പ്രണയിനി 9 [The_Wolverine] 1337

“അച്ചോടാ എന്റെ പൊന്നിന് വേദനിച്ചോ…”

…അമ്മയുടെ താടിയിൽ പിടിച്ചുവലിച്ച് കൊഞ്ചിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

 

“അമ്മേടെ മുത്ത് ഇവിടെ നിന്ന് പുന്നാരിക്കാതെ താഴേക്ക് പോയേ…   താഴെ ഡയനിംഗ് ടേബിളിൽ അമ്മ ഫുഡ്‌ എടുത്തുവെച്ചിട്ടുണ്ട് പോയി കഴിച്ചോ…   നീ ഇവിടെ നിന്നാൽ അമ്മേടെ പണിയൊന്നും നടക്കൂല്ല…   ഞാൻ ഇതൊന്ന് അയൺ ചെയ്തിട്ട് താഴേക്കുവരാട്ടോ…”

…എന്നെത്തള്ളി താഴേക്ക് വിട്ടുകൊണ്ട് അമ്മ ചിരിയോടെ പറഞ്ഞു…

 

…ഞാനും ഒരു ചിരിയോടെതന്നെ സ്റ്റൈർകേസ്‌ ഇറങ്ങി താഴേക്ക് നടന്നു…   ഡയനിംഗ് ടേബിളിന്റെ അടുത്തെത്തിയപ്പോൾത്തന്നെ നല്ല മുട്ടറോസ്റ്റിന്റെ മണം മൂക്കിലേക്ക് അടിച്ചുകേറി പിന്നെയൊന്നും നോക്കിയില്ല ഒരു ചെയറും നീക്കിയിട്ട് ഇരുന്നുകൊണ്ട് ഒരു പ്ളേറ്റിൽ പുട്ടും മുട്ടറോസ്റ്റും വിളമ്പി പെരുക്കാൻ തുടങ്ങി…   ഫുഡ്‌ കഴിച്ചുതീരാറായപ്പോഴേക്കും അമ്മ താഴേക്ക് ഇറങ്ങിവന്നു ശേഷം കിച്ചണിൽ പോയി ഒരു ഗ്ലാസ്സ് പാലും എടുത്തുകൊണ്ടുവന്നു തന്നു (ജിമ്മിൽ പോകാൻ തുടങ്ങിയപ്പോൾ മുതലുള്ള ഒരു പതിവാണ് ഇങ്ങനെ രണ്ടുനേരം ഓരോ ഗ്ലാസ്സ് പാലുകുടിക്കുന്നത്) അങ്ങനെ ഫുഡും കഴിച്ച് പാലും കുടിച്ചശേഷം കയ്യും വായും മുഖവും കഴുകി ഫ്രഷായി എന്റെ റൂമിലേക്ക് പോയി…   അപ്പോഴേക്കും അമ്മ എന്റെ ഷേർട്ടും മുണ്ടും ഒക്കെ തേച്ചുമടക്കി ഹാൻഗറിൽ തൂക്കിയിട്ടിട്ടുണ്ടായിരുന്നു…   അഞ്ചു മിനിറ്റ് കൊണ്ടുതന്നെ ഞാൻ റെഡിയായി എന്റെ സ്പെഷ്യൽ Park Avenue Perfume ഉം മേത്തുവാരിപ്പൊത്തി Casio Edfice വാച്ചുംകെട്ടി പുറത്തേക്കിറങ്ങി…   താഴേക്കിറങ്ങിച്ചെന്നപ്പോൾത്തന്നെ എന്റെ വരവുംകാത്തെന്നപോലെ എന്റെ ചുന്ദരി അമ്മക്കുട്ടി വാതിൽക്കൽത്തന്നെ കണ്ണുംനട്ട് നിൽക്കുന്നുണ്ടായിരുന്നു…   എന്നെക്കണ്ടപ്പോൾത്തന്നെ അമ്മയുടെ മുഖം സന്തോഷംകൊണ്ട് വിടരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു അതുകണ്ടപ്പോൾ എന്റെ മനസ്സിലും എന്തെന്നില്ലാത്ത ഒരു ആനന്ദം നിറഞ്ഞു…

 

“ആഹാ ഇന്റെ അമലൂട്ടൻ ചുന്ദരക്കുട്ടൻ ആയല്ലോ…”

…എന്നെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരു ചുംബനം തന്നുകൊണ്ട് അമ്മ പറഞ്ഞു…

 

“താങ്ക്സ് അമ്മൂസേ…”

…ഞാനും അമ്മയെ ഒന്ന് കെട്ടിപ്പിടിച്ച് കവിളിൽ ഒരു ചുംബനം കൊടുത്തുകൊണ്ട് പറഞ്ഞു…

“എങ്കിൽ ശെരി അമ്മൂസേ ഇറങ്ങുവാ പോയിട്ടുവരാം…”

 

“സൂക്ഷിച്ച് പോയിട്ടുവാ അമലൂട്ടാ…”

…അമ്മ പറഞ്ഞു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.