നുപേരും ഇണ്ടായിരുന്നു…   ഞാനും അവളും പരസ്പരം ഒന്നുനോക്കിയതിനുശേഷം അവന്മാരെ നോക്കി ചിരിച്ചുകാണിച്ചു…

 

“ടാ പുള്ളാരേ രണ്ടിന്റേം ഡ്രസ്സ്‌ കോഡ് ഒന്നുനോക്കിയേ വെൽ പ്ലാൻഡ് ആയിട്ടാണ് വന്നേക്കുന്നേ…”

…സുൽഫി ഞങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവന്മാരോടായി പറഞ്ഞു…

 

“മ്മ്… മ്മ്… കാര്യങ്ങൾ കൈവിട്ടുപോയട്ടോ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.