പ്രണയിനി 9 [The_Wolverine] 1337

…പണി പാളി രാജി ആയിരുന്നു അത്… അവൾ മാറിൽ കൈപിണച്ചുകെട്ടിനിന്നുകൊണ്ട് എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുവാണ്…   ഇവളിതെപ്പൊവന്നു ഇത്രേന്നേരം ഞാനിവിടെനിന്നിട്ടും അവൾ വന്നത് ഞാൻ കണ്ടില്ലല്ലോ…   അപ്പോഴാണ് അവളുടെ അടുത്തുനിന്ന് എന്നെനോക്കി വാപൊത്തിച്ചിരിക്കുന്ന അശ്വതിയെ ഞാൻ കണ്ടത്…   ആഹാ അപ്പൊ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി ഞാനിവിടെ കളക്ഷൻ എടുത്തുനിന്നതൊക്കെ രണ്ടുപേരും കണ്ടിട്ടുണ്ട് അതിന്റെ ദേഷ്യത്തിൽ ആയിരിക്കും അവളെന്റെ പുറത്ത് അടിച്ചത്…   ശേയ് അറിയാതെ തെറിയുംവിളിച്ചുപോയി അതിന്റെ കലിപ്പും അവൾക്കുണ്ടെന്ന് മുഖഭാവംകണ്ടപ്പോൾ എനിക്ക് മനസ്സിലായി…

 

…അശ്വതിയും ഞാനുമായിട്ടുള്ള ചെറിയ പ്രശ്നങ്ങളൊക്കെ ഈ ദിവസങ്ങളിൽ ഞങ്ങൾ തമ്മിൽ സംസാരിച്ച് ക്ലിയർ ചെയ്തിരുന്നു…   ഇപ്പോൾ ഞങ്ങൾ രണ്ടുപേരും പഴയപോലെ നല്ല സുഹൃത്തുക്കളാണ്…   അവളോട് എല്ലാം തുറന്ന് സംസാരിക്കാനും പഴയതുപോലെയുള്ള ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കിയെടുക്കാനും എനിക്ക് ബുദ്ധി ഉപദേശിച്ചുതന്നത് രാജിയാണ്…   പക്ഷെ ഞാനും രാജിയുമായിട്ടുള്ള പ്രണയത്തിന്റെ കാര്യങ്ങളൊന്നും അവളോട് ഇതുവരെ പറഞ്ഞിട്ടില്ല…

 

“ശേയ് നിങ്ങളാർന്നോ…”

…ചെറിയ ചമ്മലോടെ ഞാൻ രണ്ടുപേരെയും മാറിമാറിനോക്കിക്കൊണ്ട് പറഞ്ഞു…

 

“അല്ലടാ വേറെയാരോ ആണ്…”

…അശ്വതി എന്നെനോക്കി കളിയാക്കിച്ചിരിച്ചുകൊണ്ടുപറഞ്ഞു…

 

“ഈൗ…”

…ഞാൻ ചുമ്മാ അവളെനോക്കി ഒന്ന് ഇളിച്ചുകാണിച്ചിട്ട് അവിടെനിന്ന് പതിയെ സ്‌കൂട്ടാകാൻ തീരുമാനിച്ചു…   രാജി ഇപ്പോഴും എന്നെനോക്കി ദഹിപ്പിക്കുവാണ് തെറി വിളിച്ചത് ഇഷ്ടായിട്ടില്ല പെണ്ണിന്…

 

“ആടാ ദാ വരുവാ…”

…ക്ലാസ്സിനുള്ളിൽനിന്ന് ആരോ വിളിച്ചപ്പോൾ വിളികേട്ടതുപോലെ ചുമ്മാ അഭിനയിച്ചുകൊണ്ട് ഞാൻ തിരിഞ്ഞങ്ങോട്ടേക്ക് നടന്നു…   ഇതൊക്കെ കണ്ടിട്ട് അശ്വതി കുണുങ്ങിച്ചിരിക്കുന്നുണ്ട്…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.