പ്രണയിനി 9 [The_Wolverine] 1337

…അതും പറഞ്ഞിട്ട് അവൾ നേരേ ബസ്റ്റോപ്പിലേക്ക് നടന്നുനീങ്ങി…   അവൻ അവളുടെയൊപ്പംതന്നെ ബൈക്കോടിച്ചുകൊണ്ടുവന്നിട്ടും അവൾ അവന്റെയൊപ്പം പോകാൻ കൂട്ടാക്കിയില്ല…   അപ്പോഴേക്കും അവൾ നടന്ന് ബസ്റ്റോപ്പിൽ എത്തിയിരുന്നു…   ബസ്റ്റോപ്പിൽ എത്തിയസമയംതന്നെ അങ്ങോട്ടേക്കുള്ള ബസ്സും വന്നിരുന്നു,   പെട്ടെന്നുതന്നെ അവൾ ബസ്സിൽ ഓടിക്കേറി സീറ്റുപിടിച്ചു…   ബസ്സ് മുമ്പോട്ടുനീങ്ങിതുടങ്ങുമ്പോഴും രണ്ടുകണ്ണുകൾ ദേഷ്യത്തോടെ അവളെ നിരീക്ഷിച്ചുകൊണ്ടിരുന്നു…

 

…അത്യാവശ്യം സ്പീഡിൽത്തന്നെ ശ്യാം വണ്ടി ഓടിച്ചതുകൊണ്ട് അരമണിക്കൂറിനുള്ളിൽത്തന്നെ ഞങ്ങൾ സ്കൂളിൽ എത്തി…   ഗേറ്റ് കടന്ന് പാർക്കിംഗിൽ എത്തിയപ്പോൾ ഞങ്ങളെ പ്രതീക്ഷിച്ചെന്നപോലെ അഭിയും സുൽഫിയും അവിടെ പോസ്റ്റ്‌ അടിച്ച് നിൽക്കുന്നുണ്ടായിരുന്നു…

(അഭിയും സുൽഫിയും ഒരേ ഡ്രസ്സ്‌ കോമ്പിനേഷനിൽത്തന്നെ ആയിരുന്നു കരിനീല ഷേർട്ടും വൈറ്റ് മുണ്ടും ആണ് രണ്ടിന്റെയും വേഷം)

 

…ഞങ്ങൾ വണ്ടി പാർക്ക് ചെയ്തതിനുശേഷം അവന്മാരുടെ അടുത്തേക്കായി നടന്നു…

 

“നിങ്ങൾ എപ്പോൾ വന്നെടാ പുള്ളാരേ…”

…ഞാൻ തമാശ രൂപേണ അവന്മാരോടായി ചോദിച്ചു…

 

“ഫ്ഫാ… മൈ@#₹%&* ഒരുമാതിരി പോസ്റ്റ്‌ തരരുത്…   ഞങ്ങൾ ഇവിടെവന്നുനിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂറായി…”

…സുൽഫി ചെറിയ കലിപ്പോടെ പറഞ്ഞു…

 

“ഡേയ്… ഡേയ്… നല്ലൊരീസായിട്ട് തെറിവിളിക്കാതെഡേയ്…”

…ഞാൻ ചിരിയോടെ പറഞ്ഞു…

 

“കിണിക്കല്ലേ… കിണിക്കല്ലേ… എന്താ നീയൊക്കെ ഇത്രയും വൈകിയത്…”

…അഭി ചോദിച്ചു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.