പ്രണയിനി 9 [The_Wolverine] 1337

“ഹും…   ഇനി നീയെങ്ങാനും തെറിവിളിക്കുന്നതുഞാങ്കേകേട്ടാലുണ്ടല്ലോ കഷ്ടാവൂട്ടോ മോനൂസിന്റെ കാര്യം…”

…ചെവിയിൽനിന്നുള്ള പിടിവിട്ടുകൊണ്ട് ഒരു ഭീക്ഷണിയോടെ പതിയെ എന്റെ കവിളിൽ തലോടിക്കൊണ്ടവൾ പറഞ്ഞു…   ചുരുക്കിപ്പറഞ്ഞാൽ ഇനി തെറിവിളിച്ചാൽ അവൾ എന്റെ കരണത്ത് അടിക്കുമെന്നർത്ഥം…

 

“ഉഫ്…   എന്റെ ചെവി പറിച്ചെടുത്തൂന്നാ തോന്നണേ ഈ രാക്ഷസി…”

…ചെവിയിൽപ്പിടിച്ച് ഉഴിഞ്ഞുകൊണ്ട് ഞാൻ അവളെനോക്കി പറഞ്ഞു…

 

“അച്ചോടാ ന്റെ വാവക്ക് നൊന്തോ… ഇങ്ങട് ബാ… ചേച്ചി തിരുമ്മിത്തരാം…”

…അവൾ എന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു…   അതുകണ്ടിട്ട് എനിക്കും ചിരിവന്നു ഞാൻ ചിരിച്ചു കൂടെ അവളും…

 

…അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത് സാരിയൊക്കെ ഉടുത്തപ്പോൾ പെണ്ണ് പതിവിലും കൂടുതൽ സുന്ദരിയായിട്ടുണ്ട്…   അധികം മേക്കപ്പ് ഒന്നും ഇല്ലെങ്കിലും പെണ്ണിനെ കാണാൻ നല്ല ഭംഗി ഉണ്ട്…   സാരിയിൽ അവളുടെ അംഗലാവണ്യങ്ങൾ എല്ലാം എടുത്തറിയുന്നുണ്ട് ഒത്ത ഒരു പെണ്ണ് തന്നെയാണ് അവൾ എന്ന് എനിക്കുതോന്നി…   ആദ്യായിട്ട് അവളെ സാരിയുടത്തുകണ്ട എക്സൈറ്റ്മെന്റിൽ ഞാൻ അവളെത്തന്നെ നോക്കിയങ്ങനെനിന്നു…   സ്കൂളിലെ മൈക്കിൽനിന്നുള്ള അനൗൺസ്‌മെന്റ് ശബ്ദമാണ് എന്നെ പരിസരബോധത്തിലേക്ക് തിരികെക്കൊണ്ടുവന്നത്…   അവളെ നോക്കിനിന്നത് ആരെങ്കിലും കണ്ടോന്നറിയാൻ വേണ്ടി ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചുനോക്കി അവിടെയെങ്ങും ആരുമില്ല എന്ന് കണ്ടപ്പോൾ ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾക്കണ്ടത് നാണത്താൽ പൂത്തുലഞ്ഞ് വലതുകയ്യിലെ ചൂണ്ടുവിരലും കടിച്ചുകൊണ്ടുനിൽക്കുന്ന രാജിയെയാണ്…   ഞാൻ നോക്കിയതുകണ്ടപ്പോൾ അവൾ നാണംകൊണ്ട് മുഖംവെട്ടിച്ചുകളഞ്ഞു…   കുറച്ചുമുമ്പ് എന്നെ വിറപ്പിച്ചുനിർത്തിയ പെണ്ണിന്റെ പെട്ടെന്നുള്ള മാറ്റമോർത്തപ്പോൾ എനിക്ക് ചിരിവന്നു… അന്യനിൽ നിന്ന് അമ്പിയിലേക്ക് പരകായപ്രവേശം ചെയ്തപോലെ…

 

“എന്റെ പെണ്ണ് സാരിയൊക്ക ഉടുത്ത് ചുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ…   ഇന്ന് മലയാളിമങ്കയായി മത്സരിച്ചാൽ നിനക്കായിരിക്കൂട്ടോ First…”

 

“പോടാ…”

…അവൾ ചിരിയോടെ എന്നാൽ അല്പം നാണത്തോടെയും പറഞ്ഞു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.