പ്രണയിനി 9 [The_Wolverine] 1337

“ഞാൻ നേരത്തേ ഇറങ്ങിയതാടാ… ദേ ഇവനെ വിളിക്കാൻ വേണ്ടി വീട്ടിൽ പോയപ്പൊ ആ കുരുപ്പ് Scene ആക്കിവിട്ടു അതാ വൈകിപ്പോയത്…”

 

“ഹാ അതുകൊള്ളാം… അവൾ നിന്നെയുമന്വേഷിച്ചുനടക്കുവാർന്നു…”

…അഭി ചിരിയോടെ പറഞ്ഞു…

 

“നിങ്ങൾ ക്ലാസ്സിൽ കേറിയാർന്നോടാ…”

…ശ്യാം ചോദിച്ചു…

 

“ഇല്ലടാ നിങ്ങൾ വന്നിട്ട് ഒരുമിച്ചുകേറാമെന്നുകരുതിനിന്നതാ…”

…സുൽഫി പറഞ്ഞു..

 

“എങ്കിവാ ക്ലാസ്സിലേക്കുപോകാം…”

…ഞാൻ പറഞ്ഞു…

 

…ഞങ്ങൾ പെട്ടെന്നുതന്നെ ക്ലാസ്സിനുമുമ്പിലെത്തി…   അത്യാവശ്യം എല്ലാ കുട്ടികളുംതന്നെ ക്ലാസ്സിൽ ഉണ്ടായിരുന്നു…   ചുറ്റും ഒന്ന് നോക്കിയപ്പോൾക്കണ്ടത് കുറച്ച് കുട്ടികൾ ചേർന്ന് തയ്ക്കുന്ന നൂലിൽ ചോക്ക് പീസ് കെട്ടി പൂക്കളത്തിന്റെ ഡിസൈൻ വരക്കുന്നതാണ് ചിലർ ബ്ലാക്ക് ബോർഡിൽ ഹാപ്പി ഓണം എന്നെഴുതുന്നുണ്ട്…   ചുറ്റും ഒന്ന് കണ്ണോടിച്ചുനോക്കിയപ്പോൾ ശ്രീലക്ഷ്മിയും അഞ്ജുവും ഒക്കെ ക്ലാസ്സിൽ നിൽക്കുന്നതുകണ്ടുവെങ്കിലും ഞാൻ പ്രതീക്ഷിച്ച ആളെ മാത്രം കാണാൻ സാധിച്ചില്ല…   അവളെ ക്ലാസ്സിൽ കാണാത്തതുകൊണ്ട് ഞാൻ നൈസായിട്ട് പുറത്തേക്കിറങ്ങി വരാന്തയിലെ തൂണിൽ ചാരി കയ്യുംകെട്ടിനിന്നുക്കൊണ്ട് പുറത്തേക്ക് നോക്കിയങ്ങനെനിന്നു…   സെലിബ്രേഷൻ ആയതോണ്ട് സ്കൂൾ അത്യാവശ്യം കളർഫുൾ ആയിട്ടുണ്ട് രാജിയെനോക്കിയാണ് ഞാൻ അവിടെ നിന്നതെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഓരോ കളറുകളിൽ സ്വഭാവികമായി എന്റെ കണ്ണ് ഉടക്കി അതോണ്ടുതന്നെ ഞാൻ ഓരോ കളറുകളെയും നോക്കി മാർക്കിട്ടുകൊണ്ടങ്ങനെനിന്നു ചുരുക്കിപ്പറഞ്ഞാൽ കളക്ഷൻ എടുപ്പ്…

 

“ഏത് മൈ@#₹%&* ആടാ…”

…പുറത്ത് അത്യാവശ്യം വേദനയിൽത്തന്നെ ഒരു അടി കിട്ടിയപ്പോൾ ഞാൻ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞുനോക്കി…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.