പ്രണയിനി 9 [The_Wolverine] 1337

…അവൾ ഞങ്ങൾക്ക് രണ്ടുപേർക്കുമായി ഒരോ ഫ്ലയിങ് കിസ്സ് തന്നുകൊണ്ട് പറഞ്ഞു…

 

“പിന്നെ ട്രീറ്റിന്റെ കാര്യം മറക്കണ്ടട്ടോ അല്ലെങ്കിൽ ഞാൻ രാജി ചേച്ചിയുടെ കാര്യം ഫ്ലാഷ് ആക്കുവേ…”

…അതും പറഞ്ഞുകൊണ്ട് അവൾ കുറച്ചുപിന്നിലേക്കായി ഓടിമാറിനിന്നിട്ട് എന്നെനോക്കി കൊഞ്ഞനം കുത്തിക്കാണിച്ചുകൊണ്ട് ചിരിച്ചു…

 

…പെണ്ണിന്റെ കുറുമ്പുകണ്ടിട്ട് എനിക്കും ചിരിവന്നു…

 

“ട്രീറ്റൊക്കെ തരാടീ പാറൂസേ…”

…ഞാൻ ചിരിയോടെ അവളോട് പറഞ്ഞു ശേഷം ശ്യാമിന്റെ തോളിൽ തട്ടി വണ്ടി എടുത്തോളാൻപറഞ്ഞു…

 

…ഇതേസമയം രാജിയുടെ വീട്ടിൽ…

 

…പതിവിലും നേരത്തേ എഴുന്നേറ്റ രാജി പെട്ടെന്നുതന്നെ കുളിച്ചുറെഡിയായി വന്ന് റൂമിലെ നിലക്കണ്ണാടിയുടെ മുന്നിൽനിന്നുകൊണ്ട് സ്വയം സൗന്ദര്യം ഒന്ന് നോക്കി വിലയിരുത്തി…   ശേഷം ചെറുവിരൽകൊണ്ട് കുറച്ച് കരിമഷി തോണ്ടിയെടുത്ത് ഇരുകണ്ണുകളിലും വരച്ചു അത് അവളുടെ കരിംകൂവള മിഴികളെ കൂടുതൽ സൗന്ദര്യമുള്ളതാക്കി…   ചുവന്നുതുടുത്ത അവളുടെ ആധരങ്ങൾക്ക് ഒരു ലിപ്സ്റ്റിക്കിന്റെയും മേമ്പൊടി ആവശ്യമില്ലായിരുന്നു…   ഒരു നേർത്ത മരിമണിമാല കഴുത്തിലും രണ്ട് ജിമിക്കി കമ്മലുകൾ ഇരുകാതുകളിലും ഈരണ്ട് സ്വർണ്ണ വളകൾവീതം  രണ്ട് കൈകളിലും അണിഞ്ഞപ്പോൾ ഒരു നാടൻ പെൺകുട്ടിയുടെ എല്ലാ ലക്ഷണങ്ങളും അവളിൽ വന്നുചേർന്നു…   ഇരുകാലുകളിലും ഒപ്പിടിച്ചുകിടക്കുന്ന സ്വർണ്ണപാദസരം അവളുടെ കണങ്കാലിനെ കൂടുതൽ ഭംഗിയുള്ളതാക്കി…   ചുവപ്പ് ബ്ലൗസിലും വൈറ്റ് സെറ്റ് സാരിയിലും അവൾ ഒരു കൊച്ചു ദേവതയെപ്പോലെ സൗന്ദര്യം ഉള്ളവളായി മാറി…

 

…ഒരുങ്ങിയിറങ്ങി അച്ഛനോടും അമ്മയോടും യാത്രയും പറഞ്ഞിട്ട് ദൃതിയോടെ രാജി ബസ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് ഒരു ബൈക്ക് വന്ന് അവളോട് ചേർത്തുനിർത്തിയത്…   പെട്ടെന്ന് അങ്ങനെ ഒരുകാര്യം നടന്നപ്പോൾ അവൾ പേടിച്ച് പുറകിലേക്ക് ചാടി…   അവളുടെ വ്യപ്രാളവും ഞെട്ടലും കണ്ടിയിട്ടോയെന്തോ ബൈക്കിൽ വന്നയാൾ പെട്ടെന്നുതന്നെ ഹെൽമെറ്റ് ഊരിമാറ്റി അത് വേറെയാരും അല്ലായിരുന്നു അവൻ അഖിൽ…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.