പ്രണയിനി 9 [The_Wolverine] 1337

പ്രണയിനി 9

Author : The_Wolverine

[ Previous Parts ]

 

“കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ ഓരോരുത്തരും നൽകിയ അഭിപ്രായങ്ങൾക്കും സപ്പോർട്ടുകൾക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദിപറഞ്ഞുകൊണ്ട് തുടങ്ങുന്നു…”

 

“ഇന്ന് ഞങ്ങളുടെ സ്കൂളിലെ ഓണം സെലിബ്രേഷനാണ്…   പൊതുവേ ഈ പൂക്കളമിടുന്നതിലൊന്നും അത്ര താല്പര്യമില്ലാത്ത ഞങ്ങൾ സാധാരണ ലെജൻഡ്സ് ചെയ്യുന്നതുപോലെ പൂക്കൾ വാങ്ങാനും അല്ലറചില്ലറ മേൽനോട്ടത്തിനും മറ്റുള്ള ക്ലാസ്സുകളിൽ പോയി ഒളിഞ്ഞുനോക്കി അവർ ഇടുന്ന പൂക്കളത്തിന്റെ ഡിസൈൻ ഒറ്റിക്കൊടുക്കാനും കളക്ഷൻ എടുക്കാനുമൊക്കെയായി ചുറ്റിത്തിരിഞ്ഞ് അങ്ങനെ നിൽക്കുമ്പോഴാണ് പെട്ടന്ന് രാജി കരഞ്ഞോണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നത് കണ്ടത്…”

 

[തുടരുന്നു…]

 

…Back to Past…

 

…ഞാനും രാജിയും പ്രണയത്തിലായതിനുശേഷമുള്ള ഞങ്ങളുടെ ആദ്യത്തെ ഓണാഘോഷം ആണ്…   അതുകൊണ്ട് സ്കൂളിലെ ഓണം സെലിബ്രേഷന്റെ തലേദിവസം തന്നെ ഞങ്ങൾ ഡ്രസ്സ്കോഡ് വരെ പറഞ്ഞുറപ്പിച്ചിരുന്നു…   ചുവപ്പ് ഷേർട്ടും വൈറ്റ് മുണ്ടും, ചുവപ്പ് ബ്ലൗസും വൈറ്റ് സെറ്റ് സാരിയും ആയിരുന്നു ഞങ്ങളുടെ ഡ്രസ്സ്കോഡ് കോമ്പിനേഷൻ ആയിട്ട് അവൾ സെലക്ട്‌ ചെയ്തത്…   ഡ്രെസ്സ് എല്ലാം തലേദിവസം തന്നെ ഞങ്ങൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തുപോയി വാങ്ങിച്ചു…   അളവ് ബ്ലൗസ് അവളുടെ കയ്യിൽ ഉണ്ടായിരുന്നതുകൊണ്ട് അവിടന്നുതന്നെ അവർ തയ്ച്ചുതന്നു…

 

…ONAM CELEBRATION…

 

…ഓണത്തിന്റെ അന്ന് പതിവിനുവിപരീതമായി നേരത്തേതന്നെ ഞാൻ എണീറ്റ് കുളിച്ച് ഫ്രഷായി റൂമിലേക്ക് വന്നപ്പോൾ കണ്ടത് എന്റെ ഡ്രെസ്സ് അയൺ ചെയ്തോണ്ടിരിക്കുന്ന അമ്മയെയാണ്…   വേഗം തന്നെ അമ്മയ്‌ക്കൊരു ഉമ്മയും കൊടുത്തുകൊണ്ട് ഞാൻ അമ്മയെപ്പറ്റിച്ചേർന്നുകൊണ്ട് പുന്നാരിച്ചങ്ങനെ നിന്നു…

 

“ശ്യോ ഇന്റെ കുട്ടിക്ക് അമ്മയോട് നല്ല സ്നേഹാണല്ലോ ഇന്ന്… എന്തുപറ്റി പെട്ടെന്ന്…”

…അയൺ ബോക്സ് മാറ്റിവെച്ചിട്ട് എന്റെ മുടിയിൽ തലോടിക്കൊണ്ട് അല്പം കൊഞ്ചലോടെയും വാത്സല്യത്തോടെയും അമ്മ ചോദിച്ചു…

 

“അതെന്താ എനിക്ക് എന്റെ അമ്മക്കുട്ടിയെ സ്നേഹിച്ചൂടേ…”

…അമ്മയുടെ കവിളിൽ ചെറുതായി ഒന്ന് നുള്ളിക്കൊണ്ട് ഞാൻ പറഞ്ഞു…

 

“ശ്യോ നിക്ക് വേദനിക്കണു ചെക്കാ ഞാൻ ഒന്നങ്ങട് വെച്ചുതരും കേട്ടോ…”

…എന്റെ നുള്ളലിൽ വേദനിച്ചെന്നപോലെ കപടദേഷ്യത്തോടെ എന്നാൽ ചെറുപുഞ്ചിരിയോടെയും എന്റെ നേരേ കയ്യോങ്ങി ശാസിച്ചുക്കൊണ്ട് അമ്മ പറഞ്ഞു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.